ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം ആരംഭിച്ച് എംജി

എംജി മോട്ടോര്‍സ് ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ വാഹനമായ ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം ആരംഭിച്ചു. ജനപ്രിയ എസ്‌യുവിയായ ഹെക്ടറിനെ അടിസ്ഥാനപ്പെടുത്തി എംജി പുറത്തിറക്കുന്ന ആറു സീറ്റര്‍ വാഹനമാണ് ഹെക്ടര്‍ പ്ലസ്.

ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം ആരംഭിച്ച് എംജി

ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് വാഹനത്തിന്റെ ഉത്പാദനം ആരംഭിച്ചത്. ജൂലൈ മാസത്തോടെ വാഹനത്തെ അവതരിപ്പിച്ചേക്കുമെന്നും കമ്പനി വെളിപ്പെടുത്തി കഴിഞ്ഞു. വരവിന് മുന്നോടിയായി വാഹനത്തിന്റ അനൗദ്യോഗിക ബുക്കിങ്ങും കമ്പനി ആരംഭിച്ചതായി അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു.

ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം ആരംഭിച്ച് എംജി

2020 ഓട്ടോ എക്‌സ്‌പോയിലാണ് ഹെക്ടര്‍ പ്ലസിനെ എംജി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ആറ്, ഏഴ് സീറ്റര്‍ ഓപ്ഷനുകളില്‍ ഹെക്ടര്‍ പ്ലസ് എത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന സൂചനകള്‍.

MOST READ: തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം ആരംഭിച്ച് എംജി

എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ആറ് സീറ്റര്‍ ഓപ്ഷനിലാകും ആദ്യം വാഹനം വിപണിയില്‍ എത്തുക. കൂടുതല്‍ എക്സിക്യൂട്ടീവ് ലുക്ക് നല്‍കുന്ന ക്യാപ്റ്റന്‍ സീറ്റുകളായിരിക്കും മൂന്ന് നിരയിലും എംജി ഉള്‍പ്പെടുത്തുക.

ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം ആരംഭിച്ച് എംജി

വാഹനത്തിനുള്ളില്‍ കൂടുതല്‍ സ്ഥല സൗകര്യം നല്‍കുമെന്നതാണ് ക്യാപ്റ്റന്‍ സീറ്റുകളുടെ മറ്റൊരു സവിശേഷത. സീറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നതും ചുരുക്കം ചില ഡിസൈന്‍ മാറ്റങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യ കാഴ്ചയില്‍ റെഗുലര്‍ ഹെക്ടറിന് സമമായിരിക്കും ഹെക്ടര്‍ പ്ലസ്.

MOST READ: വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോര്‍ സ്‌പെഷ്യല്‍ എഡിഷനെ അവതരിപ്പിച്ചു

ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം ആരംഭിച്ച് എംജി

മൂന്ന് നിര സീറ്റുകള്‍ ഒരുങ്ങുന്നതോടെ വാഹനത്തിന്റെ നീളത്തില്‍ 40 mm വളര്‍ച്ച സംഭവിച്ചിട്ടുണ്ട്. അതേസമയം, റെഗുലര്‍ ഹെക്ടറിനുള്ള 1,835 mm വീതിയും 1,760 mm ഉയരവും 2,750 mm വീല്‍ബേസുമാണ് ഹെക്ടര്‍ പ്ലസിനുള്ളത്.

ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം ആരംഭിച്ച് എംജി

പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള മുന്‍വശത്തെ ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കി ബമ്പര്‍, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാംപ് ക്ലസ്റ്റര്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍.

MOST READ: ഒറ്റചാര്‍ജില്‍ 370 കിലോമീറ്റര്‍, മഹീന്ദ്ര eXUV300 അടുത്ത വര്‍ഷം; എതിരാളി നെക്‌സോണ്‍ ഇലക്ട്രിക്

ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം ആരംഭിച്ച് എംജി

മോഡലിന്റെ പിന്നിലും ചെറിയ ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പുതിയ ടെയില്‍ ലാമ്പുകള്‍, പുനര്‍നിര്‍മ്മിച്ച ബമ്പര്‍, പുതിയ ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് ഡിസൈന്‍ എന്നിവയാണ് പിന്നിലെ സവിശേഷതകള്‍.

ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം ആരംഭിച്ച് എംജി

ഹെക്ടറിനോട് സാമ്യമുള്ള അകത്തളം തന്നെയാകും ഹെക്ടര്‍ പ്ലസിനും ലഭിക്കുക. പാനരോമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ തുടങ്ങിയവയും വാഹനത്തിന്റെ സവിശേഷതകളാണ്.

MOST READ: ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; കാണാം സ്‌പൈ ചിത്രങ്ങള്‍

ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം ആരംഭിച്ച് എംജി

മൂന്നാം നിരയിലെ യാത്രക്കാര്‍ക്കായി എസി വെന്റുകളും യുഎസ്ബി ചാര്‍ജ് പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ബിഎസ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോളിനൊപ്പം 48 വാട്ട് കരുത്തുള്ള ഹൈബ്രിഡ് സിസ്റ്റമുള്ള എഞ്ചിന്‍, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ എന്നീ വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും.

ഹെക്ടര്‍ പ്ലസിന്റെ ഉത്പാദനം ആരംഭിച്ച് എംജി

മൂന്ന് എഞ്ചിനുകള്‍ക്കും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ഉള്ളത്. എന്നാല്‍ പെട്രോള്‍ മോഡലിന് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഓപ്ഷനും ലഭിക്കും.

More from DriveSpark

Article Published On: Tuesday, June 16, 2020, 18:13 [IST]
English summary
MG Hector Plus Production Begins. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X