പ്ലാന്റ് അണുവിമുക്തമാക്കി; പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ടൊയോട്ട

കര്‍ണാടകയിലെ ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ടൊയോട്ട. പ്ലാന്റിലെ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ കമ്പനി തത്കാലികമായി നിര്‍ത്തിയത്.

പ്ലാന്റ് അണുവിമുക്തമാക്കി; പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ടൊയോട്ട

ജൂണ്‍ 7, 16 തീയതികളില്‍ ജോലിയില്‍ പങ്കെടുത്ത രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ്-19 പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജൂണ്‍ 17 -ന് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. പ്ലാന്റ് അണുവിമുക്തമാക്കുകയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതായും കമ്പനി പ്രസ്താവനയില്‍ പറയുന്നു.

പ്ലാന്റ് അണുവിമുക്തമാക്കി; പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ടൊയോട്ട

വൈറസ് വ്യാപനം ഉണ്ടാകാതിരിക്കുന്നതിനും മറ്റ് ജീവനക്കാരുടെ സുരക്ഷയ്ക്കായും നേരത്തെ തന്നെ കമ്പനി വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നീണ്ട നാളത്തെ അടച്ചിടലിന് ശേഷം 2020 മെയ് 26 മുതലാണ് ബിഡാദിയിലെ പ്ലാന്റിലെ പ്രവര്‍ത്തനം കമ്പനി പുനരാരംഭിക്കുന്നത്.

MOST READ: പുതുതലമുറ ഹോണ്ട സിറ്റിക്കൊപ്പം പഴയ മോഡല്‍ വില്‍ക്കില്ല; പിന്‍വലിച്ചേക്കുമെന്ന് സൂചന

പ്ലാന്റ് അണുവിമുക്തമാക്കി; പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ടൊയോട്ട

കുറച്ച് ജീവനക്കാരെ മാത്രം വെച്ചാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും. ഘട്ടം ഘട്ടമായി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും, കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ക്രമേണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമാണ് കമ്പനിയുടെ പദ്ധതി.

പ്ലാന്റ് അണുവിമുക്തമാക്കി; പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ടൊയോട്ട

അതേസമയം രോഗം സ്ഥിരീകരിച്ച ഉടന്‍ തന്നെ കോണ്‍ടാക്റ്റ് ട്രാക്കിംഗ് കമ്പനി ആരംഭിച്ചു. കൂടാതെ രോഗം സ്ഥിരീകരിച്ചവര്‍ ബന്ധപ്പെട്ടിരിക്കുന്ന മറ്റെല്ലാ ജീവനക്കാരെയും തിരിച്ചറിഞ്ഞതായും ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.

MOST READ: രാജ്യത്തെ ആദ്യ കൊവിഡ് മൊബൈൽ ടെസ്റ്റ് ലാബ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

പ്ലാന്റ് അണുവിമുക്തമാക്കി; പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ടൊയോട്ട

രണ്ട് ജീവനക്കാരുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തുന്നവരെ കണ്ടെത്തുമെന്നും, എല്ലാ സ്റ്റാഫുകളെയും കോവിഡ് -19 പരിശോധനയുടെ ഭാഗമാക്കുകയും ആവശ്യമായ മരുന്നുകള്‍ നല്‍കുകയും ചെയ്യും. ആവശ്യമെങ്കില്‍ ക്വാറെന്റെയ്നില്‍ വിടുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പ്ലാന്റ് അണുവിമുക്തമാക്കി; പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ടൊയോട്ട

രോഗം സ്ഥിരീകരിച്ച ജീവനക്കാരുടെ കുടുംബങ്ങളെ സഹായിക്കുമെന്നും ആവശ്യങ്ങളില്‍ പിന്തുണയ്ക്കുമെന്നും കമ്പനി പറഞ്ഞു. നിലവില്‍ 290 ടൊയോട്ട ഡീലര്‍ഷിപ്പുകളും 230 സര്‍വീസ് സെന്ററുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

MOST READ: ജൂണ്‍ മാസത്തിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ടാറ്റ

പ്ലാന്റ് അണുവിമുക്തമാക്കി; പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ടൊയോട്ട

സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ച പ്രദേശങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് വിതരണം ചെയ്യുന്നതിന് കമ്പനി മുന്‍ഗണന നല്‍കുന്നു. പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് സമഗ്രമായ റീസ്റ്റാര്‍ട്ട് മാനുവലുമായി ടൊയോട്ട രംഗത്തെത്തിയിരുന്നു.

പ്ലാന്റ് അണുവിമുക്തമാക്കി; പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ടൊയോട്ട

ടൊയോട്ടയുടെ സമ്പന്നമായ അറിവ്, വൈദഗ്ദ്ധ്യം, മികച്ച ആഗോള സമ്പ്രദായങ്ങള്‍ എന്നിവ ഉപയോഗിച്ച് ലോക്ക്ഡൗണ്‍ പിന്‍വലിക്കലിനുശേഷം വ്യവസായങ്ങള്‍ പിന്തുടരാനുള്ള ഒരു ഗൈഡായി സമഗ്രമായ പുനരാരംഭിക്കല്‍ മാനുവല്‍ ആണ് കമ്പനി ആവിഷ്‌കരിച്ചത്.

More from DriveSpark

Article Published On: Saturday, June 20, 2020, 11:12 [IST]
English summary
Toyota Resumes Work At Karnataka Plant After Two Tested Covid-19 Positive. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X