അമ്പതിന്റെ നിറവിൽ റേഞ്ച് റോവർ; ആഘോഷത്തിന്റെ ഭാഗമായി പുതിയ ഫിഫ്റ്റി എഡിഷൻ വിപണിയിൽ
ഐതിഹാസിക മോഡലിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി റേഞ്ച് റോവറിന്റെ ലിമിറ്റഡ് എഡിഷൻ ഫിഫ്റ്റി മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.

ആഡംബര ഓഫ്-റോഡർ 1969 മുതൽ ഉത്പാദനത്തിനെത്തുന്നു, ഇപ്പോൾ വാഹനതിന്റെ നാലാം തലമുറയാണ് വിപണിയിലുള്ളത്. ഇവോക്, വെലാർ, റേഞ്ച് റോവർ സ്പോർട് എന്നിവയാണ് ലോകമെമ്പാടുമുള്ള റേഞ്ച് റോവറിന്റെ ജനപ്രിയമായ മോഡലുകൾ.

1967 -ൽ ആദ്യത്തെ റേഞ്ച് റോവർ പ്രോട്ടോടൈപ്പ് നിർമ്മിക്കുകയും രണ്ട് വർഷത്തിന് ശേഷം ഡിസൈൻ അന്തിമമാക്കുകയും ചെയ്തു. 1970 -ൽ പുറത്തിറങ്ങിയ ഐതിഹാസിക ആഢംബര എസ്‌യുവിയ്ക്ക് ഓട്ടോമോട്ടീവ് ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്.
MOST READ: ഇന്ത്യയിൽ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപ പദ്ധതിയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

എന്നിരുന്നാലും, ഓട്ടോബയോഗ്രഫിയേക്കാൾ കൂടുതൽ പ്രീമിയം പ്രൈസ് ടാഗ് വാഹനം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റേഞ്ച് റോവർ ഫിഫ്റ്റി യഥാർത്ഥത്തിൽ ഓട്ടോബയോഗ്രഫിയേ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

നിരയിൽ SV ഓട്ടോബയോഗ്രഫി ഡൈനാമിക് വേരിയന്റിന് തൊട്ടുതാഴെയായി ഈ മോഡൽ സ്ഥിതിചെയ്യുന്നു. സുഖം സൗകര്യം, സുരക്ഷ, കണക്റ്റിവിറ്റി, ഡ്രൈവിംഗ് അസിസ്റ്റൻസ് എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന സവിശേഷതകൾ വാഹനത്തിൽ നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
MOST READ: ഹാരിയറിന് വെല്ലുവിളിയുമായി ഫോര്‍ഡ്; പുതിയ എസ്‌യുവി അടുത്ത വര്‍ഷം

സ്റ്റാൻഡേർഡായി റേഞ്ച് റോവർ ഫിഫ്റ്റിയിൽ പ്രീമിയം ഓഡിയോ സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, അപ്‌ഡേറ്റ് ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു.

കറുത്ത ഘടകങ്ങളും എക്‌സ്‌ക്ലൂസീവ് 22 ഇഞ്ച് അലോയി വീലുകളും ഉൾപ്പെടെ ചില സവിശേഷമായ ബാഹ്യ അപ്‌ഡേറ്റുകൾ വാഹത്തിനുണ്ട്.
MOST READ: മാറ്റങ്ങളുമായി പുതിയ നിസാൻ റോഗ്, വിപണിയിലേക്ക് അടുത്ത വർഷം

അകത്ത്, ലാൻഡ് റോവർ ഡിസൈൻ ഡയറക്ടർ ജെറി മക്ഗൊവർൺ രൂപകൽപ്പന ചെയ്ത ഫിഫ്റ്റി ബാഡ്ജിംഗ് നൽകിയിരിക്കുന്നു. ഇത് ഡാഷ്‌ബോർഡ്, ഡോർ ത്രെഷോൾഡ് പ്ലേറ്റുകൾ, അക്കമിട്ട ഫലകം, ഹെഡ്‌റെസ്റ്റുകൾ എന്നിവയിൽ കാണാം.

കാർപാത്തിയൻ ഗ്രേ, സാന്റോറിനി ബ്ലാക്ക്, റോസെല്ലോ റെഡ്, അരൂബ സിൽവർ എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിലാവും 2020 റേഞ്ച് റോവർ ഫിഫ്റ്റി വാഗ്ദാനം ചെയ്യുന്നത്.
MOST READ: പുതുതലമുറ ഥാറിന്റെ വരവ് ഇനിയും വൈകില്ല; ഈ വര്‍ഷം തന്നെ ഓട്ടോമാറ്റിക് പതിപ്പും

തിരഞ്ഞെടുത്ത കുറച്ച് ഉപയോക്താക്കൾക്ക് മാത്രമേ ടസ്കൺ ബ്ലൂ, ദാവോസ് വൈറ്റ്, ബഹാമ ഗോൾഡ് എന്നീ നിറങ്ങൾ സ്വന്തമാക്കാൻ കഴിയൂ. ഇതിനു പിന്നിലെ കാരണം ലാൻഡ് റോവർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഏഴ് ഷേഡുകൾ യഥാർത്ഥത്തിൽ ആദ്യ തലമുറ റേഞ്ച് റോവറിൽ വിറ്റിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. റേഞ്ച് റോവർ ഫിഫ്റ്റി, അതിന്റെ ലോംഗ് വീൽബേസ് പതിപ്പുകൾ നിർമ്മാതാക്കൾ വിൽപ്പനയ്ക്ക് എത്തിക്കും. വാഹനം പ്ലഗ്-ഇൻ ഹൈബ്രിഡ് P400e ഉൾപ്പെടെ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.


Click it and Unblock the Notifications








