ബിസിനസ് ക്ലാസ് യാത്രക്കായി പുത്തൻ ആഡംബര കാർ സ്വന്തമാക്കി രാഹുൽ, പൊടിച്ചത് 81.52 ലക്ഷം രൂപയോളം

ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏത് റോളും ഏറ്റെടുക്കാൻ മികവുള്ള കളിക്കാരനാണ് കെഎൽ രാഹുൽ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായും ഓപ്പണറായും വൺഡൌണായുമെല്ലാം തന്റെ മികവ് പുറത്തെടുത്തിട്ടുള്ള താരം വെസ്റ്റ് ഇൻഡീസിനെതിരെ മിന്നും ഫോമിലാണുള്ളത്. രണ്ട് ടെസ്റ്റും അനായാസം വിജയിച്ചതിനിടയിൽ ജീവിതത്തിലെ പുതിയൊരു സന്തോഷത്തിലാണ് ക്രിക്കറ്റർ. എന്താണന്നല്ലേ, പുത്തനൊരു ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ താരം. അതും കാരവാൻ പോലത്തെ ചലിക്കുന്നൊരു കൊട്ടാരമാണ് രാഹുലിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ക്രിക്കറ്റ് കഴിഞ്ഞാൽ വാഹനങ്ങളാണ് താരത്തിന്റെ കമ്പം. ഇനി സർപ്രൈസില്ലാതെ കെഎൽ രാഹുൽ വാങ്ങിയ മോഡൽ ഏതാണെന്ന് പറഞ്ഞുതരാം.

എംജിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് ലിമോസിനായ M9 എംപിവിയാണ് കെഎൽ രാഹുലിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. താരം വാഹനം സ്വന്തമാക്കിയ വിവരം എംജി മോട്ടോർസ് പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചിരിക്കുന്നത്. കോൺക്രീറ്റ് ഗ്രേ, പേൾ ലസ്റ്റർ വൈറ്റ്, മെറ്റൽ ബ്ലാക്ക് എന്നീ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളോടെ വരുന്ന ഇവിയുടെ ബ്ലാക്ക് നിറമാണ് താരം തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം.

Cricketer KL Rahul Buys MG M9 Luxury Electric MPV Worth 81 52 Lakh

ബിഎംഡബ്ല്യു X7, ലംബോർഗിനി ഹുറാകാൻ സ്പൈഡർ, മെർസിഡീസ് ബെൻസ് AMG C43 തുടങ്ങിയ ആഡംബര കാറുകൾ അരങ്ങുവാഴുന്ന കെഎൽ രാഹുലിന്റെ ഗരാജിലെ ആജ്യത്തെ ഇലക്ട്രിക് കാർ കൂടിയാണിത്. ഇന്ത്യയിലെ എംജിയുടെ ആദ്യത്തെ പീപ്പിൾ-കാരിയർ എന്ന നിലയിലാണ് M9 രംഗത്തിറങ്ങുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറിലെ യാത്രകളും രാജകീയമായിരിക്കും.

പ്രെസിഡൻഷ്യൽ ലിമോസിൻ പതിപ്പിൽ മാത്രം ലഭ്യമാവുന്ന എംജിയുടെ ആഡംബര ഇലക്ട്രിക് സെഡാന് 69.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇൻഷുറൻസും ടാക്‌സും എല്ലാമായി ഓൺ-റോഡിലിറക്കാൻ 81.52 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. മൂന്നുവരി 7-സീറ്ററായാണ് എംജി M9 ആഡംബര ഇലക്ട്രിക് എംപിവി രൂപം കൊടുത്തിരിക്കുന്നത്. രണ്ടാംനിരയിൽ ഇരിക്കുന്നവർക്ക് പവർഡ് ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കുന്നുവെന്നതാണ് എടുത്ത് പറയേണ്ട കാര്യം.

