ബിസിസിഐയുടെ പെൻഷൻ വാങ്ങി ഇഎംഐ അടയ്ക്കാം, 73.90 ലക്ഷത്തിന്റെ പ്രീമിയം കാർ വാങ്ങി 'ചിന്ന തല'

ക്രിക്കറ്റിൽ അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ ആരാധകരെ ത്രസിപ്പിച്ച ഇടംകൈയൻ ബാറ്റ്‌സ്‌മാനായിരുന്നു സുരേഷ് റെയ്‌ന. ഒരുകാലത്ത് ബാറ്റിംഗിലും ബോളിംഗിംലും ഫീൽഡിഗിംലും എല്ലാം മൈതാനത്ത് നിറഞ്ഞാടിയ 'ചിന്ന തല' ഹേറ്റേഴ്‌സില്ലാത്ത ഇന്ത്യൻ താരങ്ങളിൽ ഒരാളായിരുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയായിരുന്നു റെയ്‌ന. 2022-ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ തീരുമാനമെടുക്കുന്നതും. എംഎസ് ധോണിക്കാപ്പമായിരുന്നു ആ ഞെട്ടിക്കുന്ന വിരമിക്കല്‍ പ്രഖ്യാപവും. ഇത് നിരവധി ക്രിക്കറ്റ് പ്രേമികളെ നിരാശയിലാഴ്ത്തിയ ഒന്നുകൂടിയായിരുന്നു. മൈതാനത്തിൽ നിന്നും വിടപറഞ്ഞുവെങ്കിലും കമന്ററികളിലൂടെയും ക്രിക്കറ്റ് ചർച്ചകളിലൂടെയും സജീവമായി താരം നിറഞ്ഞുനിൽക്കുന്നുണ്ട്.

ഭാര്യ പ്രിയങ്കയ്ക്കും മക്കള്‍ക്കൊപ്പം ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള വീട്ടിലാണ് കക്ഷി സ്ഥിരതാമസവും. ഇന്ത്യൻ ക്രിക്കറ്റിലെ മുൻതാരം സുരേഷ് റെയ്നയുടെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കൂടി കടന്നുവന്നിരിക്കുകയാണിപ്പോൾ. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുതിയ കൂട്ടെത്തിയതാണ് സംഭവം. ആഡംബരവും പ്രൗഢിയും ഒത്തുചേരുന്ന കിയയുടെ പ്രീമിയം ആഡംബര എംപിവിയാണ് സുരേഷ് റെയ്‌ന സ്വന്തമാക്കിയിരിക്കുന്നത്.

Cricketer Suresh Raina Buys New Kia Carnival Premium MPV

കാർണിവൽ ലിമോസിൻ വേരിയന്റാണ് ക്രിക്കറ്റിലെ മുൻതാരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. യാത്രകൾക്കായി തെരഞ്ഞെടുത്തിരിക്കുന്ന പുത്തൻ കാറിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ ജയന്തി കിയ മോട്ടോർസ് എന്ന ഡീലർഷിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. എംപിവിയുടെ ഗ്ലേസിയർ വൈറ്റ് പേൾ നിറമാണ് ക്രിക്കറ്റ് താരം തെരഞ്ഞെടുത്തിരിക്കുന്നത്.

പോർഷ ബോക്‌സ്‌റ്റർ മുതൽ മിനി കൂപ്പർ, മെർസിഡീസ് ബെൻസ് ജിഎൽഇ, ഫോർഡ് മസ്‌താംഗ്, ഔഡി Q7 പോലുള്ള കിടിലൻ കാറുകളുടെ അസൂയപ്പെടുത്തുന്ന ശേഖരം റെയ്‌നയുടെ കൈവശമുണ്ട്. ഇതിനു പിന്നാലെയാണ് കിയയുടെ പ്രീമിയം മൾട്ടി പർപ്പസ് വാഹനം കൂടി താരം സ്വന്തമാക്കിയിരിക്കുന്നത്. ലിമോസിൻ, ലിമോസിൻ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വിപണിയിൽ എത്തുന്ന പുതിയ നാലാം തലമുറ കിയ കാർണിവലിന് ഇന്ത്യയിൽ 63.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്.

