പുതുതലമുറ ഥാറിന്റെ വരവ് ഇനിയും വൈകില്ല; ഈ വര്‍ഷം തന്നെ ഓട്ടോമാറ്റിക് പതിപ്പും
പുതുതലമുറ ഥാറിനായി അധികം കാത്തിരിക്കേണ്ടെന്നും, 2020 ഓഗസ്റ്റ് മാസത്തോടെ ജനപ്രിയ വാഹനം വിപണിയില്‍ എത്തുമെന്നും മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്ക് വ്യക്തമാക്കി കഴിഞ്ഞു.

കൊറോണ വൈറസ് വ്യാപനം മൂലമാണ് വാഹനത്തിന്റെ അരങ്ങേറ്റത്തിന് കാലതാമസം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷം അനസാനത്തേടെ തന്നെ ഥാറിന്റെ ഓട്ടോമാറ്റിക് പതിപ്പും വിപണിയില്‍ എത്തും.

ഓട്ടോമാറ്റിക് പതിപ്പ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും, ഈ മോഡലിന്റെ അവതരണത്തെ സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആ കാര്യത്തില്‍ ഒരു വ്യക്തത വരുന്നത്.
MOST READ: കൊവിഡ്-19; മാക്സ്-എംജി കൂട്ടുകെട്ടില്‍ നിര്‍മ്മിച്ചത് 100 വെന്റിലേറ്ററുകള്‍

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍, 1.5 ലിറ്റര്‍ എംസ്റ്റാലിയന്‍ പെട്രോള്‍ എന്നീ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത്തവണ ഥാര്‍ എത്തുന്നുണ്ടെന്നാണ് വിവരം. ഡീസല്‍ എഞ്ചിന്‍ 140 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും.

പെട്രോള്‍ യൂണിറ്റ് 190 bhp കരുത്തും 380 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ആണ്. 4x4 സിസ്റ്റം ഡീസല്‍ എഞ്ചിന്‍ വകഭേദത്തില്‍ ലഭിച്ചേക്കുമെന്നും സൂചനകളുണ്ട്.
MOST READ: തരംഗമായി പുത്തൻ ക്രെറ്റ, ഹ്യുണ്ടായിക്ക് ലഭിച്ചത് 30,000 ബുക്കിംഗുകൾ

അതേസമയം ഉടന്‍ വിപണിയില്‍ എത്തുന്ന പുതിയ ഥാറിനായുള്ള ബുക്കിങ് ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ബുക്കിംങ് തുക സംബന്ധിച്ച് ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. മഹീന്ദ്രയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ലഭ്യമല്ല.

ജീപ്പ് റാങ്ക്‌ലറുമായി സാമ്യം തോന്നിക്കുന്ന തലയെടുപ്പാണ് പുതുതലമുറ ഥാറിന്. സോഫ്റ്റ് ടോപ്പ് പതിപ്പില്‍ മാത്രം എത്തിയിരുന്ന വാഹനത്തിന്റെ, ഹാര്‍ഡ് ടോപ്പ് പതിപ്പും ഇത്തവണ എത്തുന്നുണ്ടെതാണ് മറ്റൊരു സവിശേഷത. ഹാര്‍ഡ് ടോപ്പ് കൂടി എത്തുന്നതോടെ വാഹനത്തിന് ആവശ്യക്കാര്‍ ഏറുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.
MOST READ: വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോര്‍ സ്‌പെഷ്യല്‍ എഡിഷനെ അവതരിപ്പിച്ചു

പുതിയ ബമ്പറാണ് മുന്‍വശത്തെ പുതുമ. ഇതിന്റെ രണ്ട് വശങ്ങളിലായി പുതിയ ഫോഗ് ലാമ്പും സ്ഥാനം പിടിച്ചിട്ടുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഏഴ് സ്ലാറ്റ് ഗ്രില്‍, ടേണ്‍ ഇന്റിക്കേറ്റര്‍ ഇവയിലെല്ലാം പുതുമ കൊണ്ടുവന്നിട്ടുണ്ട്.

പിന്നിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ബമ്പര്‍ ഡിസൈന്‍ എന്നിവ പുതുക്കിയിട്ടുണ്ട്. ഹാര്‍ഡ് ടോപ്പായതിനാല്‍ തന്നെ ഗ്ലാസിട്ട ഹാച്ച്‌ഡോര്‍, ഡോറിന് മധ്യഭാഗ്യത്ത് സ്ഥാനം പിടിച്ച സ്റ്റെപ്പിന് ടയര്‍, ബമ്പറിലെ റിഫ്‌ലക്ഷന്‍ എന്നിവ പിന്നിലെ പുതുമകളാണ്.
MOST READ: ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; കാണാം സ്‌പൈ ചിത്രങ്ങള്‍

അഞ്ച് സ്‌പോക്ക് അലോയി വീലുകളാണ് വശങ്ങളെ മനോഹരമാക്കുന്നത്. മുന്‍തലമുറ മോഡലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ അകത്തളമാണ് പുതുതലമുറ മോഡലില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

പുത്തന്‍ ഡാഷ്ബോര്‍ഡ് ഡിസൈന്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, ഫോര്‍ വീല്‍ ഡ്രൈവ് ലിവര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ക്യാപ്റ്റന്‍ സീറ്റ് എന്നിവയാണ് അകത്തളത്തെ സമ്പന്നമാക്കുന്നത്. അതോടൊപ്പം തന്നെ മുന്നിലേക്ക് ഫെയ്സ് ചെയ്തിരിക്കുന്ന പിന്‍നിര സീറ്റുകളും പുതിയ ഥാറിന്റെ പ്രത്യേകതയാണ്.


Click it and Unblock the Notifications








