4.25 കോടിയുടെ ആഡംബര കാറിൽ തെലങ്കാന മുഖ്യൻ, പക്ഷേ വണ്ടിയുടെ ഓണർ മലയാളിയായ രാജ്യസഭാ എംപിയും

അതീവ സുരക്ഷാ അകമ്പടിയോടെയാവും മുഖ്യമന്ത്രിമാരും എംപിമാരുമെല്ലാം അവരുടെ ഔദ്യോഗിക യാത്രകൾ നടത്തുന്നത്. പോരാത്തതിന് അവർ തെരഞ്ഞെടുക്കുന്ന വാഹനങ്ങൾക്കും ഏറെ വ്യത്യസ്‌തകളുണ്ടാവുകയും ചെയ്യും. നമ്മുടെ മുഖ്യൻ കിയ കാർണിവൽ സ്വന്തമാക്കിയ വാർത്തകളെല്ലാം ചൂടേറിയ ചർച്ചകളായിരുന്നു. ഇപ്പോഴിതാ ഇന്റർനെറ്റിൽ ഒരു ചെറിയ വീഡിയോയാണ് ട്രെൻഡായിക്കൊണ്ടിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി അനുമുല രേവന്ത് റെഡ്ഡി വന്നിറങ്ങിയ കാർ തന്നെയാണ് ഇതിലെ ചർച്ചാ വിഷയം. 4.25 കോടി രൂപ വിലയുള്ള രാജ്യത്തെ ഏറ്റവും വലിയ ആഡംബര എസ്‌യുവികളിൽ ഒന്നായ മെർസിഡീസ് മെയ്ബാക്ക് GLS600 ആഡംബര എസ്‌യുവിയിലായിരുന്നു രേവന്തിന്റെ മാസ് എൻട്രി.

എന്നാൽ എംപി ബോർഡ് വെച്ച കേരള രജിസ്ട്രേഷൻ കാറിൽ വന്നിറങ്ങിയ തെലങ്കാന മുഖ്യന്റെ വാഹനമല്ല ഇതെന്നത് മലയാളികൾക്ക് വേഗം കത്തും. സുരക്ഷയൊരുക്കാൻ മഹീന്ദ്ര ബൊലേറോയിലും ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ഫോർച്യൂണറിലും പൊലീസുകാർ വന്നിറങ്ങുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെയാണ് അത്യാഡംബര എസ്‌യുവിയുടെ വരവും. മെയ്‌ബാക്ക് പോർച്ചിൽ നിർത്തുന്നതോടെ സെക്യൂരിറ്റി ഗാർഡുകൾ ഫ്രണ്ട് ഡോർ തുറന്ന് കൊടുക്കാനായി തിടുക്കം കൂട്ടുന്നതും കാണാം.

CM Revanth Reddy Arriving In PV Abdul Wahab MP s Mercedes Maybach GLS 600

ഫ്രണ്ട് ഡോർ തുറന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നതിലേക്കാണ് ഏവരുടേയും കണ്ണെത്തുന്നതെങ്കിലും പിൻഡോറിലൂടെ ഇറങ്ങുന്ന മറ്റൊരു പ്രമുഖ രാഷ്ട്രീയക്കാരന്റേതാണ് 4.25 കോടി രൂപ വിലയുള്ള ഈ മെർസിഡീസ് മെയ്‌ബാക്ക്. എംപി പിവി അബ്ദുൾ വഹാബാണ് പിൻസീറ്റിൽ നിന്നും പുറത്തേക്കിറങ്ങുന്നതെന്ന് മിക്ക മലയാളികൾക്കും മനസിലായിട്ടുണ്ടാവും.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ ദേശീയ ട്രഷററും കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിയുമായ അബ്ദുൾ വഹാബ് ഏറെക്കാലം മുമ്പ് സ്വന്തമാക്കിയതാണീ ലക്ഷ്വറി എസ്‌യുവി. രാഷ്ട്രീയക്കാരൻ എന്നതിലുപരി ഗള്‍ഫിലും നാട്ടിലും നിരവധി സംരംഭങ്ങളുള്ള വ്യവസായി പ്രമുഖൻ കൂടിയാണ് എംപി പിവി അബ്ദുൾ വഹാബ്. വിമാനം സ്വന്തമാക്കിയ ആദ്യ കേരളീയൻ കൂടിയാണ് ഇദ്ദേഹമെന്നതും ശ്രദ്ധേയമാണ്.

