4.20 കോടി രൂപ വില വരുന്ന ലംബോർഗിനി ഓടിച്ച് 'ദൈവം', ആഡംബര കാറുകളുടെ മാസ്റ്റർ ബ്ലാസ്റ്ററിന്റെ വണ്ടി കൊള്ളാല്ലോ

ക്രിക്കറ്റ് എന്ന് പറയുമ്പോഴേ നമ്മുടെയെല്ലാം മനസിലേക്ക് ആദ്യം വരുന്നത് ബാറ്റോ ബോളോ മൈതാനമോ ഒന്നുമായിരിക്കില്ലല്ലോ. മറിച്ച് ക്രിക്കറ്റിന്റെ ദൈവമായി കണക്കാക്കുന്ന സച്ചിൻ തെൻഡുൽക്കറിന്റെ മുഖമായിരിക്കും ഓരോ ക്രിക്കറ്റ് പ്രേമികളുടേയും മനസിൽ ആദ്യം ഓടിയെത്തുക. എൺപതുകളിലും തൊണ്ണൂറുകളിലുമെല്ലാം ജനിച്ചവർക്ക് സച്ചിൻ എന്നാൽ വേറൊരു വികാരമാണ്. വിരമിച്ചിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞുവെങ്കിലും ഇന്നും മാസ്റ്റർ ബ്ലാസ്റ്ററിന്റെ ബാറ്റിൽ നിന്ന് പിറന്ന ഷോട്ടുകൾ ഓരോ ഇന്ത്യക്കാരന്റേയും മനസിൽ മായാതെ കിടപ്പുണ്ട്. 1989-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം 2013-ലാണ് ക്രിക്കറ്റ് മൈതാനത്തോട് വിടപറയുന്നത്.

10 വർഷത്തിന് മുകളിലായി പാഡഴിച്ചുവെച്ചിട്ടെങ്കിലും ഇന്നും ടെസ്റ്റ് ക്രിക്കറ്റിലേയും ഏകദിനത്തിലേയും റണ്‍വേട്ടയുടെ റെക്കോഡ് സച്ചിന്റെ പേരിലാണ്. ഇതൊന്നും അത്ര എളുപ്പത്തിൽ മറികടക്കാനാവുന്ന റെക്കോർഡുകളെല്ലെന്ന് പലരും മനസിലാക്കിയിട്ടുണ്ടാവണം. ഏകദിനത്തില്‍ 18,426 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. അതേസമയം ടെസ്റ്റില്‍ 15,921 റണ്‍സാണ് കരിയറിൽ സച്ചിൻ അടിച്ചെടുത്തിരിക്കുന്നത്.

Cricket Legend Sachin Tendulkar Spotted Driving His Lamborghini Urus S Luxury SUV

ക്രിക്കറ്റ് കഴിഞ്ഞാൽ വാഹനങ്ങളോടും ഏറെ കമ്പമുള്ളയാളാണ് സച്ചിൻ എന്നത് ആരാധകർക്കെല്ലാം അറിയാവുന്ന കാര്യമാണ്. സ്വന്തമായി കോടികൾ വില വരുന്ന അത്യാഡംബര കാറുകളാൽ സമ്പന്നമാണ് ദൈവത്തിന്റെ ഗരാജും. പക്ഷേ അങ്ങനെ സ്വന്തമായി കാറോടിച്ച് പൊതുമധ്യത്തിലൊന്നും തെൻഡുൽക്കറെ അങ്ങനെ അധികമാരും കണ്ടിട്ടുണ്ടാവില്ല. പക്ഷേ ഇപ്പോഴിതാ 4.20 കോടി രൂപ വില വരുന്ന ലംബോർഗിനി ആഡംബര എസ്‌യുവി ഓടിച്ച് താരം പോവുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മോഡിഫൈ ചെയ്‌ത ലംബോർഗിനി ഉറൂസ് S ലക്ഷ്വറി എസ്‌യുവിയിലാണ് സച്ചിൻ തെൻഡുൽക്കറിന്റെ കറക്കം. CS12 വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലാണ് താരത്തിന്റെ ഡ്രൈവിംഗ് വീഡിയോ തങ്ങളുടെ ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 2023-ലാണ് ക്രിക്കറ്റ് ദൈവം ഈ പ്രത്യേക ലംബോർഗിനി ഉറുസ് സ്വന്തമാക്കുന്നത്. അതിനുശേഷം തന്റെ വാഹനത്തിൽ രണ്ട് മാറ്റങ്ങളും സച്ചിൻ വരുത്തുകയുണ്ടായി.

