തരംതാഴ്ത്തരുത്, നാം തിരിച്ചറിയാതെ പോയ കിടിലൻ കാറുകൾ ഇതാ

പണ്ട് വിരലിൽ എണ്ണാവുന്ന കാറുകൾ മാത്രം ഉണ്ടായിരുന്ന ഭൂതകാലമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. എന്നാൽ അവിടുന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ന് നമ്മുടെ രാജ്യം വളർന്നിരിക്കുന്നു. ഇരുചക്ര വാഹനമായാലും കാറുകളായാലും സ്വന്തമായി വണ്ടികൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്.

പലതരത്തിൽ, വിധത്തിലുള്ള വാഹനങ്ങളാണ് ഇന്ന് നിരത്തുകളിൽ ഓടുന്നത്. അതോടൊപ്പം ബജറ്റ് കാറുകൾ മുതൽ ആഡംബര വിഭാഗത്തിൽ വരെ നിരവധി ബ്രാൻഡുകൾ അണിനിരക്കുന്നുമുണ്ട്. കാർ വാങ്ങുക എന്നത് നമ്മുടെ നാടിന്റെ സംസ്ക്കാരങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. ഒരു ജോലി കിട്ടിയാൽ സ്വന്തമായി ഒരു അടിപൊളി വാഹനം വാങ്ങണണെന്ന് വിചാരിക്കുന്നവരാണ് നമ്മൾ. എന്നാൽ അനുയോജ്യമായ വാഹനം കണ്ടെത്തുന്നിടത്താണ് പലർക്കും കൺഫ്യൂഷനടിക്കുന്നത്.

Mahindra Bolero Neo

ഒരേ ബജറ്റിൽ, സെഗ്മെന്റിൽ എല്ലാം ധാരാളം മോഡലുകൾ അണിനിരക്കുന്നതു തന്നെ ഇതിനുള്ള പ്രധാന കാരണം. എന്നാൽ ഇത്തരം ആശയക്കുഴപ്പങ്ങൾക്കിടയിൽ നാം തിരിച്ചറിയാതെ പോയ കിടിലൻ കാറുകളുണ്ട്. അല്ലെങ്കിൽ എന്തെങ്കിലും പ്രത്യേക കാരണത്താൽ തഴഞ്ഞിടുന്ന മോഡലുകളാവാം ഇത്. കഴിവുറ്റതാണെങ്കിലും പലപ്പോഴും അവഗണിക്കപ്പെടുന്നവരാണ് ഇവയിൽ പലതും. അത്തരത്തിൽ നാം തിരിച്ചറിയാതെ പോയ ഇന്ത്യയിലെ കിടിലൻ മോഡലുകളെ നമുക്ക് ഒന്ന് പരിചയപ്പെടാം.

നാം തിരിച്ചറിയാതെ പോയ കാറുകൾ എന്ന് പറയുമ്പോഴേക്കും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് സിട്രൺ C3 ആണ്. താരതമ്യേന ഒരു പുതിയ കാറും ബ്രാൻഡുമാണെങ്കിലും ആളിച്ചിരി മുറ്റാണ്. സാധാരണ മോഡലുകളിൽ നിന്ന് വ്യത്യസ്തമായൊരു പുതിയ ഹാച്ച്ബാക്ക് വാങ്ങാൻ ആഗ്രഹിക്കുള്ള മികച്ച ഓപ്ഷനാണിത്. പ്രത്യേകിച്ച് C3-യുടെ ടർബോ മോഡലുകൾ. സെഗ്മെന്റ് ഇന്നേവരെ കണ്ടിട്ടില്ലാത്ത പവർ കണക്കുകളാണ് ഈ വാഹനം മുന്നോട്ടുവെക്കുന്നത്.

Mahindra Bolero Neo

വിലയുടെ കാര്യത്തിലേക്ക് നോക്കിയാലും 6.16 മുതൽ 8.25 ലക്ഷം രൂപ വരെയാണ് സിട്രൺ C3-യുടെ എക്‌സ് ഷോറൂം വില വരുന്നത്. ആകർഷകമല്ലാത്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ കാര്യമൊക്കെ മാറ്റിനിർത്തിയാൽ സംഭവബഹുലം തന്നെയാണ് ഈ കാർ. ഹാച്ച്ബാക്ക് എന്നാണ് സിട്രൺ ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും ശരിക്കും ഒരു മിനി എസ്‌യുവി ലുക്കാണ് കാറിനുള്ളത്. കമ്പനി തങ്ങളുടെ ഡീലർഷിപ്പ്, സർവീസ് നെറ്റ്‌വർക്ക് ഒന്ന് വിപുലീകരിച്ചാൽ ഇതൊരു കിടിലൻ ഐറ്റമാണെന്നും വാഹനം കൂടുതൽ ആളുകളിലേക്ക് എത്തുകയും ചെയ്യും.

