ഇതൊക്കെ പണിതെടുക്കാൻ മലയാളിക്കേ പറ്റൂ, അഡാറ് ലുക്കിൽ കാറുകളിലെ മഹാറാണി; സോഷ്യൽ മീഡിയ ഇവൻ ഭരിക്കും

ആധുനിക കാറുകൾ ലോകംമുഴുവൻ കീഴടക്കി മുന്നേറുമ്പോൾ വിന്റേജ് കാറുകളെ മാത്രം സ്നേഹിക്കുന്ന മനുഷ്യരും നമുക്കിടയിലുണ്ട്. പഴയ കാറുകളെന്ന് കേൾക്കുമ്പോഴേ എല്ലാവരുടേയും മനസിലേക്ക് ഓടിയെത്തുന്നത് ഹിന്ദുസ്ഥാൻ അംബാസിഡർ, ഫിയറ്റ് പത്മിനി, മാരുതി 800 എന്നീ മൂന്ന് കാറുകളാവും അല്ലേ. ഇക്കൂട്ടത്തിലെ കൊമ്പനും സുന്ദരനുമാണ് പത്മിനി. തുടക്കത്തിൽ ഫിയറ്റ് 1100 ഡിലൈറ്റ് എന്ന പേരിലാണ് വാഹനം വിൽപ്പനയ്ക്ക് എത്തിയതെങ്കിലും ഒരു പതിറ്റാണ്ടിനിപ്പുറം പ്രീമിയർ പത്മിനി എന്ന് പുനർനാമം ചെയ്‌താണ് വാഹനത്തെ വിൽക്കാൻ തുടങ്ങിയത്. പിന്നെ ഫിയറ്റ് എന്ന ഓമനപ്പേരിൽ ഇവൻ നാട് വാഴാനും തുടങ്ങി.

ഇന്ന് നിരത്തുകളിൽ അങ്ങനെയൊന്നും പ്രത്യക്ഷപ്പെടാത്ത മോഡൽ വളരെ അപൂർവം മാത്രം ആളുകളുടെ പക്കൽ മാത്രമേയുണ്ടാവൂ. അങ്ങനെയുള്ളൊരു കാലത്ത് ബാല്യകാല സ്മരണകളുടെയും സ്വപ്‌നങ്ങളുടെയും ഭാഗമായ ഒരു പഴയ പ്രീമിയര്‍ പത്മിനി കാര്‍ ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുകയാണ്. ബ്രിട്ടീഷ് ക്ലാസിക് ഇതിഹാസമായ മിനി കൂപ്പറിനോട് സാമ്യമുള്ള രൂപത്തിൽ മോഡിഫൈ ചെയ്‌ത ഒന്നാന്തരം വണ്ടിയാണ് ട്രെൻഡായിരിക്കുന്നത്.

Classic Premier Padmini Restored Beautifully Images ANd Video Goes Viral

മിസ്റ്റർ ഭ്രാന്തൻ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഐതിഹാസിക കാറിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്. എമറാൾഡ് ഗ്രീൻ കളർ ഓപ്ഷൻ കൊടുത്ത് റീസ്റ്റോർ ചെയ്‌ത വാഹനം ആരുടേയും കണ്ണിലുടക്കിപ്പോവുന്ന അഴകോടെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം കുഞ്ഞൻ സെഡാന് ഒരു ആഫ്റ്റർ മാർക്കറ്റ് ബോഡി കിറ്റും നൽകിയിട്ടുണ്ട്. ഇതെല്ലാം ഒട്ടും വൃത്തികേടല്ലാത്ത വിധത്തിൽ പണിതെടുത്ത ആളെ സമ്മതിച്ചേ മതിയാവൂ.

മുൻവശത്തും പിൻവശത്തുമുള്ള ഫ്ലേർഡ് വീൽ ആർച്ചുകളും പിൻവശത്തെ ഫെൻഡറുകളുമാണ് ആഫ്റ്റർ മാർക്കറ്റ് ബോഡി കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, വശക്കാഴ്ച്ചയിൽ ഒരുക്കിയിരിക്കുന്ന ക്രോം സ്ട്രിപ്പ് കാറിന്റെ ക്ലാസിക് ലുക്ക് വർധിപ്പിക്കുന്നുമുണ്ട്. ഇതിന്റെയെല്ലാം കൂടെ ഒന്നാന്തരമൊരു അലോയ് വീലും കൂടിയിട്ടപ്പോൾ പ്രീമിയർ പത്മിനി ആളാകെ മാറി. ആഡംബര കാറുകളെ പോലും കവച്ചുവെക്കുന്ന അഴകാണ് വണ്ടിക്ക് വീലുകൾ സമ്മാനിക്കുന്നത്.

