ചെന്നൈയിൽ ധോണിയുടെ പകരക്കാരൻ! കോടികൾ മുടക്കി പുത്തൻ റേഞ്ച് റോവർ വാങ്ങി ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി പയ്യൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ശ്രീശാന്തിന് ശേഷം സാന്നിധ്യമറിയിച്ച മലയാളിയാണ് സഞ്ജു സാംസൺ. എന്നാൽ ശ്രീയിൽ നിന്നും വ്യത്യസ്‌തനായി ഏറെ ശാന്തനായ സഞ്ജു തന്റേതായ സ്ഥാനം ക്രിക്കറ്റ് പ്രേമികൾക്കിടയിൽ നേടിയെടുത്തിട്ടുണ്ട്. മലയാളികൾക്കിടയിൽ മാത്രമല്ല, സഞ്ജുവിന് അങ്ങ് വടക്കേ ഇന്ത്യയിലും വലിയ ആരാധകവൃന്ദമാണുള്ളത്. ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമായ താരം രാജസ്ഥാന്‍ റോയല്‍സിന്റെ നായകൻ കൂടിയാണ്. നായനകായി തിളങ്ങിയ സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണില്‍ ആര്‍ക്കൊപ്പമാവുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. എംഎസ് ധോണിക്ക് പകരമായി ചെന്നൈ സൂപ്പർ കിംഗ്‌സ് നായകനായി നമ്മുടെ മലയാളി പയ്യൻ എത്തുമെന്ന അഭ്യൂഹങ്ങൾ അടുത്തിടെ എയറിലുണ്ടായിരുന്നു.

രാജസ്ഥാൻ മാത്രമല്ല, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഡൽഹി ക്യാപ്പിറ്റൽസും സഞ്ജുവിനെ സ്വന്തമാക്കാൻ രംഗത്തുണ്ട്. ഏത് പൊസിഷനിലും ബാറ്റേന്താനുള്ള കഴിവാണ് താരത്തെ വേറിട്ടുനിർത്തുന്നത്. ഒപ്പം മികച്ച രീതിയിൽ കളിക്കാനാവുന്നതും നായകനായി ടീമിനെ നയിക്കാനുള്ള ശേഷിയും മലയാളി പയ്യന്റെ കഴിവാണ്. മൈതാനത്തും പുറത്തും ഒരുപോലെ ജെന്റിൽമാനായി അറിയപ്പെടുന്ന സഞ്ജു സാംസൺ ഇപ്പോഴിതാ പുത്തനൊരു ആഡംബര കാർ എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്.

Cricketer Sanju Samson Spotted In Land Rover Range Rover Luxury SUV Worth Crores

ഏതാണന്നല്ലേ, ബ്രിട്ടീഷ് ആഡംബര എസ്‌യുവി നിർമാതാക്കളായ ലാൻഡ് റോവറിന്റെ റേഞ്ച് റോവറാണ് സഞ്ജു തന്റെ പോർച്ചിലെത്തിച്ചിരിക്കുന്നത്. പുതിയ റേഞ്ച് റോവറിൽ സ്വന്തം ടീമിന്റെ കളി കാണാനെത്തിയ താരത്തിന്റെ വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിട്ടുണ്ട്. സിനിമാക്കാർക്കും ക്രിക്കറ്റ് താരങ്ങൾക്കും വ്യവസായികൾക്കും ഇടയിൽ ഏറെ പ്രസിദ്ധമായ മോഡലിന് പ്രത്യേക ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് റേഞ്ച് റോവർ എസ്‌യുവിക്ക് 2.39 കോടി മുതൽ 4.17 കോടി രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം തെരഞ്ഞെടുക്കാനാവുന്നത്. ഇതിൽ ഏത് മോഡലാണ് നമ്മുടെ സഞ്ജു സാംസൺ വാങ്ങിയിരിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വണ്ടിക്ക് നമ്പറും ലഭിച്ചിട്ടില്ല. ഇപ്പോഴും ടിപി രജിസ്ട്രേഷനിലാണുള്ളത്.

Cricketer Sanju Samson Spotted In Land Rover Range Rover Luxury SUV Worth Crores

റേഞ്ച് റോവർ എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് 523 PS പവറിൽ 750 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 4.4 ലിറ്റർ എഞ്ചിനാണ് വരുന്നത്. അതേസമയം ഡീസൽ പതിപ്പിൽ 346 PS പവറിൽ 700 Nm ടോർക്ക് സൃഷ്ടിക്കുന്ന 3.0 ലിറ്റർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. കാഴ്ച്ചയിൽ ഭീമാകാരമായ വലിപ്പമാണ് ലാൻഡ് റോവർ നിരയിലെ ഏറ്റവും ഡിമാന്റുള്ള സ്പോർട് യൂട്ടിലിറ്റി വാഹനത്തിനുള്ളത്.

ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽഇഡി ഫോഗ് ലൈറ്റുകൾ, 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടങ്ങിയ സംവിധാനങ്ങളാണ് അത്യാഡംബര എസ്‌യുവിയുടെ പുറംമോടിയെ അഴകുറ്റതാക്കുന്നതെന്ന് വേണം പറയാൻ. വീൽ വൈബ്രേഷനുകൾ, ടയർ നോയ്‌സ്, എഞ്ചിൻ ശബ്‌ദങ്ങൾ എന്നിവ കൌണ്ടർ-കാൻസിലിംഗ് സിഗ്നലിലൂടെ ഫിൽട്ടർ ചെയ്യുന്ന ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനോടുകൂടിയാണ് വരുന്നത് എന്നതാണ് ആഡംബര എസ്‌യുവിയുടെ വലിയ പ്രത്യേകത.

ഒപ്പം 13.1 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 35-സ്പീക്കർ മെറിഡിയൻ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഫോർ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, റിയർ സീറ്റ് എന്റർടൈൻമെന്റ് സ്‌ക്രീൻ, മസാജ് ഫംഗ്ഷനോടുകൂടിയ 24-വേ ഹീറ്റഡ് ആൻഡ് കൂൾഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ പുറത്തിറക്കുന്ന റേഞ്ച് റോവർ എസ്‌യുവിയിലെ മറ്റ് സവിശേഷതകൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 3, 2025, 15:46 [IST]
English summary
Cricketer sanju samson spotted in land rover range rover luxury suv worth crores
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X