രാജ്യത്ത് സബ്-4 മീറ്റർ എസ്‌യുവികൾ ചൂടപ്പം പോലെ വിറ്റഴിക്കുന്നുണ്ടെങ്കിലും സെഗ്മെന്റിൽ അധികം പരിഗണന ലഭിക്കാതെ കിടക്കുന്നൊരു മിടുക്കനാണ് മഹീന്ദ്രയുടെ സ്വന്തം XUV300. കമ്പനിയുടെ മുഖം തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ളവനായാണ് എത്തിയതെങ്കിലും ഇതുവരെ എന്തൊക്കെയോ കാരണങ്ങളാൽ ആളത്ര ഹിറ്റായില്ല. നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളോടെയാണ് മഹീന്ദ്ര ഈ എസ്‌യുവി അവതരിപ്പിച്ചത്. രാജ്യത്ത് ആദ്യമായി ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കയതും ഈ എസ്‌യുവിയാണ്.

Mahindra Bolero Neo

വിലയുടെ കാര്യത്തിൽ ആളിത്തിരി പ്രീമിയമാണെന്നാണ് പലരുടേയും അഭിപ്രായം. ആ വിലയ്ക്ക് കൂടുതൽ ഫീച്ചറുകൾ കുത്തിനിറച്ച മറ്റ് മോഡലുകളുണ്ടെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. 8.41 മുതൽ 14.07 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV300 എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. എന്നാൽ മൂന്ന് കിടിലൻ എഞ്ചിൻ ഓപ്ഷനുകൾ ഇതിനുണ്ടെന്ന് പലരും അറിയില്ല. വിപണിയിലെ മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ എതിരാളികളുടെ നിഴലിലാണ് XUV300 ഇപ്പോഴും.

ഹോണ്ട അമേസാണ് ഈ ലിസ്റ്റിലെ അടുത്ത അതിഥി. നിലവിൽ സബ്-4 മീറ്റർ സെഡാൻ ശ്രേണിയിലെ രണ്ടാംസ്ഥാനക്കാരനാണെങ്കിലും ഒന്നാം സ്ഥാനത്തുള്ള മാരുതി ഡിസയറിന്റെ പകുതി വിൽപ്പന കണക്കുകൾ പോലും അമേസിന് സ്വന്തമായില്ല. മികച്ച നിർമാണ നിലവാരവും കിടിലൻ എഞ്ചിനുകളും ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടോ വേണ്ടത്ര പരിഗണന വാഹനത്തിന് ഇന്ത്യയിൽ നിന്നും ലഭിച്ചിട്ടില്ല. 6.89 മുതൽ 9.48 ലക്ഷം രൂപ വരെയാണ് ഹോണ്ട അമേസിന്റെ എക്‌സ് ഷോറൂം വില.

Mahindra Bolero Neo

മഹീന്ദ്ര ബൊലേറോ നിയോ മോഡലും ശരിക്കും അണ്ടർറേറ്റഡ് കാറുകളുടെ പട്ടികയിലുണ്ട്. മുൻതലമുറയിൽ TUV300 എന്നറിയപ്പെട്ടിരുന്ന വാഹനത്തിന്റെ ഈ ഭൂതകാലം തന്നെയാവാം വിൽപ്പനയിലും വേട്ടയാടുന്നത്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന ലാർഡർ ഫ്രെയിം, റിയർ വീൽ ഡ്രൈവ് എസ്‌യുവികളിൽ ഒന്നാണ് ബൊലേറോ നിയോ. സെഗ്മെന്റിലെ മറ്റ് മോണോകോക്ക് മോഡലുകളിൽ നിന്നും ശരിക്കും വ്യത്യസ്‌തൻ തന്നെ.

9.63 ലക്ഷം രൂപ മുതൽ 12.14 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്. ആധുനിക സൗന്ദര്യാത്മകതയും താങ്ങാനാവുന്ന വിലയുമുള്ള ഒരു പരുക്കൻ എസ്‌യുവിയാണ് നിങ്ങൾ തേടുന്നതെങ്കിൽ വിപണിയിലെ മറ്റ് എതിരാളികൾക്ക് മുന്നിൽ വെക്കാനാവുന്ന ബദലാണിത്. ഈ വാഹനങ്ങളെല്ലാം ഇന്ത്യയിൽ വേണ്ടത്ര പരിഗണന ലഭിക്കാതെ കിടക്കുന്ന മികച്ച മോഡലുകളാണ്. നിങ്ങൾ ഒരു പുത്തൻ കാർ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നയാണെങ്കിൽ തീർച്ചയായും മേൽപ്പറഞ്ഞ കാറുകളെ കൂടി പരിഗണിച്ച് ഒരു ഉചിതമായ തീരുമാനത്തിലെത്തണം.

More from DriveSpark

Article Published On: Thursday, March 30, 2023, 15:15 [IST]
English summary
Citroen c3 mahindra xuv400 and honda amaze underestimated cars in india right now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X