കോലിയുടെ 18 വർഷത്തെ സ്വപ്‌നം നേടിക്കൊടുത്തയാൾ! 3 കോടിയുടെ ആഡംബര കാറിൽ സിമ്പിളായി വന്നിറങ്ങുന്നയാളെ കണ്ടോ
നീണ്ട 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും വിരാട് കോലിക്കും ഒരുപോലെ സാധിച്ച സന്തോഷത്തിലാവും ക്രിക്കറ്റ് പ്രേമികൾ. ഇത്തവണ ബാറ്റിംഗ് നിരയെ പോലെ തന്നെ ബോളിംഗ് നിരയെയും കിടിലമായി വാർത്തെടുക്കാൻ ടീം മാനേജ്മെന്റ് കാണിച്ച മനസിന് നന്ദി അറിയിക്കാം. ഒപ്പം മുംബൈ ഇന്ത്യൻസിൽ നിന്നും ഓൾറൌണ്ടർ ക്രുനാൽ പാണ്ഡ്യയെയും ലേലം വിളിച്ചെടുത്തതും വലിയൊരു വഴിത്തിരിവായിരുന്നു. പ്രൊഫഷനൽ ക്രിക്കറ്റിൽ വർഷങ്ങളായുള്ള മത്സര പരിചയവുമായി ആർസിബി കുപ്പായത്തിൽ താരമെത്തിയതാണ് കിരീടത്തിൽ മുത്തമിടാൻ സഹായിച്ചതെന്ന് ഏതാരു ക്രിക്കറ്റ് ആരാധകനും മനസിലാക്കിയെടുക്കാം.
പഞ്ചാബ് കിംഗ്സിനെതിരായ ഐപിഎൽ ഫൈനലിൽ ക്രുനാൽ പാണ്ഡ്യയുടെ തകര്‍പ്പൻ ബോളിംഗ് പ്രകടനമാണ് ആര്‍സിബിയുടെ വിജയത്തിന് വഴിയൊരുക്കിയത്. 4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങിയ താരം 2 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിൽ രണ്ട് ഫൈനലുകളിൽ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടുന്ന ആദ്യ താരമായും ക്രുനാൽ റെക്കോർഡിട്ടിരുന്നു.

എന്തായാലും ഫാൻസിനിടയിൽ താരത്തിന് വളരെ മതിപ്പാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫൈനലിന്റെ ആരവം ഇതുവരെ കെട്ടടങ്ങാത്തതിനാൽ മാധ്യമങ്ങളെല്ലാം താരങ്ങളുടെ പിന്നാലെയാണ്. ഇപ്പോഴിതാ അത്യാഡംബര കാറിൽ വന്നിറങ്ങുന്ന ക്രുനാൽ പാണ്ഡ്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോയിൽ കാർ പൂർണമായും ദൃശ്യമല്ലെങ്കിലും ലെക്സസ് LM 350h എംപിവിയാണിതെന്ന് വണ്ടിഭ്രാന്തൻമാർ കണ്ടെത്തിയിട്ടുണ്ട്.
ബോളിവുഡ് താരങ്ങൾക്കിടയിലെല്ലാം ഏറെ പ്രശസ്‌തമായ ലെക്‌സസിന്റെ ആഡംബര എംപിവി ക്രുനാൽ നേരത്തെ സ്വന്തമാക്കിയ വ്യക്തിയാണ്. വെറ്റ് കളർ ഓപ്ഷനിലുള്ള LM 350h മോഡലിൽ നീല ഷർട്ടും പാന്റുമണിഞ്ഞ് വളരെ സിമ്പിളായാണ് ഫൈനലിലെ താരം വന്നിറങ്ങുന്നത്. വീഡിയോ ദൃശ്യങ്ങൾ പകർത്തുന്ന മാധ്യമപ്രവർത്തകരോട് താരം എന്തോ പറയുന്നതും വീഡിയോയിൽ കാണാം.
ടൊയോട്ട വെൽഫയറിന്റെ ആഡംബര പതിപ്പാണ് ലെക്സസ് LM 350h. വിഐപി, അൾട്രാ ലക്ഷ്വറി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന വാഹനത്തിന്റെ ഏത് വേരിയന്റാണ് ആർസിബി താരത്തിന്റെ ഗരാജിലുള്ളതെന്ന് വ്യക്തമല്ല. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന ലെക്‌സസിന്റെ ഈ ലക്ഷ്വറി എംപിവിക്ക് ഇന്ത്യയിൽ 2 കോടി രൂപ മുതൽ 2.50 കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
ടാക്‌സും ഇൻഷുറൻസ് ചെലവുകളുമെല്ലാമായി ലെക്‌സസ് LM 350h നിരത്തിലിറക്കാൻ ഏകദേശം 2.63 കോടി മുതൽ 3.29 കോടി രൂപ വരെ ഓൺ-റോഡ് വിലയായും ചെലവാക്കേണ്ടതായുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ വലിയ സ്പിൻഡിൽ ഗ്രിൽ, സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, വലിയ വിൻഡ്‌സ്‌ക്രീൻ, സൈഡിലെ വലിയ ഗ്ലാസ് ഹൗസ്, ഇലക്ട്രിക് സ്ലൈഡിംഗ് റിയർ ഡോർ, കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയെല്ലാമാണ് എംപിവിയെ കാഴ്ച്ചയിൽ ഭീകരമാക്കുന്നത്.

ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, USB പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ, വാനിറ്റി മിററുകൾ, ചെറിയ ഫ്രിഡ്ജ്, ഡ്യുവൽ സൺറൂഫ്, HVAC ടച്ച്‌സ്‌ക്രീൻ കൺട്രോളർ, ഇൻ്റീരിയർ ലൈറ്റിംഗ്, 23-സ്പീക്കർ ഓഡിയോ സിസ്റ്റം, 48 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, റിയർ കമ്പാർട്ടുമെന്റ് പാർട്ടീഷൻ, ഡിജിറ്റൽ റിയർവ്യൂ മിറർ, 360-ഡിഗ്രി ക്യാമറ, ഒന്നിലധികം എയർബാഗുകൾ, എബിഎസ്, ADAS ടെക് തുടങ്ങിയ ഫീച്ചറുകളാണ് ലെക്‌സസ് LM 350h എംപിവിയുടെ അകത്തളലുള്ളത്.
2.5 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ലെക്‌സസ് എംപിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 250 bhp കരുത്തിൽ പരമാവധി 239 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ നൽകിയിരിക്കുന്നത്. ഇസിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന കാറിന് 19 കിലോമീറ്ററിലധികം മൈലേജും നൽകാനാവുമെന്നതിനാൽ ഇന്ധനത്തിനായി അധികം കാശൊന്നും മുടക്കേണ്ടതായി വരില്ല.


Click it and Unblock the Notifications








