ബിഎസ് VI അയണ്‍ 883 -യുടെ വില വര്‍ധിപ്പിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

ഇന്ത്യന്‍ വിപണിയില്‍ ബിഎസ് VI അയണ്‍ 883 മോട്ടോര്‍സൈക്കിളിന് വില വര്‍ദ്ധനവ് പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്സണ്‍. 2020 മാര്‍ച്ച് മാസത്തിലാണ് ബിഎസ് VI -ലേക്ക് നവീകരിച്ച മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

ബിഎസ് VI അയണ്‍ 883 -യുടെ വില വര്‍ധിപ്പിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

9.26 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 12,000 രൂപയുടെ വര്‍ധനവാണ് മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ 9.38 ലക്ഷം രൂപയാണ് ഇനി മോഡലിന്റെ വില.

ബിഎസ് VI അയണ്‍ 883 -യുടെ വില വര്‍ധിപ്പിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

നവീകരിച്ച വിലയാണ് ഓണ്‍ലൈനില്‍ കാണാന്‍ സാധിക്കുന്നത്. ബ്ലാക്ക് ഡെനിം, ബരാക്യൂഡ സില്‍വര്‍ ഡെനിം, റിവര്‍ റോക്ക് ഗ്രേ, സ്‌കോര്‍ച്ച്ഡ് ഓറഞ്ച്/ സില്‍വര്‍ ഫ്ളക്സ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും.

MOST READ: അമ്പതിന്റെ നിറവിൽ റേഞ്ച് റോവർ; ആഘോഷത്തിന്റെ ഭാഗമായി പുതിയ ഫിഫ്റ്റി എഡിഷൻ വിപണിയിൽ

ബിഎസ് VI അയണ്‍ 883 -യുടെ വില വര്‍ധിപ്പിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

കളര്‍ ഓപ്ഷനുകള്‍ ഏതായാലും എഞ്ചിന്‍, എക്സോസ്റ്റ്, സൈഡ് പാനലുകള്‍ എന്നിവ ബ്ലാക്ക് പൗഡര്‍ കോട്ടിംഗ് ഉള്ളതായിരിക്കും. കറുത്ത, ഒമ്പത് സ്പോക്ക് അലോയ് വീലുകളില്‍ സില്‍വര്‍ ഹൈലൈറ്റുകള്‍ നല്‍കിയിരിക്കുന്നു.

ബിഎസ് VI അയണ്‍ 883 -യുടെ വില വര്‍ധിപ്പിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

883 സിസി V-ട്വിന്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് ഇവൊലൂഷന്‍ എഞ്ചിനാണ് ഹാര്‍ലി ഡേവിഡ്സണ്‍ അയേണ്‍ 883 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 4,750 rpm -ല്‍ 68 Nm torque ഉത്പാദിപ്പിക്കുന്നു.

MOST READ: പുതുതലമുറ ഥാറിന്റെ വരവ് ഇനിയും വൈകില്ല; ഈ വര്‍ഷം തന്നെ ഓട്ടോമാറ്റിക് പതിപ്പും

ബിഎസ് VI അയണ്‍ 883 -യുടെ വില വര്‍ധിപ്പിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡ്യുവല്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം സിംഗിള്‍ ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് കൈകാര്യം ചെയ്യും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരു വശങ്ങളിലായി സ്പ്രിംഗുകളും സസ്പെന്‍ഷന്‍ നിര്‍വഹിക്കും.

ബിഎസ് VI അയണ്‍ 883 -യുടെ വില വര്‍ധിപ്പിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

അതേസമയം എഞ്ചിന്‍ നവീകരണത്തിനു പുറമെ, ബിഎസ് VI മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. 2,185 mm നീളവും 1,515 mm വീല്‍ബേസുമാണ് ബൈക്കിനുള്ളത്. സീറ്റിന്റെ ഉയരം 760 mm ആണ്. 140 mm ഗ്രൗണ്ട് ക്ലിയറന്‍സും ബൈക്കിനുണ്ട്.

MOST READ: ഗ്രാൻഡ് i10 നിയോസിന് വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

ബിഎസ് VI അയണ്‍ 883 -യുടെ വില വര്‍ധിപ്പിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

247 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകള്‍, സിംഗിള്‍-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടേണ്‍-ഇന്‍ഡിക്കേറ്ററുകള്‍, വിശാലമായ ഹാന്‍ഡില്‍ബാര്‍, ഫോര്‍വേഡ്-സെറ്റ് ഫുട്‌പെഗുകള്‍, ബ്ലാക്ക്- ഔട്ട് ഡ്യുവല്‍ എക്സ്ഹോസ്റ്റ് എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്.

ബിഎസ് VI അയണ്‍ 883 -യുടെ വില വര്‍ധിപ്പിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

സിംഗിള്‍ സീറ്റ് ഘടനയാണ് ബൈക്കിന്റെ മറ്റൊരു സവിശേഷത. ഇലക്ട്രോണിക് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ റൈഡറിന് ധാരാളം വിവരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 12.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

More from DriveSpark

Article Published On: Wednesday, June 17, 2020, 19:38 [IST]
English summary
Harley Davidson Iron 883 BS6 Price Hike Announced In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X