എംജി ഇ-മോഷൻ ഇലക്ട്രിക് കൺസെപ്റ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

അടുത്ത വർഷം അരങ്ങേറ്റത്തിനായി എംജി മോട്ടോർ ഒരു പൂർണ്ണ-ഇലക്ട്രിക് സ്പോർട്സ് കൂപ്പെണ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

എംജി ഇ-മോഷൻ ഇലക്ട്രിക് കൺസെപ്റ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

2017 ഷാങ്ഹായ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഇ-മോഷൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണിത് ഒരുങ്ങുന്നത്. ഇപ്പോൾ ഏകദേശരൂപം വെളിപ്പെടുത്തുന്ന രണ്ട്-ഡോർ മോഡലിന്റെ കുറച്ച് പേറ്റന്റ് ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

എംജി ഇ-മോഷൻ ഇലക്ട്രിക് കൺസെപ്റ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഈ പേറ്റന്റ് ചിത്രങ്ങളിൽ കാണുന്ന രൂപകൽപ്പന ഷാങ്ഹായ് പ്രദർശനത്തിൽ കണ്ടതിന്റെ പരിണാമമായി കാണപ്പെടുന്നു. ഫ്യൂച്ചറിസ്റ്റിക്കിലുപരി വളരെ പരമ്പരാഗതമായ ശൈലിയിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

MOST READ: ഇന്ത്യയിലേക്ക് അടുത്ത വർഷം, പുതുതലമുറ സ്കോഡ ഒക്‌ടാവിയ 2021 ഫെബ്രുവരിയിൽ എത്തും

എംജി ഇ-മോഷൻ ഇലക്ട്രിക് കൺസെപ്റ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ബ്രിട്ടീഷ്-എസ്‌ക്യൂ സ്റ്റൈലിംഗ് വഹിക്കുന്ന കൂപ്പെ ആസ്റ്റൺ മാർട്ടിൻ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു.

എംജി ഇ-മോഷൻ ഇലക്ട്രിക് കൺസെപ്റ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

കാറിന്റെ വൈദ്യുത സ്വഭാവം കൂടാതെ വമ്പൻ ഗ്രില്ല്, വലിയ ഫെൻഡർ വെന്റ് അല്ലെങ്കിൽ പിൻ ക്വാർട്ടർ പാനൽ എല്ലാം DB11 -ൽ നിന്ന് പകർത്തിയതായി തോന്നുന്നു.

MOST READ: ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; കാണാം സ്‌പൈ ചിത്രങ്ങള്‍

എംജി ഇ-മോഷൻ ഇലക്ട്രിക് കൺസെപ്റ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ജാഗ്വാർ XJ -ക്ക് സമാനമായ റാപ്പ്എറൗണ്ട് ടെയിൽ ലാമ്പുകൾ, കൺസെപ്റ്റിൽ കാണുന്നതിനോട് സമാനമാണ്. പിൻ ബമ്പറിൽ വരുന്ന വലിയ ഡിഫ്യൂസർ അൽപ്പം വ്യത്യാസങ്ങൾ വരുത്തുന്നു, അല്ലാത്തപക്ഷം ലളിതമായ രൂപഭാവമാണ് വാഹനത്തിന്റെ പിന്നിലും നിർമ്മാതാക്കൾ ഒരുക്കുന്നത്.

എംജി ഇ-മോഷൻ ഇലക്ട്രിക് കൺസെപ്റ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

റൂഫും പഴയ കാല കൂപ്പെകളോട് സാമ്യമുള്ളതാണ്, ഇത് വാഹനത്തെ വളരെ മനോഹരമാക്കുന്നു. അലോയി വീലുകൾ എയറോഡൈനാമിക്സ് മനസ്സിൽ കണ്ടുകൊണ്ടാണ് നിർമ്മിച്ചതെന്ന് തോന്നുന്നു. പ്രൊഡക്ഷൻ മോഡലിലും ഇതേ മാതൃക ഉൾപ്പെടുത്തും എന്ന് വിശ്വസിക്കാം.

MOST READ: ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പേസ് ഡീലര്‍ഷിപ്പില്‍ എത്തി; ഡെലിവറി ഉടന്‍

എംജി ഇ-മോഷൻ ഇലക്ട്രിക് കൺസെപ്റ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഇ-മോഷന്റെ പവർ‌ട്രെയിൻ‌ വിശദാംശങ്ങൾ ഇപ്പോൾ‌ വിരളമാണ്. എന്നിരുന്നാലും, ഈ സ്പോർട്സ് കൂപ്പിനായി MG ZS EV- യുടെ ഇലക്ട്രിക് പവർട്രെയിൻ ഉപയോഗിക്കുമെന്ന ഊഹാപോഹങ്ങളാണിപ്പോഴുള്ളത്.

എംജി ഇ-മോഷൻ ഇലക്ട്രിക് കൺസെപ്റ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഇതിനർത്ഥം 44.5 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 200 bhp കരുത്ത് വാഹനം പുറപ്പെടുവിക്കും എന്നാണ്. ഭാരം കുറഞ്ഞ നിർമ്മാണം ഈ കൂപ്പെയ്ക്ക് മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു.

MOST READ: നിയമയുദ്ധം വിജയിച്ച് ഫിയറ്റ് ക്രൈസ്‌ലർ; മഹീന്ദ്ര റോക്‌സോറിന് അമേരിക്കയിൽ വിലക്ക്

എംജി ഇ-മോഷൻ ഇലക്ട്രിക് കൺസെപ്റ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

SAIC- ന്റെ ഉടമസ്ഥതയിലുള്ള കാർ നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യത്തെ അഭിലാഷ ഉൽപ്പന്നമാണിത്, ഇത് ആഗോള വിപണിയിൽ വിൽപ്പനയ്ക്കെത്തും. വാഹനം ഇന്ത്യയിൽ ഓഫർ ചെയ്യുമെന്ന് പ്രതീക്ഷിക്കാമെങ്കിലും ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.

More from DriveSpark

Article Published On: Tuesday, June 16, 2020, 12:45 [IST]
English summary
Patent Images Of Sports Coupe Based On MG E-Motion Concenpt Leaked. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X