സ്‌കോഡ കോഡിയാക് കരുത്തായി ടര്‍ബോ എഞ്ചിനും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2020 ഓട്ടോ എക്‌സ്‌പോയിലാണ് സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ പെട്രോള്‍ എഞ്ചിന്‍ പതിപ്പിനെ അവതരിപ്പിക്കുന്നത്. അവതരിപ്പിച്ചെങ്കിലും ഈ പതിപ്പ് 2021 -ഓടെ മാത്രമേ വിപണിയില്‍ എത്തുകയുള്ളു.

സ്‌കോഡ കോഡിയാക് കരുത്തായി ടര്‍ബോ എഞ്ചിനും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നേരത്തെ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലായിരുന്നു വാഹനം എത്തിയിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും കോഡിയാക്കില്‍ അവതരിപ്പിക്കാന്‍ സ്‌കോഡ ഒരുങ്ങുന്നതായിട്ടാണ് സൂചന.

സ്‌കോഡ കോഡിയാക് കരുത്തായി ടര്‍ബോ എഞ്ചിനും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും ഉപയോഗിക്കുക. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്. ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്പെയ്സിന് കരുത്ത് നല്‍കുന്ന അതേ എഞ്ചിന്‍ തന്നെയാണ് ഇത്.

MOST READ: കൊവിഡ്-19; മാക്സ്-എംജി കൂട്ടുകെട്ടില്‍ നിര്‍മ്മിച്ചത് 100 വെന്റിലേറ്ററുകള്‍

സ്‌കോഡ കോഡിയാക് കരുത്തായി ടര്‍ബോ എഞ്ചിനും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ എഞ്ചിന്‍ 4,200 rpm -ല്‍ 187 bhp കരുത്തും 1,500-4,100 rpm -ല്‍ 320 Nm torque ഉം സൃഷ്ടിക്കും. ഇന്ത്യയില്‍ കോഡിയാക് RS പതിപ്പും സ്‌കോഡ അവതരിപ്പിച്ചേക്കുമെന്ന് സൂചനകളുണ്ട്.

സ്‌കോഡ കോഡിയാക് കരുത്തായി ടര്‍ബോ എഞ്ചിനും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

യൂറോപ്യന്‍ വിപണിയില്‍ വില്‍ക്കുന്ന ഈ മോഡലിന് 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിനാണ് കരുത്ത്. 236 bhp കരുത്തും 500 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് DSG ഗിയര്‍ബോക്‌സിനൊപ്പം ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനും ലഭ്യമാണ്.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് സുപ്രീംകോടതി

സ്‌കോഡ കോഡിയാക് കരുത്തായി ടര്‍ബോ എഞ്ചിനും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച 2.0 ലിറ്റര്‍ TSI എഞ്ചിന്‍ മോഡല്‍ 2021 -ഓടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പൂര്‍ണമായും CKD യൂണിറ്റായിട്ടാകും വാഹനം വിപണിയില്‍ എത്തുക.

സ്‌കോഡ കോഡിയാക് കരുത്തായി ടര്‍ബോ എഞ്ചിനും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

190 bhp കരുത്തും 320 Nm torque ആണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. കൂടാതെ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. ഓള്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

MOST READ: ബി‌എസ്‌-VI ഡീസൽ സിവിക് ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

സ്‌കോഡ കോഡിയാക് കരുത്തായി ടര്‍ബോ എഞ്ചിനും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ 2.0 ലിറ്റര്‍ TSI-യുടെ വരവോടെ കോഡിയാക് പെട്രോള്‍ മാത്രമുള്ള മോഡലായി മാറും. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള ചുവടുവെയ്പ്പാണ് 2.0 ലിറ്റര്‍ TSI ഡീസല്‍ എഞ്ചിനുകളുടെ അവസാനത്തിന് കാരണമായത്.

സ്‌കോഡ കോഡിയാക് കരുത്തായി ടര്‍ബോ എഞ്ചിനും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ എഞ്ചിന്റെ അവതരണം മാറ്റി നിര്‍ത്തിയാല്‍ കോഡിയാക്കിന് മറ്റ് മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചില്ല. ഉയര്‍ന്ന പതിപ്പായ ലോറിന്‍ & ക്ലെമെന്റ് വകഭേദത്തെയാണ് സ്‌കോഡ ഇന്ത്യ ഓട്ടോ എക്സ്പോയിലും പ്രദര്‍ശിപ്പിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Kodiaq To Get Turbo Petrol Engine. Read in Malayalam.
Story first published: Wednesday, June 17, 2020, 8:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X