രൂപംമാറി പുതിയ ബെനലി 302R, ഇന്ത്യയിലേക്ക് ഈ വർഷം അവസാനത്തോടെ

ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബെനലി തങ്ങളുടെ പുതിയ 302R പ്രീമിയം സ്പോർസ് ബൈക്കിനെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു.

രൂപംമാറി പുതിയ ബെനലി 302R, ഇന്ത്യയിലേക്ക് ഈ വർഷം അവസാനത്തോടെ

300 സിസി ഫുൾ ഫെയർ മോട്ടോർസൈക്കിൾ ഈ വർഷം അവസാനത്തോടെ ഇന്ത്യയിൻ വിപണിയിലും ചുവടുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിഷ്ക്കരിച്ച് എത്തുന്ന ബെനലി 302R ദൃശ്യപരമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

രൂപംമാറി പുതിയ ബെനലി 302R, ഇന്ത്യയിലേക്ക് ഈ വർഷം അവസാനത്തോടെ

പരിചിതമായ ബൾക്കി ഫ്രണ്ട് ഫെയറിംഗ്, ഡ്യുവൽ-പോർട്ട് സൈഡ് മൗണ്ട് ചെയ്ത എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ് സീറ്റുകൾ, അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, പിൻഭാഗത്ത് മോണോഷോക്ക്, സ്പ്ലിറ്റ് പില്യൺ ഗ്രാബ് റെയിൽ എന്നിവയാണ് ബെനലിയുടെ 302R പതിപ്പിനെ കൂടുതൽ ആകർഷകമാക്കുന്നത്.

MOST READ: ബിഎസ് VI ജാവ, ജാവ 42 മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

രൂപംമാറി പുതിയ ബെനലി 302R, ഇന്ത്യയിലേക്ക് ഈ വർഷം അവസാനത്തോടെ

അതോടൊപ്പം ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകളും14 ലിറ്റർ ഫ്യുവൽ ടാങ്കും മോട്ടോർസൈക്കിളിൽ ഇടംപിടിക്കുന്നു.ഡ്യുവൽ 260 mm ഫ്രണ്ട് ഡിസ്കുകളിൽ നിന്നും 240 mm പിൻ ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സുരക്ഷയ്ക്കായി ഡ്യുവൽ ചാനൽ എബി‌എസും ബെനലി വാഗ്‌ദാനം ചെയ്യുന്നു.

രൂപംമാറി പുതിയ ബെനലി 302R, ഇന്ത്യയിലേക്ക് ഈ വർഷം അവസാനത്തോടെ

പുതിയ 302R-ന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ മാറ്റമില്ലെങ്കിലും കാര്യങ്ങൾ കുറച്ചുകൂടി പുതുക്കുന്നതിന് ബെനലി റെഡ്, വൈറ്റ്, ബ്ലൂ, ഗ്രീൻ എന്നീ പുതിയ കളർ ഓപ്ഷനുകൾ കൂട്ടിച്ചേർത്തു. റെഡ് ഓപ്ഷന് റെഡ് കളറിലുള്ള ഫ്രെയിമാണ് വരുന്നത്. അതേസമയം ബ്ലൂ, വൈറ്റ് ഓപ്ഷനുകൾക്ക് ഗ്രീൻ ഫ്രെയിമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

MOST READ: വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോര്‍ സ്‌പെഷ്യല്‍ എഡിഷനെ അവതരിപ്പിച്ചു

രൂപംമാറി പുതിയ ബെനലി 302R, ഇന്ത്യയിലേക്ക് ഈ വർഷം അവസാനത്തോടെ

2,150 മില്ലീമീറ്റർ നീളവും 785 മില്ലീമീറ്റർ സീറ്റ് ഉയരവുമുള്ള പുതിയ ബെനലി 302R-ന്റെ ഗ്രൗണ്ട് ക്ലിയറൻസ് 160 മില്ലീമീറ്റർ ആണ്. 204 കിലോഗ്രാം ഭാരത്തിലാണ് മോട്ടോർസൈക്കിളിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

രൂപംമാറി പുതിയ ബെനലി 302R, ഇന്ത്യയിലേക്ക് ഈ വർഷം അവസാനത്തോടെ

ബെനലി 302R-ന് 300 സിസി ട്വിൻ സിലിണ്ടർ എഞ്ചിൻ 12,000 rpm-ൽ പരമാവധി 35.3 bhp കരുത്തും 9,000 rpm-ൽ 27 Nm torque ഉം ഉത്പാദിപ്പിക്കും. ലിക്വിഡ്-കൂൾഡ് യൂണിറ്റായ ഈ ഹെവി മോട്ടോർസൈക്കിൾ 0-100 വേഗത 6.8 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ പ്രാപ്തമാണ്.

MOST READ: ഗ്രാൻഡ് i10 നിയോസിന് വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

രൂപംമാറി പുതിയ ബെനലി 302R, ഇന്ത്യയിലേക്ക് ഈ വർഷം അവസാനത്തോടെ

മണിക്കൂറിൽ 170 കിലോമീറ്ററാണ് ബൈക്കിന്റെ ഉയർന്ന വേഗത. 2017 ൽ ആണ് ബെനലി 302R ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ വർഷം അവസാനത്തോടെ പുതിയ 302R ആഭ്യന്തര തലത്തിൽ വിൽപ്പനക്ക് എത്തുമെന്നാണ് സൂചന.

രൂപംമാറി പുതിയ ബെനലി 302R, ഇന്ത്യയിലേക്ക് ഈ വർഷം അവസാനത്തോടെ

അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വേഗമേറിയ മോട്ടോർസൈക്കിൾ ആയിരുന്നില്ലെങ്കിലും, പൂർണമായ ഫെയറിംഗിനും മികച്ച എക്‌സ്‌ഹോസ്റ്റ് നോട്ടിന്റെയും പിൻബലത്തിൽ മാന്യമായ സംഖ്യകളിൽ വിൽക്കാൻ ബെനലിക്ക് കഴിഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
New Benelli 302R Launched. Read in Malayalam
Story first published: Wednesday, June 17, 2020, 14:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X