Cricket Legend Sachin Tendulkar Spotted Driving His Lamborghini Urus S Luxury SUV

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറുടെ കൈവശമുള്ള ലംബോർഗിനി ഉറൂസ് S ബ്ലൂ എലിയോസ് എന്ന ക്ലാസിക് കളർ ഓപ്ഷനിലാണ് ഒരുങ്ങിയിരിക്കുന്നത്. എസ്‌യുവി വാങ്ങുന്ന വേളയിൽ ഇപ്പോഴുള്ളതുപോലെ പല പാർട്‌സുകളും ഇതിൽ ഉണ്ടായിരുന്നില്ല. ഫാക്ടറിയിൽ നിന്ന് സ്റ്റാൻഡേർഡ് സിൽവർ നിറമുള്ള അലോയ് വീലുകളുമായാണ് ഉറൂസ് വന്നത്. എന്നാൽ സ്പെഷ്യൽ 22 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ സച്ചിൻ വാങ്ങിയിട്ടിട്ടുണ്ട്.

കൂടാതെ, ഈ ഉറൂസിൽ ഇപ്പോൾ ഉറുസ് പെർഫോമന്റെയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു കാർബൺ ഫൈബർ വിംഗും ഘടിപ്പിച്ചിരിക്കുന്നത് കാറാം. ഫ്രണ്ട് കാർബൺ ഫൈബർ സ്പ്ലിറ്റർ, കാർബൺ ഫൈബർ സൈഡ് സ്കർട്ടുകൾ, കാർബൺ ഫൈബർ റിയർ ഡിഫ്യൂസർ എന്നിവയും സച്ചിന്റെ ആഡംബര എസ്‌യുവിയിൽ അധികമായി കൊടുത്തിട്ടുണ്ട്. ലഭിക്കുന്നു. മിക്കവാറും, ഈ പാർട്‌സുകൾ ഒന്നുകിൽ മൻസോറിയുടേതോ 1016 ഇൻഡസ്ട്രീസിൽ നിന്നുള്ളതോ ആവാം.

സച്ചിൻ തെണ്ടുൽക്കറുടെ ലംബോർഗിനി ഉറൂസ് S ആഡംബര എസ്‌യുവിക്ക് 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 666 bhp പവറിൽ പരമാവധി 850 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫോർവീൽ ഡ്രൈവ് സംവിധാനമുള്ള വാഹനം കൂടിയാണിത് കേട്ടോ.

എസ്‌യുവി ആണെങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ സൂപ്പർകാറുകൾക്ക് സമാനമാണ് ആശാൻ. വെറും 3.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഉറൂസ് S മോഡലിനാവുമെന്നാണ് ഇറ്റാലിയൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ലംബോ കൂടാതെ തന്റെ ഗരാജിൽ ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു i8, ലംബോർഗിനി ഉറൂസ് S, മെർസിഡീസ് ബെൻസ് CLA എഎംജി, പോർഷ കയീൻ ടർബോ ജിടി, ഫെറാറി 360 മൊഡേണ, ടൊയോട്ട ഫോർച്യൂണർ, നിസാൻ GT-R എന്നീ കിടിലൻ കാറുകളും സച്ചിനുണ്ട്.

More from DriveSpark

Article Published On: Thursday, August 28, 2025, 16:14 [IST]
English summary
Cricket legend sachin tendulkar spotted driving his lamborghini urus s luxury suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X