Classic Premier Padmini Restored Beautifully Images ANd Video Goes Viral

റെട്രോ-സ്റ്റൈൽ പിടിച്ചാണ് ഇത്തരത്തിലൊരു അലോയ് കാറിന് കൊടുത്തിരിക്കുന്നതെന്ന് വേണം മനസിലാക്കാൻ. ബീഡ്‌ലോക്ക് പാറ്റേണും ലോ-പ്രൊഫൈൽ ടയറുകളും കൂടി വന്നപ്പോൾ മിനി കൂപ്പർ പോലും മാറിനിൽക്കും ഈ ചന്തത്തിന് മുന്നിൽ. വെറുതേയാണോ കേരളത്തിനെ കാർ മോഡിഫിക്കേഷന്റെ ടോക്കിയോ എന്നുവിളിക്കുന്നത്. കാറുകൾ വൃത്തികേടാക്കാതെ ഒന്നാന്തരമായി പണിയാൻ ഇവിടുത്തെ പിള്ളേർക്കറിയാം.

Take a Poll

1964-ലാണ് ഫിയറ്റ് 1100 ഡിലൈറ്റ് എന്ന പേരില്‍ പത്മിനി രൂപമെടുക്കുന്നത്. തുടർന്ന് 1970-കളിൽ സെഡാൻ പ്രീമിയര്‍ പത്മിനി എന്ന് പുനർനാമം ചെയ്യുകയും ചെയ്‌തു. 1970-കളിലും 80-കളിലും സെബിബ്രിറ്റി സ്റ്റാറ്റസോടെ വിലസിയിരുന്ന ഈ കാര്‍ മാരുതി 800 പോലുള്ള മേഡേണ്‍ വാഹനങ്ങളുടെ വരവോടെയാണ് പിന്നാക്കം പോയത്. പിന്നീട് 2000-ൽ പദ്മിനിയുടെ ഉത്പാദനം ഔദ്യോഗികമായി കമ്പനി അവസാനിപ്പിക്കുകയും ചെയ്‌തു.

Classic Premier Padmini Restored Beautifully Images ANd Video Goes Viral

പത്മിനി എന്ന പേര് റാണി പത്മിനിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നതും രസകമായ ചരിത്രമാണ്. 1089 സിസി ഇൻലൈൻ-4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകിയിരുന്നത്. 40 മുതൽ 50 bhp വരെ കരുത്തും 71 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ഇതിന് കഴിവുണ്ടായിരുന്നു. ഏകദേശം 120-130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും കാറിനാവുമായിരുന്നു. 4-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരുന്നത്.

തുടക്കത്തിൽ കാറിന്റെ ഗിയർ ലിവർ കോളം-മൗണ്ടഡ് ആയിരുന്നു. എന്നാൽ പിന്നീടുള്ള മോഡലുകളിൽ ഇത് ഫ്ലോറിൽ ഘടിപ്പിച്ചാണ് പുറത്തിറക്കിയിരുന്നത്. വിഷ്‌ബോൺ ഫ്രണ്ട് സസ്‌പെൻഷനോടുകൂടിയ ഇൻഡിപ്പെൻഡഡ് കോയിൽ സ്പ്രിംഗും ലൈവ് ആക്‌സിലോടുകൂടിയ ലീഫ് സ്പ്രിംഗുകളുമായാണ് പ്രീമിയർ പത്മിനിയിൽ ഒരുക്കിയിരുന്നത്. ആദ്യകാല കാറുകളിൽ ഡ്രം ബ്രേക്കുകളായിരുന്നുവെങ്കിൽ പിന്നീടുള്ള മോഡലുകൾ ഡിസ്ക് ബ്രേക്കുകളിലേക്ക് മാറ്റി. ആ സമയത്ത് പവർ സ്റ്റിയറിംഗ്, എസി, പവർ വിൻഡോകൾ പോലുള്ളവയും ഇതിലുണ്ടായിരുന്നില്ല കേട്ടോ.

More from DriveSpark

Article Published On: Sunday, May 18, 2025, 15:00 [IST]
English summary
Classic premier padmini restored beautifully images and video goes viral
കൂടുതല്‍... #car modification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X