ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ ഒബെൻ ഇലക്ട്രിക് അടുത്തിടെ റോർ എന്നറിയപ്പെടുന്ന തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്ന് അവകാശപ്പെടുന്ന ഈ സ്പോർട്ടി ഇലക്‌ട്രിക് ബൈക്കിനെ ആവേശത്തോടെയാണ് വാഹന പ്രേമികൾ നോക്കികാണുന്നത്.

ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

ഒബെൻ റോർ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടെസ്റ്റ് ഡ്രൈവുകൾ ഈ വർഷം മെയ് മുതൽ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതും. അതേസമയം ഉപഭോക്തൃ ഡെലിവറികൾ 2022 ജൂലൈയിയോടെ തുടങ്ങും.

ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

ഇന്ത്യൻ വിപണിയിൽ റിവോൾട്ട് RV 400, ടോർക്ക് ക്രാറ്റോസ് R തുടങ്ങിയ എതിരാളികളെയാണ് ഒബെൻ റോർ ഇലക്ട്രിക് മോട്ടോർസൈക്കിൾ നേരിടുക. ഈ മൂന്ന് ഇവി മോഡലുകളുടെയും വിലയും സവിശേഷതകളും റേഞ്ചും എല്ലാം തമ്മിൽ ഒന്നു താരതമ്യം ചെയ്‌തു നോക്കിയാലോ?

ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

വില

ഒബെൻ ഇലക്ട്രിക് റോർ ഇലക്ട്രിക് മോട്ടോർസൈക്കിളിനെ 99,999 രൂപയ്ക്കാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ തെലങ്കാന പോലുള്ള ചില സംസ്ഥാനങ്ങളിൽ ഇലക്ട്രിക് ബൈക്കിന്റെ വില 1,24,999 രൂപയായി വരെ ഉയരും. കമ്പനി പ്രഖ്യാപിച്ച വിലയിൽ FAME II സബ്‌സിഡി അല്ലെങ്കിൽ സംസ്ഥാന സബ്‌സിഡികൾ പോലുള്ള എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടുന്നുമുണ്ട്.

ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

അതിനാൽ ഓരോ സംസ്ഥാനത്തിനും വില വ്യത്യാസപ്പെടും. നിലവിൽ, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ ഒബെൻ ഇലക്ട്രിക് റോർ വാഗ്ദാനം ചെയ്യും. കേരളത്തിൽ ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

ഒബെൻ റോറുമായി താരതമ്യപ്പെടുത്തുമ്പോൾ എതിരാളികളായ റിവോൾട്ട് RV400, ടോർക്ക് ക്രാറ്റോസ് R എന്നിവ അൽപം കൂടിയ വിലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. റിവോൾട്ട് RV 400 ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഡൽഹിയിൽ 1,23,999 രൂപയാണ് വില. അതേസമയം ദേശീയ തലസ്ഥാനത്ത് ഒബെൻ റോറിന്റെ വില 1,02,999 രൂപയാണ്.

ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

മറുവശത്ത് ടോർക്ക് ക്രാറ്റോസ് R ഇലക്ട്രിക് മോട്ടോർസൈക്കിളിന് പൂനെയിൽ 1,92,499 രൂപയാണ് വില. FAME II സബ്‌സിഡിയും സംസ്ഥാന സബ്‌സിഡിയും ചേർത്താൽ വില 1,07,999 രൂപ ആയി കുറയും. ഇത് ഒബെൻ റോറിന്റെ മഹാരാഷ്ട്രയിലെ 99,999 വിലയേക്കാൾ കൂടുതലാണെന്നതും ശ്രദ്ധേയമാണ്.

ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

സവിശേഷതകൾ

സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയുള്ള സർക്കുലർ ഓൾ-എൽഇഡി ഹെഡ്‌ലാമ്പ് ഓബെൻ റോർ വാഗ്ദാനം ചെയ്യുന്നു. ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് പരമാവധി 100 കിലോമീറ്റർ വേഗതയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

കൂടാതെ ഇക്കോ, സിറ്റി, ഹാവോക് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ഇതിനുണ്ട്. ഇവ കൂടാതെ ഒബെൻ റോറിന് 6.5 ഇഞ്ച് ഡിസ്‌പ്ലേയും അതിന്റെ ചില സവിശേഷതകൾ ഉപയോഗിക്കുന്നതിന് ഒരു പ്രത്യേക മൊബൈൽ ആപ്പും ലഭിക്കുന്നുണ്ടെന്നതും സ്വാഗതാഹർമാണ്.

ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

റിവോൾട്ട് RV400 ഇലക്ട്രിക് മോട്ടോർബൈക്ക് ഷഡ്ഭുജാകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ പോലെയുള്ള മെലിഞ്ഞ ഡിസൈൻ ശൈലിയുമായാണ് വരുന്നത്. MyRevolt എന്ന പ്രത്യേക മൊബൈൽ ആപ്പും ഇതിന് ലഭിക്കുന്നുണ്ട്. ഇതിന് സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകളും ബാറ്ററി സ്ഥിതിവിവരക്കണക്കുകളും പോലുള്ള വിവരങ്ങൾ റൈഡറിന് കാണാനാവും.

ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

ടോർക്ക് ക്രാറ്റോസ് R ഇലക്‌ട്രിക് ബൈക്കും സ്മാർട്ട് ഫീച്ചറുകളാൽ നിറഞ്ഞതാണ്. ജിയോഫെൻസിംഗ്, മോട്ടോർ വാക്ക് അസിസ്റ്റ്, ഫൈൻഡ് മൈ ബൈക്ക് ഫംഗ്ഷൻ, ക്രാഷ് അലേർട്ട്, കൂടാതെ ഒരു വെക്കേഷൻ മോഡ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.

ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

റേഞ്ച്

യഥാർഥ റോഡ് സാഹചര്യങ്ങളിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലെങ്കിലും ഒബെൻ റോർ ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഒറ്റ ചാർജിൽ ഏകദേശം 200 കിലോമീറ്റർ റേഞ്ച് നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നതു തന്നെ. 4 kWh ലിഥിയം-അയൺ ബാറ്ററി പാക്കിൽ നിന്നും 10 kW ഇലക്ട്രിക് മോട്ടോറുമായി ചേർന്നാണ് ഇവി പ്രവർത്തിക്കുന്നത്.

ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

ഇലക്ട്രിക് പായ്ക്ക് പരമാവധി 62 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. വെറും 3 സെക്കൻഡിനുള്ളിൽ ഇതിന് 0-40 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ കഴിയും. രണ്ട് മണിക്കൂറിനുള്ളിൽ ബാറ്ററി പായ്ക്ക് പൂർണമായി ചാർജ് ചെയ്യപ്പെടുമെന്നും ഒബെൻ പറയുന്നു.

ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

ഒറ്റത്തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ എന്ന അവകാശവാദത്തോടെയാണ് റിവോൾട്ട് RV400 വരുന്നത്. 3.24kWh ലിഥിയം-അയൺ റിമൂവബിൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ 15 Amp പോർട്ടബിൾ ചാർജർ ഉപയോഗിച്ച് റീചാർജ് ചെയ്യാം. വെറും മൂന്ന് മണിക്കൂറിനുള്ളിൽ ബാറ്ററി 75 ശതമാനം ചാർജും നിറയ്ക്കാൻ കഴിയും. മണിക്കൂറിൽ 85 കിലോമീറ്ററാണ് ബൈക്കിന് പരമാവധി വേഗത.

ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

താരതമ്യപ്പെടുത്തുമ്പോൾ ടോർക്ക് ക്രാറ്റോസ് R ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഒറ്റ ചാർജിൽ 180 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ട്. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ 4kWh ലിഥിയം-അയൺ ബാറ്ററിയാണ് ഇത് നൽകുന്നത്.

ആരാകും മിടുക്കൻ? മാറ്റുരയ്ക്കാം Oben Rorr, Revolt RV400, Tork Kratos R ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ തമ്മിൽ

ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഇ-മോട്ടോർസൈക്കിൾ ഒരു മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ റീചാർജ് ചെയ്യാം. മണിക്കൂറിൽ 105 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത.

More from DriveSpark

Article Published On: Thursday, March 24, 2022, 12:30 [IST]
English summary
Comparison between oben rorr revolt rv400 and tork kratos r electric motorcycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X