CM Revanth Reddy Arriving In PV Abdul Wahab MP s Mercedes Maybach GLS 600

ഇന്ത്യയിൽ മെർസിഡീസ് ബെൻസ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വില കൂടിയ ആഡംബര എസ്‌യുവിയാണിത്. ജർമൻ വാഹന നിർമാതാക്കളുടെ അൾട്രാ ലക്ഷ്വറി ഡിവിഷനായ മെയ്ബാക്ക് ബ്രാൻഡിന് കീഴിലാണ് ഇത് വിപണനം ചെയ്യുന്നതും. കമ്പനി അടുത്തിടെ മെയ്ബാക്ക് GLS600-ൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സെലിബ്രിറ്റികൾക്കിടയിലും വ്യവസായി പ്രമുഖർക്കിടയിലും ഏറെ ജനപ്രിയമായ മോഡൽ കൂടിയാണിത്.

4.0 ലിറ്റർ, ട്വിൻ ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് മെയ്ബാക്ക് GLS600 മോഡലിന് തുടിപ്പേകുന്നത്. ഇത് 557 bhp കരുത്തിൽ പരമാവധി 770 Nm torque വരെ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ഇതിന് 48V ഹൈബ്രിഡ് സംവിധാനവും കമ്പനി കൊടുത്തിട്ടുണ്ട്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4മാറ്റിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായാണ് ഈ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ വരവ്.

CM Revanth Reddy Arriving In PV Abdul Wahab MP s Mercedes Maybach GLS 600

ക്രോമില്‍ തീർത്ത കൂറ്റന്‍ ഫ്രണ്ട് ഗ്രില്ല്, B പില്ലറിലെ ക്രോം ഇന്‍സെര്‍ട്ടുകള്‍, D പില്ലറില്‍ മെയ്ബാക്ക് ലോഗോ, മള്‍ട്ടിസ്പോക്ക് അലോയി വീലുകൾ എന്നിവ ഉള്‍പ്പെടെയുള്ള മെയ്ബാക്ക് ഡിസൈന്‍ ഘടകങ്ങളുമായാണ് GLS600 ഒരുങ്ങിയിരിക്കുന്നത്. കാഴ്ച്ചയിലേതു പോലെ തന്നെ അത്യാഡംബരമായാണ് അകത്തളവും ബെൻസ് പണികഴിപ്പിച്ചിരിക്കുന്നത്. 4-സീറ്റർ വാഹനമായ ഇതിൽ നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സണ്‍റൂഫ്, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകള്‍ പോലുള്ള പ്രീമിയം ഫീച്ചറുകളാണ് കിട്ടുക.

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ അതോടൊപ്പം തന്നെ ഷാംപെയിന്‍ ബോട്ടിലുകള്‍ സൂക്ഷിക്കാന്‍ റഫ്രിജറേറ്ററിന് സ്‌പെയ്‌സുള്ള ഒരു ഫിക്‌സഡ് സെന്റര്‍ കണ്‍സോള്‍ യൂണിറ്റ്, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക്കായി എക്‌സ്റ്റെന്‍ഡ് ചെയ്യുന്ന സൈഡ് സ്റ്റെപ്പുകള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍ എന്നിവയും എസ്‌യുവിയുടെ ഭാഗമാണ്.

ഷോഫര്‍ പാക്കേജ്, കാറിനുള്ളിലെ ഫംഗ്ഷനുകള്‍ നിയന്ത്രിക്കാന്‍ റിയർ-സീറ്റ് ടാബ്‌ലെറ്റ്, 360-ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ അഡീഷനല്‍ ഫീച്ചറുകളും GLS 600 ലക്ഷ്വറി എസ്‌യുവിയില്‍ ലഭ്യമാണ്. ആക്ടീവ് ഡിസ്റ്റന്‍സ് അസിസ്റ്റ് ഡിസ്ട്രോണിക്, ആക്ടീവ് ലെയിന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, ആക്ടീവ് സ്റ്റിയറിംഗ് അസിസ്റ്റ് എന്നിങ്ങനെ ഒട്ടനവധി സേഫ്റ്റി ഫീച്ചറുകളും മെർസിഡീസ് തങ്ങളുടെ അൾട്രാ ലക്ഷ്വറി എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, June 1, 2024, 10:21 [IST]
English summary
Cm revanth reddy arrives in pv abdul wahab mp s mercedes maybach gls 600 viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X