ഇന്ത്യയിലേക്ക് അടുത്ത വർഷം, പുതുതലമുറ സ്കോഡ ഒക്‌ടാവിയ 2021 ഫെബ്രുവരിയിൽ എത്തും

പുതുതലമുറ സ്കോഡ ഒക്‌ടാവിയ അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ ചുവടുവെക്കും. ഈ വർഷം അവസാനത്തോടെ രാജ്യത്ത് വിൽപ്പനക്ക് എത്തിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വാഹനത്തിന്റെ അവതരണം നീണ്ടുപോവുകയായിരുന്നു.

ഇന്ത്യയിലേക്ക് അടുത്ത വർഷം, പുതുതലമുറ സ്കോഡ ഒക്‌ടാവിയ 2021 ഫെബ്രുവരിയിൽ എത്തും

സ്‌കോഡ ഇന്ത്യയുടെ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ഡയറക്‌ടർ സാക് ഹോളിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാലാം തലമുറ ഒക്‌ടാവിയ കഴിഞ്ഞ നവംബറിൽ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനക്ക് എത്തിയിരുന്നു

ഇന്ത്യയിലേക്ക് അടുത്ത വർഷം, പുതുതലമുറ സ്കോഡ ഒക്‌ടാവിയ 2021 ഫെബ്രുവരിയിൽ എത്തും

മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, 10.25 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ്, 10 ഇഞ്ച് കൊളംബസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബിൽറ്റ്-ഇൻ ഇസിം, ടച്ച് സ്ലൈഡർ, 4.2 ഇഞ്ച് HUD, അഞ്ച് യുഎസ്ബി-സി പോർട്ടുകൾ, വയർലെസ് ചാർജിംഗിനായുള്ള ഫോൺ ബോക്സ്, മെച്ചപ്പെടുത്തിയ സെല്ലുലാർ റിസപ്ഷൻ, ക്ലൈമട്രോണിക് ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം വാഹനത്തിലെ പ്രധാന ആകർഷണങ്ങളാണ്.

MOST READ: 15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

ഇന്ത്യയിലേക്ക് അടുത്ത വർഷം, പുതുതലമുറ സ്കോഡ ഒക്‌ടാവിയ 2021 ഫെബ്രുവരിയിൽ എത്തും

സ്കോഡ ഒരിക്കലും ഇന്ത്യയിൽ കൊളംബസ് ഇൻഫോടെയിൻമെന്റ് സംവിധാനം വാഗ്ദാനം ചെയ്തിട്ടില്ല. അതിനാൽ ഇന്ത്യയിലെ ഒക്‌ടാവിയ ഉപഭോക്താക്കൾക്ക് ലോവർ എൻഡ് ആമുണ്ട്സെൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും ഇത്തവണയും ലഭ്യമാവുക. അതിൽ 10 ഇഞ്ച് ടച്ച്സ്ക്രീനും വരുന്നു.

ഇന്ത്യയിലേക്ക് അടുത്ത വർഷം, പുതുതലമുറ സ്കോഡ ഒക്‌ടാവിയ 2021 ഫെബ്രുവരിയിൽ എത്തും

ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് ഇന്ത്യയിൽ വാഗ്ദാനം ചെയ്യില്ലെന്ന് ഉറപ്പുള്ള മറ്റൊരു സവിശേഷത മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകളാണ്. എൽഇഡി ഹെഡ്‌ലൈറ്റുകൾ മാത്രമുള്ള Mk3 സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തിച്ചതോടെയാണ് ഇക്കാര്യം വ്യക്തമാകുന്നത്. അതിനാൽ Mk4 ഒക്ടാവിയയ്ക്കും സമാനമായ ചികിത്സ പ്രതീക്ഷിക്കുന്നു.

