ഹെക്‌ടർ പ്ലസിന്റെ ടീസർ പങ്കുവെച്ച് എംജി, അവതരണം ജൂലൈയിൽ

കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് അതിവേഗം ജനപ്രീതിയാർജിച്ച ബ്രാൻഡാണ് എംജി മോട്ടോർസ്. ചൈനീസ് ഉടമസ്ഥതയിലുള്ള ഈ ബ്രിട്ടീഷ് കമ്പനി തങ്ങളുടെ മൂന്നാമത്തെ മോഡലിനെ രാജ്യത്ത് അണിനിരത്താൻ ഒരുങ്ങുകയാണ്.

എംജി ഹെക്‌ടർ പ്ലസിന്റെ ടീസർ പങ്കുവെച്ച് എംജി, അവതരണം ജൂലൈയിൽ

നിലവിൽ ഹെക്‌ടർ, ZS എസ്‌യുവി എന്നിങ്ങനെ രണ്ട് മോഡലുകൾ വിൽപ്പനക്ക് എത്തിക്കുന്ന എംജി അടുത്തതായി വിൽപ്പനക്ക് എത്തിക്കുന്നത് ഹെക്ടർ പ്ലസ് എന്ന മൂന്ന് വരി എസ്‌യുവിയെയാണ്. ഇത് നിലവിലുള്ള ഹെക്ടർ എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ് ശ്രദ്ധേയം. പക്ഷേ അൽപ്പം നീളമുള്ളതും കൂടുതൽ സവിശേഷതകൾ നിറഞ്ഞതുമാണ് പ്ലസ് വകഭേദം.

എംജി ഹെക്‌ടർ പ്ലസിന്റെ ടീസർ പങ്കുവെച്ച് എംജി, അവതരണം ജൂലൈയിൽ

ഗുജറാത്തിലെ കമ്പനിയുടെ ഹാലോൾ പ്ലാന്റിൽ ഹെക്ടർ പ്ലസ് ഉത്പാദനം ആരംഭിച്ചതായി കമ്പനി കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചിരുന്നു. ഹെക്ടർ ഉത്പാദിപ്പിക്കുന്ന അതേ വരിയിൽ തന്നെ ഇത് നിർമ്മിക്കപ്പെടും. ഈ വർഷം ആദ്യം നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പുതിയ ഹെക്ടർ പ്ലസ് പ്രദർശിപ്പിച്ചിരുന്നു.

MOST READ: പതിനേഴു വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിൽ എത്താനൊരുങ്ങി മസ്താംഗ് മാക് 1

എംജി ഹെക്‌ടർ പ്ലസിന്റെ ടീസർ പങ്കുവെച്ച് എംജി, അവതരണം ജൂലൈയിൽ

മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ഉൾപ്പെടുത്തി ഹെക്ടറിൽ നിന്ന് ഇത് സ്വയം വേറിട്ടുനിൽക്കുന്നു. കൂടാതെ മൂന്നാം നിരയുടെ ഉൾപ്പെടുത്തലും ഉണ്ട്. തുടക്കത്തിൽ ആറ് സീറ്ററായി ഇത് വിൽക്കുമെങ്കിലും ഏഴ് സീറ്റർ വേരിയൻറ് പിന്നീടുള്ള തീയതിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എംജി ഹെക്‌ടർ പ്ലസിന്റെ ടീസർ പങ്കുവെച്ച് എംജി, അവതരണം ജൂലൈയിൽ

എംജി ഹെക്‌ടർ പ്ലസിന്റെ പുതിയ ടീസർ കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ‘ലെഗ് സ്വൈപ്പ്' സവിശേഷത ഉപയോഗിച്ച് ബൂട്ട് തുറക്കുന്നതിനുള്ള വാഹനത്തിന്റെ ശ്രദ്ധേയമായ സവിശേഷത ഇതിൽ എടുത്തു കാണിക്കുന്നു. ഈ സവിശേഷത ഇതിനകം തന്നെ ഇന്ത്യയിലെ ചില കാറുകളിൽ കാണാൻ സാധിക്കും.

