പുതുതലമുറ GLS പൂര്‍ണമായും വിറ്റഴിച്ചെന്ന് മെര്‍സിഡീസ് ബെന്‍സ്
ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് മൂന്നാം തലമുറ GLS എസ്‌യുവിയെ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. 99.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകുകയും ചെയ്യും. കമ്പനി നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന മോഡലുകളില്‍ ഒന്നാണ് GLS എന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇത് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ റിപ്പോര്‍ട്ടും.

2020 ഏപ്രില്‍ മാസത്തില്‍ പുതുതലമുറ GLS -നെ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാല്‍ കൊവിഡ്-19 യും ലോക്ക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് വാഹനത്തിന്റെ അരങ്ങേറ്റം നീട്ടിവെച്ചത്.
MOST READ: എട്ട് വീലുകളിൽ ഭ്രാന്തൻ രൂപകൽപ്പനയിലൊരുങ്ങി ഫിയറ്റ് യുനോ

അതേസമയം 2019 ഡിസംബര്‍ മാസത്തോടെ തന്നെ രണ്ടാം തലമുറ GLS ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചതായും മെര്‍സിഡീസ് അറിയിച്ചു. കഴിഞ്ഞ ആറ് മാസമായി ഈ മോഡല്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നുന്നില്ല.

ഇപ്പോഴിതാ 2020 ജൂണ്‍ മാസത്തെക്കുള്ള പുതുതലമുറ GLS പൂര്‍ണമായും വിറ്റഴിച്ചെന്നും കമ്പനി അറിയിച്ചു. പോയ വര്‍ഷം ഒക്ടോബറില്‍ ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ അവതരിപ്പിച്ച മൂന്നാം തലമുറ GLS-നെയാണ് മെര്‍സിഡീസ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
MOST READ: ബിഎസ് VI അയണ്‍ 883 -യുടെ വില വര്‍ധിപ്പിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

ഭാഗങ്ങളായി ഇറക്കുമതി ചെയ്ത ശേഷം പുനെയിലെ ചകന്‍ പ്ലാന്റില്‍ നിന്നാണ് മൂന്നാം തലമുറ മെര്‍സിഡീസ് ബെന്‍സ് GLS പുറത്തിറങ്ങുന്നത്. അതേസമയം ജൂണ്‍ മാസത്തെ വാഹനത്തിന്റെ ബുക്കിങ് കണക്കുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

നിലവില്‍ ഈ മാസത്തെ വില്‍പ്പന അവസാനിപ്പിച്ചെന്നും, ആരെങ്കിലും ഇപ്പോള്‍ അന്വേഷിച്ചാല്‍, ജൂലൈ മാസത്തേക്കുള്ള ഓര്‍ഡറുകളാണ് അവര്‍ക്ക് നല്‍കുന്നതെന്നും കമ്പനി വക്താവ് വെളിപ്പെടുത്തി. GLS-ന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യയുടെ തെക്കന്‍ ഭാഗമെന്നും അദ്ദേഹം പറഞ്ഞു.
MOST READ: 2020 സിറ്റി; എഞ്ചിൻ, മൈലേജ് കണക്കുകൾ പങ്കുവെച്ച് ഹോണ്ട

മൊത്തം വില്‍പ്പനയുടെ 37 ശതമാനവും ബാംഗ്ലൂരില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമാണ്. ഏകദേശം 10 വര്‍ഷമായി മെര്‍സിഡീസ് ബെന്‍സ് GLS ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നു.

2010 മുതല്‍ രാജ്യത്ത് 6,700 യൂണിറ്റ് എസ്‌യുവികള്‍ വിറ്റഴിച്ചതായും കമ്പനി പ്രഖ്യാപിച്ചു. തുടക്കത്തില്‍ നാളുകളില്‍ വാഹനം പൂര്‍ണമായും ഇറക്കുമതി ചെയ്തിരുന്നു, എന്നാല്‍ പിന്നീട് 2013 മുതല്‍ പ്രാദേശിക ഉത്പാദനം ആരംഭിച്ചു.
MOST READ: ഹാരിയറിന് വെല്ലുവിളിയുമായി ഫോര്‍ഡ്; പുതിയ എസ്‌യുവി അടുത്ത വര്‍ഷം

തുടക്കത്തില്‍ GL-ക്ലാസ് എന്ന് വിളിച്ചിരുന്ന മെര്‍സിഡീസ് ബെന്‍സ് GLS 2010 ലാണ് ഇന്ത്യയിലെത്തിയത്. ആദ്യതലമുറ GL-ക്ലാസ് CBUയൂണിറ്റായി വില്‍പ്പനയ്ക്ക് എത്തി. 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിനായിരുന്നു കരുത്ത്. ഈ എഞ്ചിന്‍ 258 bhp കരുത്തും 620 Nm torque ഉം സൃഷ്ടിച്ചു.

പിന്നീട് 2013 -ല്‍, രണ്ടാം തലമുറ മോഡല്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍, നിര്‍മ്മാതാക്കള്‍ എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിക്കാന്‍ തീരുമാനിച്ചു. പൂനെയിലെ മെഴ്സിഡീസ് ചകന്‍ പ്ലാന്റില്‍ CKD (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍) കിറ്റുകള്‍ ഇറക്കുമതി ചെയ്യുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

മൂന്ന് വര്‍ഷത്തിന് ശേഷം, 2016 -ല്‍, മെഴ്സിഡീസ് ബെന്‍സ് ഇന്ത്യ ഒടുവില്‍ GL-ക്ലാസിനായി ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി, ഒപ്പം എസ്‌യുവിക്ക് ഒരു പുതിയ പേരും ലഭിച്ചു. അങ്ങനെയാണ് മെഴ്സിഡീസ് ബെന്‍സ് GLS എന്ന് പീന്നിട് അറിയപ്പെടാന്‍ തുടങ്ങിയത്. എസ്‌യുവികളുടെ S-ക്ലാസ് എന്ന ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി പൊരുത്തപ്പെടുന്നതാണ് പുതിയ പേര്.


Click it and Unblock the Notifications








