വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോര്‍ സ്‌പെഷ്യല്‍ എഡിഷനെ അവതരിപ്പിച്ചു
വെസ്പ 946 മോഡലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു. വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ വിലയോ മറ്റ് കാര്യങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ വെസ്പയും ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ ഡിയോറും ചേര്‍ന്നാണ് പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. 2021 -ഓടെ മാത്രമാകും ഈ മോഡല്‍ വില്‍പ്പനയ്ക്ക് എത്തുക. പുതുമ നിറഞ്ഞ ഗ്രാഫിക്‌സും കളര്‍ ഓപ്ഷനുകളുമാണ് സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റ്.

ഡിയോര്‍ വനിതാ ശേഖരങ്ങളുടെ ക്രിയേറ്റീവ് ഡയറക്ടര്‍ മരിയ ഗ്രാസിയ ചിയൂരിയാണ് പുതിയ മോഡല്‍ രൂപകല്‍പ്പന ചെയ്തത്. വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോര്‍ പതിപ്പിന് ഡിയോര്‍ ക്രിയേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിനൊപ്പം നിര്‍മ്മിച്ച എക്സ്‌ക്ലൂസീവ് കളറും ഫിനിഷിംഗ് ടച്ചുകള്‍ക്കുള്ള സ്വര്‍ണ്ണ നിറവും ലഭിക്കുന്നു.
MOST READ: മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

വെള്ള നിറത്തിലുള്ള ബോഡിയില്‍ ഗോള്‍ഡന്‍ ബോഡറുകള്‍ നല്‍കിയാണ് സ്‌കൂട്ടറിന് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പഴയകാല വെസ്പയെ അനുസ്മരിപ്പിക്കുന്ന ടയറുകളാണ് ഇതിലുള്ളത്.

അതോടൊപ്പം തന്നെ ലെതറില്‍ പൊതിഞ്ഞ സീറ്റും സ്‌കൂട്ടറിനെ ആകര്‍ഷകമാക്കുന്നു. ബോഡി കളര്‍ റിയര്‍വ്യൂ മിറര്‍, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, വശങ്ങളിലായി നല്‍കിയിട്ടുള്ള ചെറിയ ഇന്റിക്കേറ്റര്‍ ലൈറ്റുകള്‍ എന്നിവ സ്‌കൂട്ടറില്‍ നില്‍കിയിട്ടുണ്ട്.
MOST READ: കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് ആംബുലൻസുകൾ വാഗ്ദാനം ചെയ്ത് മഹീന്ദ്ര
സ്‌കൂട്ടറിന്റെ മുന്നില്‍ ഗോള്‍ഡന്‍ ഫിനീഷിങ്ങില്‍ വെസ്പ എന്നും വശങ്ങളില്‍ ക്രിസ്റ്റ്യന്‍ ഡിയോര്‍ പാരീസ് എന്നും എഴുതിയിരിക്കുന്നത് കാണാം. 125 സിസി ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മോഡലിന് കരുത്ത്.

ഈ എഞ്ചിന്‍ 11.4 bhp കരുത്തും 10.3 Nm torque ഉം ഉത്പാദിപ്പിക്കും. കൃത്യമായ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റഫറന്‍സിനായി, വെസ്പ ജിയോര്‍ജിയോ അര്‍മാനി പതിപ്പ് 2016 -ല്‍ അവതരിപ്പിച്ചപ്പോള്‍ അതിന്റെ വില 12 ലക്ഷം രൂപയായിരുന്നു.
MOST READ: ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; കാണാം സ്‌പൈ ചിത്രങ്ങള്‍

തെരഞ്ഞെടുത്ത ക്രിസ്റ്റ്യന്‍ ഡിയോര്‍ ബോട്ടീക്കുകളില്‍ 2021 മാര്‍ച്ച് മുതല്‍ സ്‌കൂട്ടര്‍ ലഭ്യമാകും. തുടര്‍ന്ന് പിയാജിയോ ഔട്ട്‌ലെറ്റുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ ലഭിക്കും.

1946 -ലാണ് ഇരുബ്രാന്‍ഡുകളും കൈകോര്‍ത്തത്. അതേസമയം വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുമോ എന്നതില്‍ വ്യക്തതയില്ല.


Click it and Unblock the Notifications








