ലാഭം മുഖ്യം, ചെലവ് ചുരുക്കാൻ വാഹന കമ്പനികൾ ചെയ്യുന്ന ടെക്‌നിക്കുകൾ

വിപണിയിൽ പുതിയൊരു മോഡൽ എത്തിക്കഴിഞ്ഞാൽ ഏവരും ആദ്യം നോക്കുന്നതും ചർച്ച ചെയ്യുന്നതും അതിന്റെ വിലയെ കുറിച്ചാവും അല്ലേ. ബജറ്റിന് ഇണങ്ങിയ മിടുക്കൻ കാറുകൾ കണ്ടെത്താൻ ഇന്ത്യക്കാർക്ക് പ്രത്യേക കഴിവുമുണ്ടെന്നാണ് പൊതുവേയുള്ള അടക്കംപറച്ചിലും. ആയതിനാൽ വണ്ടിക്ക് വിലകൂടുതലാണെന്ന് കണ്ടാൽ പിന്നെ നമ്മളാരും തിരിഞ്ഞുപോലും നോക്കൂല്ല.

പല കമ്പനികളും രാജ്യത്ത് ക്ലച്ചുപിടിക്കാതെ പോയതിന്റെ പ്രധാന കാരണങ്ങിൽ ഒന്നും ഇതുതന്നെയാണ്. കൃത്യമായ രീതിയിൽ വില നൽകി അത്യാവിശ്യം മികച്ച പാക്കേജുമായി എത്തിയാൽ സംഭവം ഹിറ്റടിക്കുമെന്ന് ഉറപ്പാണ്. സംശയമുണ്ടേൽ മാരുതി കാറുകളുടെ വിജയരഹസ്യം തന്നെയെടുത്ത് നോക്കിയാൽ മതിയാവും. ആളുകൾക്ക് ഉതകുന്ന രീതിയിൽ ആക്രമണാത്മകമായി വിലയിടാൻ ഇവരെ കഴിഞ്ഞേ ആളുള്ളൂ. നിർമാണത്തിൽ വരുന്ന ഉയർന്ന ചെലവാണ് കമ്പനികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന്. കാറിന്റെ വില നിർണയിക്കുന്ന പ്രധാന ഘടകവും ഇതാണ്.

Cost-Cutting Technique In Cars

ശരിക്കും നിർമാണ ചെലവിനെ മറികടക്കാനായി കമ്പനികൾ ചിലപൊടികൈകളും പ്രയോഗിക്കാറുണ്ട്. മിക്ക വാഹന നിർമാതാക്കളും ഇത്തരം നീക്കത്തിലൂടെ വലിയ വിജയം കൈവരിച്ചിട്ടുമുണ്ടെന്നതാണ് ചരിത്രം. പുതുതായി പണിതിറക്കുന്ന കാറുകളുടെ വില ആക്രമണാത്മകമായി നിർണയിക്കാൻ ഇത് സഹായിക്കുകയും ചെയ്‌തിട്ടുണ്ട്. അത്തരത്തിൽ നിർമാതാക്കൾ ഉപയോഗിക്കുന്ന ചില സാധാരണ ചെലവ് ചുരുക്കൽ രീതികൾ ഏതെല്ലാമെന്ന് പരിചയപ്പെട്ടാലോ?

എഞ്ചിൻ പങ്കുവെക്കൽ: നിരവധി വാഹന നിർമാതാക്കൾ അവരുടെ ലൈനപ്പിന്റെ ഭൂരിഭാഗം മോഡലുകളിലും ഒരേ എഞ്ചിൻ വാഗ്ദാനം ചെയ്യാറുണ്ട്. ഇത് ഉത്പാദനച്ചെലവ് കുറയ്ക്കുകയും ലാഭവിഹിതം ഉയർത്തുകയും ചെയ്യുന്ന കാര്യമാണ്. മാരുതി സുസുക്കിയുടെ ചെറുകാറുകളിൽ ഈ ടെക്‌നിക് നമുക്ക് കാണാനാവും. ആൾട്ടോ K10 മുതൽ വാഗൺആർ വരെയുള്ള കാറുകളിൽ മാരുതി ഒരേ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.

Engine Bay

വലിപ്പം കുറഞ്ഞ വീലുകൾ: ഒരു കാറിന്റെ ഏറ്റവും ഉയർന്ന വേരിയന്റിന് അതേ കാറിന്റെ താഴ്ന്ന വേരിയന്റുകളേക്കാൾ വലിയ വലിപ്പമുള്ള ടയറുകളും വീലുകളും ലഭിക്കുന്നത് സ്വാഭാവികമായ കാഴ്ച്ചയാണ്. ബേസ് വേരിയന്റുകളിൽ ചെറിയ ടയറുകളും സ്റ്റീൽ റിമ്മുകളും നൽകുന്നത് വാഹന നിർമാതാക്കൾക്ക് ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന കാര്യമാണ്. ബേസ് മോഡലുകൾ എടുക്കുന്ന പലരും വലിയ അലോയ് വീലുകളിലേക്ക് മാറ്റുന്നതാണ് പതിവ്.

ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകൾ: ഒരു ബജറ്റ് ഹാച്ച്‌ബാക്കിനോ സെഡാനോ കൂടുതലായും കമ്പനികൾ കൊടുക്കാറുള്ള ഒന്നാണ് ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകൾ. പ്രത്യേകിച്ച് ശരിയായ ബോൾസ്റ്ററിംഗ് ഇല്ലാതെ നൽകുന്നതിനാൽ ഇവ അത്ര സുഖകരമായിരിക്കണമെന്നില്ല. ചെലവ് കുറഞ്ഞ കാറുകളിൽ അഡ്‌ജസ്റ്റബിൾ ഹെഡ്‌റെസ്റ്റ് മെക്കാനിസം നൽകാതിരിക്കുന്നതിനുള്ള പ്രധാന കാരണം ചെലവ് ചുരുക്കലാണ്.

Integrated Headrest

സ്പെയർ കീ: പുതിയൊരു വാഹനം വാങ്ങുമ്പോൾ ഒരു സ്‌മാർട്ട് കീയ്ക്കൊപ്പം സ്പെയർ കീയായി സാധാരണ ഫിസിക്കൽ കീയാണ് ലഭിക്കുന്നതെങ്കിൽ അതൊരു ചെലവ് ചുരുക്കലാണെന്ന് മനസിലാക്കണം. ഒരിടയ്ക്ക് വരെ സ്പെയർ കീയും സ്മാർട്ട് കീയായി കമ്പനികൾ നൽകി വന്നിരുന്നു. എന്നാൽ പിന്നീട് ചെലവ് ചുരുക്കലും സെമി കണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമവും കൂടെ വന്നപ്പോൾ കമ്പനികൾ പതിയെ ഈ നീക്കം ആരംഭിക്കുകയായിരുന്നു.

ഗിയർബോക്സുകൾ: 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഇപ്പോൾ കാലഹരണപ്പെട്ടതാണ്. ഒരു പുതിയ കാർ ഈ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ അത് ചെലവ് ചുരുക്കൽ മൂലമാകാമെന്ന് മനസിലാക്കാം. നിലവിൽ കൂടുതൽ കാറുകളും 5 സ്പീഡ് മാനുവലൊക്കെയാണ് വാഗ്‌ദാനം ചെയ്യാറ്. അതേസമയം മാരുതി, ടാറ്റ പോലുള്ളവരൊക്കെ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ അടുത്തിടെ വരെ കാറുകളിൽ ഉപയോഗിച്ചിരുന്നു.

Rear Wiper

റിയർ വൈപ്പറിന്റെയും ഡീഫോഗറിന്റെയും അഭാവം: പല കാർ നിർമാതാക്കളും മുൻനിര വകഭേദങ്ങൾക്കായി റിയർ വൈപ്പറും വാഷറും ഡീഫോഗറുമൊക്കെ മാറ്റിവെക്കാറാണ് പതിവ്. ഹൈവേകളിലും സിറ്റികളിലുമെല്ലാം മഴയുള്ള സാഹചര്യങ്ങളിൽ ഈ ഫീച്ചറുകൾ വളരെ ആവശ്യമുള്ള കാര്യങ്ങളാണ്. അവ ഒഴിവാക്കുന്നത് ചെലവ് കുറയ്ക്കാൻ സഹായിക്കും എന്നതാണ് ബേസ് വേരിയന്റിൽ ഇത്തരം ഫീച്ചറുകൾ കാണാനാവാതെ വരുന്നത്.

വൺ-ടച്ച് വിൻഡോ: വൺ-ടച്ച് വിൻഡോ അപ്പ്/ഡൗൺ ഫംഗ്‌ഷൻ ഇല്ലാതെ താങ്ങാനാവുന്ന ചില കാറുകൾ സുലഭമായി കാണാം. ചിലത് ഡ്രൈവർ സൈഡിൽ മാത്രം ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നു. നിർമാതാവ് ചെലവ് ചുരുക്കലിന്റെ ഒരു സാധാരണ ലക്ഷണമാണിത്. കൂടാതെ വിൻഡോ സൈഡിന് പകരം ഹാൻഡ് ബ്രേക്കിന്റെ അവിടെയും ഡാഷ്ബോർഡിലും പവർ വിൻഡോ സ്വിച്ചുകൾ നൽകുന്നതും ചെലവ് ചരുക്കലിന്റെ ഭാഗമാണ്.

More from DriveSpark

Article Published On: Saturday, April 29, 2023, 16:10 [IST]
English summary
Common cost cutting techniques in cars integrated headrests shared engines undersized tyres
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X