MOST READ: 2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

ഇന്ത്യയിലേക്ക് അടുത്ത വർഷം, പുതുതലമുറ സ്കോഡ ഒക്‌ടാവിയ 2021 ഫെബ്രുവരിയിൽ എത്തും

2021 സ്കോഡ ഒക്ടാവിയ പുതിയതും മെച്ചപ്പെട്ടതുമായ നിരവധി സഹായ സംവിധാനങ്ങളും ഓഫർ ചെയ്യും. ഏരിയ വ്യൂ 360 ഡിഗ്രി ക്യാമറ, നവീകരിച്ച അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ട്രാഫിക് സൈൻ റെക്കഗ്നിഷൻ ആൻഡ് ലെയ്ൻ അസിസ്റ്റ്, ഒമ്പത് എയർബാഗുകൾ, ഹാൻഡ്സ് ഓൺ ഡിറ്റക്റ്റ്, ട്രാഫിക് ജാം അസിസ്റ്റ്, എമർജൻസി അസിസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലേക്ക് അടുത്ത വർഷം, പുതുതലമുറ സ്കോഡ ഒക്‌ടാവിയ 2021 ഫെബ്രുവരിയിൽ എത്തും

4,690 മില്ലീമീറ്റർ നീളവും 1,829 മില്ലീമീറ്റർ വീതിയും 1,470 മില്ലീമീറ്റർ ഉയരവുമുള്ള പുത്തൻ സ്കോഡ ഒക്ടാവിയയ്ക്ക് 2,686 മില്ലീമീറ്റർ വീൽബേസാണുള്ളത്. ബൂട്ട് സ്പേസ് 600 ലിറ്ററാണ്. പിൻ സീറ്റ് ബാക്ക് റസ്റ്റുകൾ മടക്കിവെക്കുന്നതിലൂടെ ഇത് 1,555 ലിറ്ററായി വികസിപ്പിക്കാം.

MOST READ: നിയമയുദ്ധം വിജയിച്ച് ഫിയറ്റ് ക്രൈസ്‌ലർ; മഹീന്ദ്ര റോക്‌സോറിന് അമേരിക്കയിൽ വിലക്ക്

ഇന്ത്യയിലേക്ക് അടുത്ത വർഷം, പുതുതലമുറ സ്കോഡ ഒക്‌ടാവിയ 2021 ഫെബ്രുവരിയിൽ എത്തും

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യൻ അനുബന്ധ സ്ഥാപനമായ സ്‌കോഡ ഓട്ടോ ബിഎസ്-VI കാലഘട്ടത്തിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് മോഡലുകൾ വിൽപ്പനക്ക് എത്തിക്കണോ എന്ന കാര്യത്തിൽ തീരുമാനിച്ചിട്ടില്ല. എന്നിരുന്നാലും ഇന്ത്യയിലെ സി, ഡി സെഗ്മെന്റ് വാഹനങ്ങളിലെ ഡീസൽ എഞ്ചിനുകൾക്ക് ഉയർന്ന മുൻ‌ഗണന നൽകുമ്പോൾ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷന്റെ തിരിച്ചുവരവ് അനിവാര്യമാണെന്ന് തോന്നുന്നു.

ഇന്ത്യയിലേക്ക് അടുത്ത വർഷം, പുതുതലമുറ സ്കോഡ ഒക്‌ടാവിയ 2021 ഫെബ്രുവരിയിൽ എത്തും

ബിഎസ്-VI 2.0 ലിറ്റർ ടി‌ഡി‌ഐ ഇ‌വി‌ഒ ഡീസൽ എഞ്ചിൻ നൽകുന്ന ആദ്യത്തെ മോഡലായി 2021 സ്കോഡ ഒക്ടാവിയ മാറിയേക്കാം. 2021 സ്കോഡ ഒക്ടാവിയയുടെ പ്രാരംഭ വില 17 മുതൽ 20 ലക്ഷം രൂപ വരെയായിരിക്കാം. ഇന്ത്യയിൽ ഹ്യുണ്ടായി എലാൻട്ര, ഹോണ്ട സിവിക് എന്നീ കോംപാക്‌ട് സെഡാനുകളുമായാകും ചെക്ക് റിപ്പബ്ളിക്കൻ മോഡലിന്റെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Next-Gen Skoda Octavia Will Be Launched In India By February 2021. Read in Malayalam
Story first published: Tuesday, June 16, 2020, 10:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X