Cricketer KL Rahul Buys MG M9 Luxury Electric MPV Worth 81 52 Lakh

12.23 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 7 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, ജെബിഎൽ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ്, വെന്റിലേറ്റഡ്, മസാജ് ഫങ്ഷനുകളുള്ള ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, വയർലെസ് ചാർജർ, സിംഗിൾ-പാനൽ സൺറൂഫ്, ഡ്രൈവ് മോഡുകൾ, ഡിജിറ്റൽ IRVM എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളാൽ സമ്പന്നമാണ് കാറിലെ അകത്തളം.

കഴിഞ്ഞില്ല, ഇതുകൂടാതെ PM 2.5 എയർ ഫിൽട്ടർ, രണ്ടാംനിരയിലെ പ്രസിഡൻഷ്യൽ സീറ്റുകൾ, മസാജിംഗ്, വെന്റിലേഷൻ, ഹീറ്റഡ് പ്രവർത്തനങ്ങൾ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റുകൾ, മാനുവൽ വിൻഡോ ഷേഡുകൾ, അധിക സുഖത്തിനായി ഒട്ടോമൻ ഫീച്ചർ എന്നിവയെല്ലാം ഇവിയുടെ പ്രത്യേകതയായി പറയാനാവും. ഈ സവിശേഷതകളും ഓരോ സീറ്റിന്റെയും ഹെഡ്‌റെസ്റ്റുകളിലെ ടച്ച്‌സ്‌ക്രീനുകൾ വഴി എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും.

Cricketer KL Rahul Buys MG M9 Luxury Electric MPV Worth 81 52 Lakh

ബോസ് മോഡ് ഉപയോഗിച്ച് പിന്നിൽ കൂടുതൽ സ്ഥലം ഒരുക്കുന്നതിനായി കെർബ്-സൈഡ് ഫ്രണ്ട് പാസഞ്ചർ സീറ്റ് മുന്നോട്ട് നീക്കാൻ കഴിയും. മൂന്നാം നിരയിൽ 3 പേർക്ക് സുഖമായി ഇരിക്കാവുന്ന വിധത്തിലാണ് സീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ എസി വെന്റുകളും യുഎസ്ബി-എ കണക്റ്റിവിറ്റിയും കമ്പനി കൊടുത്തിട്ടുണ്ട്. വെഹിക്കിൾ ടു ലോഡ് (V2L), വെഹിക്കിൾ ടു വെഹിക്കിൾ (V2V) ചാർജിംഗും M9 ഇവി നൽകും.

ലെവൽ 2 ADAS സ്യൂട്ട്, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, 7 എയർബാഗുകൾ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയവ സേഫ്റ്റി ഫീച്ചറുകൾ കൂടി ഒരുക്കിയിരിക്കുന്നതിനാൽ സുരക്ഷിതമായി യാത്ര ചെയ്യാം. ഒറ്റ ചാർജിൽ 548 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന 90 kWh ബാറ്ററി പായ്ക്കാണ് എംജി M9 ഇവിയുടെ ഹൃദയം.

ഫ്രണ്ട്-വീൽ-ഡ്രൈവ് ലേഔട്ടുമായി വന്നിരിക്കുന്ന ഇലക്ട്രിക് എംപിവിക്ക് 245 bhp പവറിൽ പരമാവധി 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്.ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 11 kWh ചാർജർ ഉപയോഗിച്ച് ഏകദേശം 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി 5 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് പൂർണമായി ചാർജ് ചെയ്യാൻ കഴിയും.

ഡിസി ഫാസ്റ്റ് ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററി 30 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് ചാർജ് ചെയ്യാം. അങ്ങനെ മൊത്തത്തിൽ എംജിയുടെ M9 ആഡംബര ഇലക്ട്രിക് സെഡാൻ കിടുവാണ്. സെഗ്മെന്റിൽ നേരിട്ട് എതിരാളിയൊന്നുമില്ലെങ്കിലും കിയ കാർണിവലുമായാണ് വാഹനത്തിന്റെ പ്രധാന മത്സരം. M9 സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റർ കൂടിയായി കെഎൽ രാഹുൽ മാറി.

More from DriveSpark

Article Published On: Wednesday, October 15, 2025, 17:04 [IST]
English summary
Cricketer kl rahul buys mg m9 luxury electric mpv worth 81 52 lakh
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X