പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

ഇന്ത്യയിലെ ഹാച്ച്ബാക്ക് വിപണിയിൽ മാരുതി സുസുക്കിയുടെ അപ്രമാതിധ്യമാണ് 800 പുറത്തിറക്കിയതു മുതൽ കാണാനാവുന്നത്. 800 സിസി മുതൽ 1200 സിസി വരെയുള്ള വ്യത്യസ്‌ത മോഡലുകളെയാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. അവയാകട്ടെ എല്ലാം വമ്പൻ ഹിറ്റും.

പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

അതിൽ ഒരു ഫാമിലി കാറായി രൂപമെടുത്ത മോഡലുകളാണ് വാഗൺആറും സെലേറിയോയും. ഒരു കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും ഉതകുന്ന കിടിലൻ കാറുകളാണ് ഇവ. പതിറ്റാണ്ടുകളുടെ ചരിത്രമാണ് വാഗൺആറിനു പറയാനുള്ളതെങ്കിൽ സെലേറിയോ വിപണിയിൽ എത്തിയിട്ട് ഏഴ് വർഷമാണ് ആകുന്നത്.

പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

2014-ൽ അരങ്ങേറ്റം കുറിച്ചിട്ട് ഏഴ് വർഷത്തിന് ശേഷം വളരെ ആവശ്യമായ പരിഷ്ക്കാരങ്ങളുമായി പുതുതലമുറ ആവർത്തനത്തെ പുറത്തിറക്കിയിരിക്കുകയാണ് സെലേറിയോ. വാഗൺആർ ഉൾപ്പെടുന്ന ഇടത്തരം ഹാച്ച്ബാക്ക് സെഗ്‌മെന്റിന്റെ ഭാഗമായി സെലേറിയോ എന്ത് പുതുമയാണ് നൽകുന്നതെന്ന സംശയം പലർക്കും ഉണ്ടായേക്കാം. ഇങ്ങനെ ആശയക്കുഴപ്പത്തിലായവർക്കായി രണ്ട് മാരുതി ഹാച്ച്ബാക്കുകളും തമ്മിലുള്ള മികച്ച ചിലവ്യത്യാസങ്ങൾ എന്തെല്ലാമെന്ന് ഒന്നു പരിചയപ്പെടുത്തി തരാം.

പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

ആധുനികവും സ്റ്റൈലിഷുമായ എക്സ്റ്റീരിയർ ഡിസൈൻ

വാഗൺആർ പരമ്പരാഗത, ബോക്‌സി ടോൾബോയ് രൂപകൽപ്പന പിന്തുടരുമ്പോൾ പുതിയ സെലേറിയോ മറ്റൊരു വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വളഞ്ഞുപുളഞ്ഞതും കൂടുതൽ സ്റ്റൈലിഷും ആധുനിക രൂപവുമാണ് കോംപാക്‌ട് ഹാച്ച്ബാക്കിന്റെ രണ്ടാംതലമുറ ആവർത്തനത്തിനുള്ളത്.

പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

ഇത് യുവതലമുറയെ കൂടുതൽ ആകർഷിക്കുമെന്നതിൽ ഒരു തർക്കവുമില്ലാത്ത കാര്യമാണ്. കൊത്തുപണികളുള്ള ബമ്പറുകൾ, കറുത്ത അലോയ് വീലുകൾ, ചരിഞ്ഞ റൂഫ്‌ലൈൻ എന്നിവ സെലോറിയോ പുത്തൻ ഡിസൈനിലേക്ക് കൂടുതൽ ചേർക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

കൂടുതൽ പ്രീമിയം ക്യാബിൻ

പുതിയ സെലേറിയോയ്ക്ക് വാഗൺആറിന് സമാനമായ ഫീച്ചർ ലിസ്റ്റുകളാണുള്ളതെങ്കിലും മികച്ച കാബിൻ വാഗ്ദാനം ചെയ്താണ് വാഹനം വേറിട്ടുനിൽക്കുന്നത്. മൂന്നാംതലമുറ വാഗൺ ആറിന് ശേഷം രണ്ട് വർഷങ്ങൾക്കിപ്പുറം എത്തിയ എല്ലാ മേന്മകളും ആധുനികതകളും സെലേറിയോയ്ക്ക് അവകാശപ്പെടാനുണ്ട്.

പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

സിൽവർ ആക്‌സന്റുകളോട് കൂടിയ കറുത്ത നിറത്തിലുള്ള ഇന്റീരിയർ, സ്റ്റൈലിഷ് ഡാഷ്‌ബോർഡ് ഡിസൈൻ എന്നിവ പുതിയ സെലേറിയോയുടെ ഹൈലൈറ്റുകളായിരിക്കും. എന്നിരുന്നാലും ഇവ രണ്ടും ഒരേ സ്റ്റിയറിംഗ് വീലും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് വാഗ്ദാനം ചെയ്യുന്നത് എന്ന കാര്യം അൽപം നിരാശയുളവാക്കിയേക്കാം.

പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

അൽപം കൂടുതൽ സവിശേഷതകൾ

വാഗൺ ആറും സെലേറിയോയും നൽകുന്ന ഫീച്ചറുകളിൽ വലിയ വ്യത്യാസങ്ങളൊന്നും തന്നെയില്ല. ഇവ രണ്ടും 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ടേൺ ഇൻഡിക്കേറ്ററുകളുള്ള ഇലക്ട്രിക് ഒആർവിഎം, ഫോഗ് ലാമ്പുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഡിജിറ്റൈസ്‌ഡ് ടാക്കോമീറ്റർ എന്നിവ വാഗ്ദാനം ചെയ്യുന്നു.

പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

എന്നാൽ പുതിയ സെലേറിയോ അതിന്റെ കൂടുതൽ ജനപ്രിയമായ ഇരട്ട സഹോദരനേക്കാൾ ചില അധിക ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ഹിൽ ഹോൾഡ് അസിസ്റ്റ്, 15 ഇഞ്ച് അലോയ് വീലുകൾ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, രണ്ട്, സ്പീക്കറുകൾ എന്നിവയാണ് ഉൾപ്പെടുന്നത്.

പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

കൂടിയ നീളവും, വീതിയും എന്നാൽ ഉയരം കുറവ്

സെലേറിയോ നീളവും വിശാലവുമാണ്. അത് കൂടുതൽ സുഖപ്രദമായ ക്യാബിനിലേക്ക് വിവർത്തനം ചെയ്യുന്നുവെന്ന് അനുമാനിക്കാം. എന്നിരുന്നാലും വാഗൺആറിന് 120 മില്ലീമീറ്റർ ഉയരമാണുള്ളത്. അതിന്റെ ടോൾ-ബോയ് രൂപകൽപ്പനയാണ് ഇതിനു പിന്നിലുള്ള പ്രധാന കാരണം. ഇത് കൂടുതൽ ഹെഡ്‌റൂമിനും എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനും അനുവദിക്കുന്നു.

പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

സെലേറിയോയുടെ 313 ലിറ്ററിനേക്കാൾ 28 ലിറ്റർ കൂടുതലുള്ള വലിയ ബൂട്ട് കപ്പാസിറ്റിയും വാഗൺആറിന് അവകാശപ്പെടാനുള്ളതാണ്. 3655 മില്ലീമീറ്റർ നീളം, 1620 മില്ലീമീറ്റർ വീതി, 1675 മില്ലീമീറ്റർ ഉയരം 2435 മില്ലീമീറ്റർ വീൽബേസ്, 32 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി, 341 ലിറ്റർ ബൂട്ട്സ്പേസ് എന്നിവയാണ് മാരുതി സുസുക്കി വാഗൺആറിനുള്ളത്.

പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

മറുവശത്ത് പുത്തൻ സെലേറിയോയ്ക്ക് 3695 മില്ലീമീറ്റർ നീളം, 1655 മില്ലീമീറ്റർ വീതി, 1555 മില്ലീമീറ്റർ ഉയരം, 2435 മില്ലീമീറ്റർ വീൽബേസ്, 32 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി, 313 ലിറ്റർ ബൂട്ട്സ്പേസ് എന്നിവയാണ് മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നത്.

പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

എഞ്ചിൻ ശ്രേണി

വാഗൺആറിന് ഒരു പ്രധാന നേട്ടമുള്ള സ്ഥലമാണിത്. രണ്ടിനും 1.0 ലിറ്റർ എഞ്ചിനാണ് ലഭിക്കുന്നത്. എന്നാൽ വാഗൺആറിന് കൂടുതൽ ശക്തമായ 1.2-ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിന്റെ സാന്നിധ്യമുണ്ട്. മാനുവൽ, എഎംടി ഗിയർബോക്‌സിനൊപ്പം വാഗ്‌ദാനം ചെയ്യുന്ന ഈ യൂണിറ്റ് പരമാവധി 83 bhp കരുത്ത് ഉത്പാദിപ്പിക്കാൻ വരെ പ്രാപ്‌തമാണ്.

പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

അതേസമയം പുതുതലമുറ സെലേറിയോയിലെ 1.0 ലിറ്റർ എഞ്ചിൻ 68 bhp കരുത്തിൽ 89 Nm torque ഉത്പാദിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇതിൽ അഞ്ച് സ്‌പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് എന്നിവയും യഥേഷ്‌ടം തെരഞ്ഞെടുക്കാം.

പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

കൂടുതൽ ഇന്ധനക്ഷമത

സെലേറിയോയുടെ 1.0 ലിറ്റർ പെട്രോൾ K10C എഞ്ചിൻ ഓട്ടോമാറ്റിക് ഐഡിൽ-സ്റ്റാർട്ട് സ്റ്റോപ്പ് ഫീച്ചർ അവതരിപ്പിക്കുന്ന ഒരു പുതിയ യൂണിറ്റാണ്. അതിന്റെ സഹായത്തോടെ 26.68 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്ന് അവകാശപ്പെടുന്ന സെലേറിയോ ഇപ്പോൾ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും മൈലേജുള്ള പെട്രോൾ കാറാണ്. അതിനാൽ സെലേറിയോയ്ക്ക് ഇവിടെ മുൻതൂക്കമുണ്ട്.

പ്രിയനും ജനപ്രിയനും, പുത്തൻ സെലേറിയോയും വാഗൺആറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

വില

വാഗൺആറിന്റെ 1.2 ലിറ്റർ വേരിയന്റുകൾക്ക് സെലേറിയോയുടെ വില സമാനമാണ്. അതേസമയം 1.0 ലിറ്റർ വേരിയന്റുകൾക്ക് താങ്ങാനാവുന്ന വിലയാണുള്ളതും. രണ്ട് ഹാച്ച്ബാക്കുകളുടെയും ZXI വേരിയന്റുകൾക്കിടയിൽ, 1,000 രൂപയുടെ വ്യത്യാസമേ ഉള്ളൂ. എന്നിരുന്നാലും വാഗൺആറിന്റെ ടോപ്പ് ZXI വേരിയന്റിൽ ഒരു ടച്ച്‌സ്‌ക്രീൻ സിസ്റ്റം വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Comparison between new maruti suzuki celerio and wagonr hatchback details
Story first published: Thursday, November 11, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X