Cricketer Suresh Raina Buys New Kia Carnival Premium MPV

ലക്നൌവിൽ ടാക്‌സും ഇൻഷുറൻസും മറ്റു ചെലവുകളുമെല്ലാമായി കാർണിവൽ നിരത്തിലങ്ങുമ്പോൾ 73.90 ലക്ഷം രൂപയോളം ഓൺ-റോഡ് വില മുടക്കേണ്ടി വരുമെന്നാണ് കണക്കുകൾ. 7-സീറ്റർ ഓപ്ഷനിൽ മാത്രമാണ് കാർണിവൽ ഇത്തവണ വാങ്ങാനാവുക. കഴിഞ്ഞ വർഷം നവംബർ മുതൽ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയ നാലാം തലമുറ കാർണിവലിൻ്റെ മുഖം മിനുക്കിയ മോഡലാണ് ഇന്ത്യയിൽ കൊണ്ടുവന്നിരിക്കുന്നത്.

ഇതാണ് റെയ്‌നയുടെ ഗരാജിലേക്കും എത്തിയിരിക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് വലിയ മാറ്റങ്ങളോടെയാണ് വാഹനം രാജ്യത്ത് കാലുകുത്തിയിരിക്കുന്നത്. കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ (CKD) കിറ്റായിട്ടാണ് കിയ കാർണിവൽ ഇന്ത്യയിലെത്തുന്നത്. ആയതിനാൽ വില മുൻഗാമിയേക്കാൾ വളരെ കൂടുതലാണ്. ഭാവിയിൽ ഡിമാന്റ് ഏറിയാൽ പ്രാദേശികമായി നിർമാണം ആരംഭിക്കാനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് താത്പര്യമുണ്ട്.

Cricketer Suresh Raina Buys New Kia Carnival Premium MPV

190 bhp കരുത്തിൽ പരമാവധി 441 Nm torque വരെ നൽകുന്ന പരിചിതമായ 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് പുതിയ കാർണിവലിൻ്റെ കരുത്ത്. ഈ എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നതും. ഫ്രണ്ട്‌വീൽ ഡ്രൈവായാണ് മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. എംപിവിക്ക് ലിറ്ററിന് 14.85 കിലോമീറ്റർ മൈലേജാണ് തരാനാവുക. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ മുൻ കാർണിവലുമായി താരതമ്യപ്പെടുത്തുമ്പോൾ പവർ കണക്കുകളിൽ ചെറിയ വ്യത്യാസവുമുണ്ടായിട്ടുണ്ട്.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും അടങ്ങുന്ന ഡ്യുവൽ കർവ് ഡിസ്‌പ്ലേകൾ ഉൾപ്പെടെയുള്ള നിരവധി ഫീച്ചറുകളുമായാണ് പുതിയ തലമുറ കാർണിവൽ എത്തുന്നത്. ലക്ഷ്വറി പാനൽ വാനിൽ 12 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 11 ഇഞ്ച് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവയാണ് എംപിവിയിലെ പ്രധാന ഫീച്ചറുകൾ.

കഴിഞ്ഞില്ല, ഒന്നും രണ്ടും നിരകൾക്കായി ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും വെന്റിലേറ്റഡുമായ സീറ്റുകൾ,വയർലെസ് ചാർജിംഗ്, മൂന്ന് സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി ഓപ്പറബിൾ സ്ലൈഡിംഗ് ഡോറുകൾ എന്നിവയും കിയ കാർണിവലിലെ പ്രധാന ഫീച്ചറുകളാണ്. ലിമോസിൻ്റെ നടുവിലുള്ള രണ്ട് സീറ്റുകൾ ഹീറ്റഡ്, കൂൾഡ് പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

8 എയർബാഗുകൾ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, TPMS, ഫ്രണ്ട്, റിയർ, സൈഡ് പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, ADAS ലെവൽ 2 സ്യൂട്ട് എന്നിവയാണ് കാർണിവലിലെ സേഫ്റ്റി ഫീച്ചറുകൾ. എംപിവിയുടെ ADAS ഫീച്ചറുകളിൽ ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഫ്രണ്ട് കൊളീഷൻ വാർണിംഗ്, അവോയ്‌ഡൻസ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയാണ് കാർണിവലിലെ പ്രധാന സേഫ്റ്റി ഫീച്ചറുകൾ.

More from DriveSpark

Article Published On: Thursday, October 24, 2024, 18:30 [IST]
English summary
Cricketer suresh raina buys new kia carnival premium mpv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X