ഒറ്റചാര്‍ജില്‍ 370 കിലോമീറ്റര്‍, മഹീന്ദ്ര eXUV300 അടുത്ത വര്‍ഷം; എതിരാളി നെക്‌സോണ്‍ ഇലക്ട്രിക്

2020 ഓട്ടോ എക്‌സ്‌പോയിലാണ് മഹീന്ദ്ര, XUV300 -യുടെ ഇലക്ട്രിക്ക് കണ്‍സെപ്റ്റ് പതിപ്പിനെ അവതരിപ്പിക്കുന്നത്. 2021 -ന്റെ പകുതിയോടെ വാഹമത്തെ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഒറ്റചാര്‍ജില്‍ 370 കിലോമീറ്റര്‍, മഹീന്ദ്ര eXUV300 അടുത്ത വര്‍ഷം; എതിരാളി നെക്‌സോണ്‍ ഇലക്ട്രിക്

പോയ വര്‍ഷത്തിന്റെ തുടക്കത്തിലാണ് XUV300 -യെ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കുന്നത്. ഈ മോഡല്‍ വിപണിയില്‍ വിജയം കൈയ്യടക്കിയതോടെയാണ് ഇപ്പോള്‍ ഇലക്ട്രിക്ക് മോഡലിനെയും കമ്പനി അവതരിപ്പിക്കുന്നത്.

ഒറ്റചാര്‍ജില്‍ 370 കിലോമീറ്റര്‍, മഹീന്ദ്ര eXUV300 അടുത്ത വര്‍ഷം; എതിരാളി നെക്‌സോണ്‍ ഇലക്ട്രിക്

വിപണിയില്‍ ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍ മോഡലുകളാണ് XUV300 -യുടെ എതിരാളികള്‍. വിപണി ഇലക്ട്രിക്ക് ശ്രേണിയിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ ഈ മോഡലിന്റെ ഇലക്ട്രിക്ക് പതിനെയും വില്‍പ്പനയ്ക്ക് എത്തിക്കുകയാണ് നിര്‍മ്മാതാക്കള്‍.

MOST READ: i8 ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബിഎംഡബ്ല്യു

ഒറ്റചാര്‍ജില്‍ 370 കിലോമീറ്റര്‍, മഹീന്ദ്ര eXUV300 അടുത്ത വര്‍ഷം; എതിരാളി നെക്‌സോണ്‍ ഇലക്ട്രിക്

eKUV100, ഫണ്‍സ്റ്റര്‍, eXUV300 എന്നിങ്ങനെ മൂന്നു ഇലക്ട്രിക്ക് കാറുകളെയാണ് എക്സ്പോയില്‍ മഹീന്ദ്ര അവതരിപ്പിച്ചത്. രണ്ടു വകഭേദങ്ങളായിരിക്കും eXUV300-യുടെ പ്രൊഡക്ഷന്‍ പതിപ്പ് പുറത്തിറങ്ങുകയെന്നും സൂചനയുണ്ട്.

ഒറ്റചാര്‍ജില്‍ 370 കിലോമീറ്റര്‍, മഹീന്ദ്ര eXUV300 അടുത്ത വര്‍ഷം; എതിരാളി നെക്‌സോണ്‍ ഇലക്ട്രിക്

ഒന്ന് സ്റ്റാന്‍ഡേര്‍ഡ്, മറ്റൊന്ന് എക്സ്റ്റന്റഡ് റേഞ്ച്. അടഞ്ഞ ഗ്രില്ല്, പുതിയ അലോയ് വീലുകള്‍, പരിഷ്‌കരിച്ച ബമ്പര്‍ എന്നിവയെല്ലാം മഹീന്ദ്ര eXUV300 -യുടെ സവിശേഷതയാണ്. എല്‍ജി കെമിക്കല്‍സുമായി ചേര്‍ന്നാണ് eXUV300 -യ്ക്കുള്ള ബാറ്ററി യൂണിറ്റിനെ മഹീന്ദ്ര വികസിപ്പിക്കുന്നത്.

MOST READ: കിലോമീറ്ററിന് 75 പൈസ മാത്രം ചെലവ്, ഇലക്‌ട്രിക് സ്‌കൂട്ടർ ശ്രേണിയിൽ ഇനി ആംപിയർ മാഗ്നസ് പ്രോയും

ഒറ്റചാര്‍ജില്‍ 370 കിലോമീറ്റര്‍, മഹീന്ദ്ര eXUV300 അടുത്ത വര്‍ഷം; എതിരാളി നെക്‌സോണ്‍ ഇലക്ട്രിക്

അതേസമയം പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഉയര്‍ന്ന സാന്ദ്രതയുള്ള ലിഥിയം അയണ്‍ ബാറ്ററി യൂണിറ്റിന്റെ പശ്ചാത്തലത്തില്‍ ഒറ്റ ചാര്‍ജില്‍ ഏകദേശം 370 കിലോമീറ്ററില്‍ അധികം സഞ്ചരിക്കാന്‍ എസ്‌യുവിക്ക് കഴിയുമെന്നാണ് സൂചന. വിപണിയില്‍ നെക്സോണ്‍ ഇലക്ട്രിക്കിന് ഒത്ത എതിരാളിയാണ് മഹീന്ദ്ര eXUV300.

ഒറ്റചാര്‍ജില്‍ 370 കിലോമീറ്റര്‍, മഹീന്ദ്ര eXUV300 അടുത്ത വര്‍ഷം; എതിരാളി നെക്‌സോണ്‍ ഇലക്ട്രിക്

ഒറ്റചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം വരെ വാഹനത്തില്‍ സഞ്ചരിക്കാമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. വില പ്രഖ്യാപനത്തിലൂടെ വിപണിയെ ഞെട്ടിക്കാനും ടാറ്റയ്ക്ക് സാധിച്ചു.

MOST READ: ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

ഒറ്റചാര്‍ജില്‍ 370 കിലോമീറ്റര്‍, മഹീന്ദ്ര eXUV300 അടുത്ത വര്‍ഷം; എതിരാളി നെക്‌സോണ്‍ ഇലക്ട്രിക്

നെക്‌സോണ്‍ ഇലക്ട്രിക്കിന് ഒത്ത വിലക്കാകും മഹീന്ദ്രയും തങ്ങളുടെ eXUV300 വിപണിയില്‍ എത്തിക്കുക. ബജറ്റ് ശ്രേണിയില്‍ ഇലക്ട്രിക്ക് എസ്‌യുവികളെ പുറത്തിറക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം.

ഒറ്റചാര്‍ജില്‍ 370 കിലോമീറ്റര്‍, മഹീന്ദ്ര eXUV300 അടുത്ത വര്‍ഷം; എതിരാളി നെക്‌സോണ്‍ ഇലക്ട്രിക്

eXUV300 -യ്ക്ക് എകദേശം പത്തു ലക്ഷം രൂപയോളം വില കരുതുന്നതില്‍ തെറ്റില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വാഹനത്തിന്റെ മറ്റ് ഫീച്ചറുകളോ ബാറ്ററി സംബന്ധിച്ച വിവരങ്ങളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Mahindra eXUV300 Will Launch Next Year, To Offer Range Of More Than 370 Km. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X