ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങി 2020 ഔഡി RS7

രണ്ടാം തലമുറ ഔഡി A7 ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ഇന്ത്യൻ വിപണിയ്ക്കായി എത്തുന്നത് ബാലിസ്റ്റിക് RS7 പതിപ്പല്ലാതെ മറ്റൊന്നുമല്ല. ഔഡി ഇന്ത്യയുടെ വെബ്‌സൈറ്റിൽ മോഡലിന്റെ ടീസർ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. വാഹനം ജൂലൈയിൽ വിൽപ്പനയ്‌ക്കെത്തും.

ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങി 2020 ഔഡി RS7

4.0 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിന്റെ നവീകരിച്ച പതിപ്പാണ് അവസാന തലമുറ‌ RS7 -ന്റെ ഹൃദയം. ഇപ്പോൾ 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി പെട്രോൾ യൂണിറ്റ് ഘടിപ്പിച്ചിരിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങി 2020 ഔഡി RS7

മുൻ തലമുറ മോഡൽ ഉത്പാദിപ്പിച്ചിരുന്ന 560 bhp കരുത്തും 700 Nm torque കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ മോഡൽ പരമാവധി 600 bhp കരുത്തും 800 Nm torque എഞ്ചിൻ പുറപ്പെടുവിക്കുന്നു.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് സുപ്രീംകോടതി

ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങി 2020 ഔഡി RS7

ഔഡി ക്വാട്രോ AWD, എട്ട് സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്സ് എന്നിവ വഴി നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു. സൂപ്പർ സെഡാന് 3.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങി 2020 ഔഡി RS7

സ്റ്റാൻഡേർഡ് A7 -നുമായി RS7 രൂപഘടന പങ്കിടുന്നു. എന്നാൽ ബോണറ്റ്, മുൻ ഡോറുകൾ, ബൂട്ട് ലിഡ് എന്നിവ മാത്രമാണ് ഇവയിൽ പൊതുവായ ബോഡി പാനലുകൾ.

MOST READ: കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് ആംബുലൻസുകൾ വാഗ്ദാനം ചെയ്ത് മഹീന്ദ്ര

ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങി 2020 ഔഡി RS7

RS7 -ൽ വിശാലവും വിപുലമായ എയർ ഡാമുകളും ഗ്ലോസ്സ് ബ്ലാക്ക് ഹണി‌കോമ്പ് ഗ്രില്ലുമുള്ള കൂടുതൽ‌ അഗ്രസ്സീവായ ഫ്രണ്ടൽ‌ സ്റ്റൈലിംഗുമാണ്.

ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങി 2020 ഔഡി RS7

RS -ന്റെ സാധാരണ ഓവൽ എക്‌സ്‌ഹോസ്റ്റുകൾക്ക് ചുറ്റുമുള്ള വലിയ ഡിഫ്യൂസർ ഫീച്ചർ ചെയ്യുന്ന ബമ്പറാണ് പിൻ ഭാഗത്തിന്റെ പ്രധാന ആകർഷണം.

MOST READ: മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങി 2020 ഔഡി RS7

സ്റ്റാൻഡേർഡായി 21 ഇഞ്ച് റിംസാണ് വാഹനത്തിൽ വരുന്നത്, വിദേശ വിപണികളിൽ 22 ഇഞ്ച് റിംസ് ഒരു ഓപ്ഷനായി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങി 2020 ഔഡി RS7

പുതുതലമുറ മോഡലിൽ ഇരട്ട-ടച്ച്‌സ്‌ക്രീൻ ലേയൗട്ടാണ് ഇന്റീരിയറിന്റെ പ്രധാന മാറ്റം. അൽകന്റാര ട്രിം, വലിയ പാഡിൽ‌ഷിഫ്റ്ററുകളുള്ള RS സ്റ്റിയറിംഗ് എന്നിവ ക്യാബിനെ ക്ലാസ്സിയാക്കുന്നു.

MOST READ: കിയ സെൽറ്റോസിന് വെല്ലുവിളിയുമായി മഹീന്ദ്ര XUV400, എഞ്ചിൻ സവിശേഷതകൾ അറിയാം

ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങി 2020 ഔഡി RS7

അന്താരാഷ്ട്ര വിപണികളിൽ‌, RS7 -നെ അഞ്ച് സീറ്റുകളുള്ള പതിപ്പായി ഔഡി വിൽപ്പനയ്ക്ക് എത്തിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഔഡി, ഉപഭോക്താക്കൾക്ക് തങ്ങളുടെ മുഴുവൻ കസ്റ്റമൈസേഷൻ കാറ്റലോഗും വാഗ്ദാനം ചെയ്യുമെന്ന് ഉറപ്പാണ്.

ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങി 2020 ഔഡി RS7

ഔഡി RS7 -ന് 1.7 കോടി രൂപ വരെ എക്സ-ഷോറൂം വിലയുണ്ടാകും, ഇത് മെർസിഡീസ് AMG E63 S, ബിഎംഡബ്ല്യു M5 കോംപറ്റീഷൻ പോലുള്ള മോഡലുകളുടെ അതേ വിലയിൽ ആയിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
2020 Audi RS7 Will Be Launched In Indian Market In July. Read in Malayalam.
Story first published: Wednesday, June 17, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X