കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് ആംബുലൻസുകൾ വാഗ്ദാനം ചെയ്ത് മഹീന്ദ്ര
മാരകമായ കൊറോണ വൈറസ് പകർച്ചവ്യാധി നേരിടാൻ മഹാരാഷ്ട്ര സർക്കാരിനെ ആംബുലൻസുകളുടെ രൂപത്തിൽ സഹായിക്കാനും പിൻതുണയ്ക്കാനും മഹീന്ദ്ര ഗ്രൂപ്പ് മുന്നോട്ട് വന്നിരിക്കുകയാണ്.

കൊവിഡ്-19 പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഓരോ ദിവസവും കഴിയുന്തോറും മുംബൈയിൽ രോഗ ബാധിതരുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഈ പുതിയ ആംബുലൻസുകൾ തീർച്ചയായും കൊവിഡ് ബാധിതരായ രോഗികളുടെ സഹായത്തിന് ഉപകരിക്കും. അവർക്ക് ഈ നിർണായക സമയങ്ങളിൽ വേഗത്തിൽ ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഇവ ലഭ്യമാക്കും.
MOST READ: എംജി ഇ-മോഷൻ ഇലക്ട്രിക് കൺസെപ്റ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

Zee ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ ആംബുലൻസുകൾ നൽകിയിരിക്കുന്നത്. ഈ ആംബുലൻസുകളിൽ ചിലത് കൊവിഡ് രോഗികളെ മഹാരാഷ്ട്രയിലെ മറ്റ് പട്ടണങ്ങളിലും നഗരങ്ങളിലും എത്തിക്കാൻ ഉപയോഗിക്കുമെന്നും സംസ്ഥാന സർക്കാർ പറയുന്നു.

മാക്‌സിമോ കൊമേർഷ്യൽ വാഹനത്തിന്റെ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച 12 മഹീന്ദ്ര ആംബുലൻസുകളാണ് ഒരുക്കിയിരിക്കുന്നത്. അതായത് മുംബൈ പോലുള്ള ഒരു നഗരത്തിലെ ഇടുങ്ങിയ തെരുവുകളിലുള്ള യാത്ര പ്രശ്‌നമാകില്ല.
MOST READ: i8 ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബിഎംഡബ്ല്യു

അടിസ്ഥാന വൈദ്യസഹായം നൽകാൻ രോഗികളെ എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുന്ന തരത്തിൽ 8 സീറ്റർ വാൻ പൂർണ്ണമായും രൂപാന്തരപ്പെട്ടു.

ഈ ആംബുലൻസുകളുടെ ആദ്യ ബാച്ച് ഞായറാഴ്ച മഹാരാഷ്ട്ര സർക്കാരിലെ ടൂറിസം, പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ മുംബൈ സിവിൽ ബോഡിക്ക് കൈമാറി.
MOST READ: ടിവിഎസിനെ പ്രീമിയമാക്കാൻ സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യ, തെരഞ്ഞെടുക്കാം ഈ മോഡലുകൾ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ഈ ആംബുലൻസുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ മഹീന്ദ്ര ഗ്രൂപ്പിനോട് അഭ്യർത്ഥിച്ചതെങ്ങനെയെന്ന് ആദിത്യ താക്കറെ ട്വിറ്ററിൽ പങ്കുവെച്ചു.

ടാറ്റ ട്രസ്റ്റുകളും ആംബുലൻസുകളുടെ കാര്യത്തിൽ ചില പിന്തുണ നൽകിയിട്ടുണ്ട്. മറ്റ് പല സംഘടനകളും സംസ്ഥാന സർക്കാരിന് ആംബുലൻസുകൾ സംഭാവന ചെയ്യുന്നു.


Click it and Unblock the Notifications