MOST READ: പുത്തൻ ഹോണ്ട സിറ്റി ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തും, കരുത്ത് പകരാൻ പെട്രോൾ, ഡീസൽ എഞ്ചിനുകൾ

എംജി ഹെക്‌ടർ പ്ലസിന്റെ ടീസർ പങ്കുവെച്ച് എംജി, അവതരണം ജൂലൈയിൽ

പുതിയ ഹെഡ്‌ലാമ്പ് ഡിസൈനുകൾ, പുതുക്കിയ ഫ്രണ്ട് ഗ്രിൽ, പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, റിയർ ടെയിൽ ഗേറ്റ് ഡിസൈനിന്റെ മാറ്റം എന്നിവ ഉപയോഗിച്ച് ഹെക്ടർ പ്ലസിന് അതിന്റെ പുറംമോടിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

എംജി ഹെക്‌ടർ പ്ലസിന്റെ ടീസർ പങ്കുവെച്ച് എംജി, അവതരണം ജൂലൈയിൽ

ഇരിപ്പിടങ്ങളിൽ മാറ്റം വരുത്തിയത് ഒഴിച്ചാൽ ഹെക്ടർ പ്ലസ് അതിന്റെ ഇന്റീരിയറിന്റെ കാര്യത്തിൽ ഹെക്ടർ എസ്‌യുവിക്ക് സമാനമായി തുടരുന്നു. ഇതിന് 10.4 ഇഞ്ച് വെർട്ടിക്കൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യയ്ക്കുള്ള ഒരു eSIM, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, 6 എയർബാഗുകൾ എന്നിവ ലഭിക്കും.

MOST READ: പുതുതലമുറ GLS പൂര്‍ണമായും വിറ്റഴിച്ചെന്ന് മെര്‍സിഡീസ് ബെന്‍സ്

എംജി ഹെക്‌ടർ പ്ലസിന്റെ ടീസർ പങ്കുവെച്ച് എംജി, അവതരണം ജൂലൈയിൽ

അതോടൊപ്പം 360 ഡിഗ്രി ക്യാമറ, യുഎസ്ബി ചാർജിംഗ് പോർട്ട്, മൂന്നാം നിര സീറ്റിംഗിൽ എസി വെന്റുകൾ എന്നിവയും ഹെക്ടർ പ്ലസിന് എംജി സമ്മാനിക്കും. സോഫ്റ്റ്‌വെയറും ഫേംവെയറും അപ്‌ഡേറ്റ് ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഓവർ എയർ (ഒടിഎ) സാങ്കേതികവിദ്യയും ഹെക്ടർ പ്ലസിൽ ലഭ്യമാകും.

എംജി ഹെക്‌ടർ പ്ലസിന്റെ ടീസർ പങ്കുവെച്ച് എംജി, അവതരണം ജൂലൈയിൽ

ഹെക്ടർ എസ്‌യുവിയിൽ കാണുന്ന അതേ എഞ്ചിനാണ് എംജി ഹെക്ടർ പ്ലസിനും കരുത്തേകുന്നത്. ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 143 bhp പവറും 250 Nm torque ഉം ഉത്പാദിപ്പിക്കും. 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 170 bhp കരുത്തിൽ 350 Nm torque ഉം സൃഷ്ടിക്കും.

എംജി ഹെക്‌ടർ പ്ലസിന്റെ ടീസർ പങ്കുവെച്ച് എംജി, അവതരണം ജൂലൈയിൽ

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. പെട്രോൾ എഞ്ചിന് ഒരു ഓട്ടോമാറ്റിക് ഓപ്ഷനും തെരഞ്ഞെടുക്കാൻ സാധിക്കും. പെട്രോൾ ഓപ്ഷനോടൊപ്പം മൈൽഡ് ഹൈബ്രിഡ് വേരിയന്റും ഉണ്ടാകും.

More from DriveSpark

Article Published On: Thursday, June 18, 2020, 14:52 [IST]
English summary
MG Hector Plus SUV Teased. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X