2020 സിറ്റി; എഞ്ചിൻ, മൈലേജ് കണക്കുകൾ പങ്കുവെച്ച് ഹോണ്ട
അടുത്ത മാസം വിപണിയിലെത്തുന്നതിനു മുന്നോടിയായി അഞ്ചാംതലമുറ ഹോണ്ട സിറ്റിയുടെ ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ച് ജാപ്പനീസ് ബ്രാൻഡ്. നീണ്ട കാലമായി ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറുകളിൽ ഒന്നാണ് ഇതെന്നും ശ്രദ്ധേയം.

V, VX,ZX എന്നീ മൂന്ന് വേരിയന്റുകളിലാകും പുത്തൻ ഹോണ്ട സിറ്റി വിപണിയിൽ ഇടംപിടിക്കുക. ഇവ മൂന്നും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഒരു ഓപ്ഷനായി ലഭ്യമാക്കും എന്നതും സ്വാഗതാർഹമാണ്. പുതുതലമുറ സിറ്റി സെഡാൻ 4,549 മില്ലീമീറ്റർ നീളവും 1,748 മില്ലീമീറ്ററും 1,489 മില്ലീമീറ്റർ ഉയരവും അളക്കുന്നു.

അതായത് നിലവിലുള്ള മോഡലിനേക്കാൾ വരാനിരിക്കുന്ന 2020 മോഡൽ 109 മില്ലീമീറ്റർ നീളവും 53 വീതിയും കൂടുതൽ ഉള്ളതാണെന്ന് ചുരുക്കം. അതേസമയം 2600 മില്ലീമീറ്റർ വീൽബേസ് സമാനമായി തുടരുന്നു. വാഹനത്തിന്റെ മൊത്തത്തിലുള്ള ഭാരം 65 കിലോഗ്രാം വർധിച്ചിട്ടുണ്ട്. കൂടാതെ ഹാൻഡിലിംഗ് സവിശേഷതകളും മെച്ചപ്പെട്ടിട്ടുണ്ട്.
MOST READ: i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

അഞ്ചാം തലമുറ ഹോണ്ട സിറ്റി 2019 നവംബറിൽ തായ്‌ലൻഡിൽ ആഗോള അരങ്ങേറ്റം നടത്തിയിരുന്നു. ഡിസൈനിന്റെ കാര്യത്തിൽ ഇത് ഇന്ത്യൻ മോഡലിനോട് സാമ്യമുള്ളതും മുൻഗാമിയേക്കാൾ വിശാലവുമാണ്. പുതിയതും കൂടുതൽ ആകർഷകവുമായ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ഫോഗ് ലാമ്പുകളുള്ള പുതിയ ബമ്പർ എന്നിവയുടെ നവീകരണം വാഹനത്തിന്റെ പുറംഭാഗത്തെ ഏറെ ആകർഷകമാക്കി.

സി-സെഗ്മെന്റ് സെഡാന്റെ മൊത്തത്തിലുള്ള രൂപഘടന സമാനമായി തുടരുമ്പോൾ സൈഡ് പ്രൊഫൈലിന് പുതിയ അലോയ് വീലുകൾ ചേർക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങൾ ലഭിക്കുന്നു. പിന്നിൽ സ്ലീക്കർ എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ ട്രങ്ക് ലിഡ്, പുതുതായി രൂപകൽപ്പന ചെയ്ത ബമ്പർ എന്നിവ ഉൾപ്പെടുന്നു.
MOST READ: മാറ്റങ്ങളുമായി പുതിയ നിസാൻ റോഗ്, വിപണിയിലേക്ക് അടുത്ത വർഷം

എഞ്ചിനെ സംബന്ധിച്ചിടത്തോളം 2020 ഹോണ്ട സിറ്റിയിൽ ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിനുകൾ വാഗ്‌ദാനം ചെയ്യും. നിലവിലുള്ള ബിഎസ്-VI 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിൻ തന്നെയാണ് ആദ്യത്തെ ഓപ്ഷൻ. ഇത് 6,600 rpm-ൽ 121 bhp കരുത്തും 4,300 rpm-ൽ 145 Nm torque ഉം സൃഷ്ടിക്കാൻ പ്രാപ്തമാണ്.

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഹോണ്ട സിറ്റി മാനുവൽ പതിപ്പിൽ 17.8 കിലോമീറ്ററും, സിവിടി പതിപ്പിൽ 18.4 കിലോമീറ്റർ മൈലേജും വാഗ്‌ദാനം ചെയ്യുന്നു.
MOST READ: ബിഎസ്-VI ഡീസൽ സിവിക് ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഹോണ്ട സിറ്റി മാനുവൽ പതിപ്പിൽ 17.8 കിലോമീറ്ററും, സിവിടി പതിപ്പിൽ 18.4 കിലോമീറ്റർ മൈലേജും വാഗ്‌ദാനം ചെയ്യുന്നു.

ട്രാക്ഷൻ കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, നാല് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, അലക്സ പിന്തുണയുള്ള വലിയ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, പാർക്കിംഗ് ക്യാമറ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് സീറ്റുകൾ, റിമോട്ട് സ്റ്റാർട്ട്/സ്റ്റോപ്പ് മുതലായ സവിശേഷതകളും 2020 സിറ്റിയുടെ മാറ്റുകൂട്ടുന്നു.


Click it and Unblock the Notifications








