ഹാരിയറിന് വെല്ലുവിളിയുമായി ഫോര്‍ഡ്; പുതിയ എസ്‌യുവി അടുത്ത വര്‍ഷം

2021 -ന്റെ രണ്ടാം പകുതിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സി-സെഗ്മെന്റ് എസ്‌യുവി ശ്രേണിയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിക്കുമെന്ന് ഫോര്‍ഡ്. ഫോര്‍ഡ്-മഹീന്ദ്ര സംയുക്ത സംരംഭത്തിന് കീഴില്‍ പുറത്തിറക്കുന്ന ആദ്യ മോഡലാണിത്.

ഹാരിയറിന് വെല്ലുവിളിയുമായി ഫോര്‍ഡ്; പുതിയ എസ്‌യുവി അടുത്ത വര്‍ഷം

2021-22 കാലയളവില്‍ പുറത്തിറങ്ങാനിരിക്കുന്ന മഹീന്ദ്ര XUV400, ഫോര്‍ഡ് B745 (കോഡ് നെയിം) എന്നീ രണ്ട് പുതിയ മിഡ്-സൈസ് എസ്‌യുവികളും ഇരുവരും ചേര്‍ന്നാകും വികസിപ്പിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹാരിയറിന് വെല്ലുവിളിയുമായി ഫോര്‍ഡ്; പുതിയ എസ്‌യുവി അടുത്ത വര്‍ഷം

2021 -ന്റെ ആദ്യ പാദത്തില്‍ വിപണിയില്‍ എത്തുന്ന പുതുതലമുറ മഹീന്ദ്ര XUV500 -യുടെ അതേ മോണോകോക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഫോര്‍ഡിന്റെ എസ്‌യുവിയും.

MOST READ: രൂപംമാറി പുതിയ ബെനലി 302R, ഇന്ത്യയിലേക്ക് ഈ വർഷം അവസാനത്തോടെ

ഹാരിയറിന് വെല്ലുവിളിയുമായി ഫോര്‍ഡ്; പുതിയ എസ്‌യുവി അടുത്ത വര്‍ഷം

പുതുതലമുറ XUV500 ഇതിനകം തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നിരുന്നാലും, ഫോര്‍ഡിന്റെ ഈ പുതിയ വാഹനം പരീക്ഷണ ആവശ്യങ്ങള്‍ക്കായി ഇതുവരെ നിരത്തുകളില്‍ എത്തിയിട്ടില്ല.

ഹാരിയറിന് വെല്ലുവിളിയുമായി ഫോര്‍ഡ്; പുതിയ എസ്‌യുവി അടുത്ത വര്‍ഷം

പ്ലാറ്റ്‌ഫോം മാത്രമല്ല, ഫോര്‍ഡ് എസ്‌യുവി, മഹീന്ദ്ര XUV500 -ല്‍ നിന്നുള്ള നിരവധി ഘടകങ്ങള്‍ പങ്കിടും. മഹീന്ദ്ര XUV-യില്‍ നിന്നുള്ള 75 ശതമാനം ഘടകങ്ങളും പുതിയ മോഡല്‍ പങ്കിടാനാകുമെന്നാണ് സൂചന.

MOST READ: ബിഎസ് VI ജാവ, ജാവ 42 മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

ഹാരിയറിന് വെല്ലുവിളിയുമായി ഫോര്‍ഡ്; പുതിയ എസ്‌യുവി അടുത്ത വര്‍ഷം

വാസ്തവത്തില്‍, രണ്ട് എസ്‌യുവികളും ഒരേ ഉല്‍പാദന നിരയില്‍ നിര്‍മ്മിക്കും. വില പ്രഖ്യാപിചിട്ടില്ലെങ്കിലും എസ്‌യുവിയുടെ വില പുതുതലമുറ മഹീന്ദ്ര തഡഢ500 -യെക്കാള്‍ കൂടുതല്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹാരിയറിന് വെല്ലുവിളിയുമായി ഫോര്‍ഡ്; പുതിയ എസ്‌യുവി അടുത്ത വര്‍ഷം

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംസ്റ്റാലിയന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, പുതിയ 2.0 / 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ എത്തിയേക്കും.

MOST READ: ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങി 2020 ഔഡി RS7

ഹാരിയറിന് വെല്ലുവിളിയുമായി ഫോര്‍ഡ്; പുതിയ എസ്‌യുവി അടുത്ത വര്‍ഷം

പെട്രോള്‍ എഞ്ചിന്‍ 190 bhp കരുത്തും 330 Nm torque ഉം ഉത്പാദിപ്പിക്കും. ഡീസല്‍ പതിപ്പ് 180 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും. മാനുവല്‍, ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്.

ഹാരിയറിന് വെല്ലുവിളിയുമായി ഫോര്‍ഡ്; പുതിയ എസ്‌യുവി അടുത്ത വര്‍ഷം

ഫ്രണ്ട്-വീല്‍ ഡ്രൈവ്, ഓള്‍-വീല്‍ ഡ്രൈവ് സംവിധാനവും വാഹനത്തില്‍ ഇടംപിടിക്കും. 5, 7 സീറ്റ് ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്. എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ് തുടങ്ങിയ മോഡലുകളാകും വിപണിയില്‍ എതിരാളികള്‍.

Note: Images are representative purpose only.

More from DriveSpark

Article Published On: Wednesday, June 17, 2020, 14:44 [IST]
English summary
Ford C-SUV Launch Next Year, Rival Tata Harrier. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X