ഹീറോയും ബജാജും തമ്മിലുള്ള നിശബ്‌ദ വിപ്ലവം; മാറ്റുരയ്ക്കാം Vida V1, Chetak ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് തങ്ങളുചെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ വിഡ V1 ശ്രേണി രാജ്യത്ത് അവതരിപ്പിച്ചു.

ഹീറോയും ബജാജും തമ്മിലുള്ള നിശബ്‌ദ വിപ്ലവം; മാറ്റുരയ്ക്കാം Vida V1, Chetak ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ശരിക്കും പറഞ്ഞാൽ ഹീറോ മോട്ടോകോർപിന്റെ ഉപ ബ്രാൻഡായ വിഡയ്ക്ക് കീഴിലാണ് V1 ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. V1 പ്രോ, V1 പ്ലസ് എന്നീ രണ്ട് വ്യത്യസ്ത വേരിയന്റുകളിൽ ഇവി തെരഞ്ഞെടുക്കാൻ സാധിക്കും.

ഹീറോയും ബജാജും തമ്മിലുള്ള നിശബ്‌ദ വിപ്ലവം; മാറ്റുരയ്ക്കാം Vida V1, Chetak ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുമായാണ് ഹീറോയുടെ പുത്തൻ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലെത്തിയിരിക്കുന്നത്. വിഡ V1 ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ഒക്ടോബർ 10 ന് ആരംഭിക്കും. തുടർന്ന് ഡെലിവറി 2022 ഡിസംബറിലായിരിക്കും കമ്പനി തുടങ്ങുക.

ഹീറോയും ബജാജും തമ്മിലുള്ള നിശബ്‌ദ വിപ്ലവം; മാറ്റുരയ്ക്കാം Vida V1, Chetak ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

തുടക്കത്തിൽ വിഡ V1 ഇലക്ട്രിക് സ്കൂട്ടർ ന്യൂഡൽഹി, ബെംഗളൂരു, ജയ്പൂർ എന്നീ മൂന്ന് നഗരങ്ങളിലായിരിക്കും അവതരിപ്പിക്കുക. ഘട്ടം ഘട്ടമായി സ്‌കൂട്ടർ പുറത്തിറക്കാനാണ് ഹീറോ മോട്ടോകോർപിന്റെ പദ്ധതി. പിന്നീട് മറ്റ് നഗരങ്ങളിലും ഇത് അവതരിപ്പിക്കുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

ഹീറോയും ബജാജും തമ്മിലുള്ള നിശബ്‌ദ വിപ്ലവം; മാറ്റുരയ്ക്കാം Vida V1, Chetak ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഓല S1 പ്രോ, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് തുടങ്ങിയ വമ്പൻമാരുമായാണ് ഹീറോ വിഡ V1 ഇലക്ട്രിക് സ്കൂട്ടർ മത്സരിക്കുന്നത്. ഈ സെഗ്മെന്റിലെ കൂടുതൽ മിടുക്കനായ ബജാജ് ചേതക് ഇവിയുടെ ഹീറോയുടെ പുത്തൻ ഇവിയും തമ്മിൽ ഒന്നുമാറ്റുരച്ചു നോക്കിയാലോ?

ഹീറോയും ബജാജും തമ്മിലുള്ള നിശബ്‌ദ വിപ്ലവം; മാറ്റുരയ്ക്കാം Vida V1, Chetak ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഹീറോ വിഡ V1 Vs ബജാജ് ചേതക്: വില

V1 പ്ലസ്, V1 പ്രോ എന്നിങ്ങനെ വിഡ ഇലക്ട്രിക് രണ്ട് വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 1.45 ലക്ഷം രൂപയും 1.59 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം ബജാജ് ചേതക്കിന് 151,958 രൂപയാണ് വിപണിയിലെ എക്സ്ഷോറൂം വില.

ഹീറോയും ബജാജും തമ്മിലുള്ള നിശബ്‌ദ വിപ്ലവം; മാറ്റുരയ്ക്കാം Vida V1, Chetak ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഹീറോ വിഡ V1 vs ബജാജ് ചേതക്: സ്പെസിഫിക്കേഷൻ

വിഡ V1 പ്ലസ് 3.9 kWh ബാറ്ററി പായ്ക്കിൽ നിന്ന് 143 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ 3.94 kWh ബാറ്ററി പായ്ക്ക് ഉള്ളതിനാൽ V1 പ്രോയ്ക്ക് ഒറ്റ ചാർജിൽ 165 കിലോമീറ്റർ റേഞ്ച് നൽകാൻ വരെ കഴിയും.

ഹീറോയും ബജാജും തമ്മിലുള്ള നിശബ്‌ദ വിപ്ലവം; മാറ്റുരയ്ക്കാം Vida V1, Chetak ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

വിഡ V1 പതിപ്പിന് 0-80 ശതമാനം മുതൽ മിനിറ്റിൽ 1.2 കിലോമീറ്റർ വേഗതയിൽ ചാർജ് ചെയ്യാൻ കഴിയുമെന്ന് അവകാശപ്പെടുന്നു. ഒരു ഹോം ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 0-80 ശതമാനം മുതൽ ചാർജ് ചെയ്യാൻ വിഡ V1 പ്രോയ്ക്ക് 5 മണിക്കൂറും 55 മിനിറ്റ് സമയവുമാണ് വേണ്ടിവരിക. V1 പ്ലസ് 5 മണിക്കൂറും 15 മിനിറ്റും കൊണ്ട് 0-80 ശതമാനം മുതൽ ചാർജ് ചെയ്യാം.

ഹീറോയും ബജാജും തമ്മിലുള്ള നിശബ്‌ദ വിപ്ലവം; മാറ്റുരയ്ക്കാം Vida V1, Chetak ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ ഒറ്റ വേരിയന്റിലാണ് ലഭ്യമാകുന്നത്. ഒറ്റ ചാർജിൽ 90 കിലോമീറ്റർ ഓടാൻ ശേഷിയുള്ളതാണ് റെട്രോ സ്‌റ്റൈലിങ്ങോടുകൂടിയ ഇലക്ട്രിക് സ്‌കൂട്ടറിന് മികച്ച നിർമാണ നിലവാരവുമുണ്ട്. മോഡലിന്റെ ബാറ്ററി നാല് മണിക്കൂറിനുള്ളിൽ 0-100 ശതമാനം ചാർജ് ചെയ്യാൻ പ്രാപ്തമാണെന്ന് ബജാജ് ഓട്ടോ അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Tuesday, October 11, 2022, 10:02 [IST]
English summary
Comparison of pricing and specifications between hero vida v1 and bajaj chetak
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X