സ്ത്രീശാക്തീകരണത്തിന് ക്രൂയിസ് ബൈക്ക് ഷോ
ക്രൂയിസ് ഇന്ത്യ ടൂര്‍ ബൈക്ക് ഷോയുടെ ആദ്യ എഡിഷന്‍ മുംബൈയില്‍ സംഘടിപ്പിക്കും. അസുര്‍ മാര്‍കോം എന്ന ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് ഈ ഷോ സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 17ന് തുടങ്ങുന്ന ഷോ 23 വരെ നീളും. രാജ്യത്തെമ്പാടുനിന്നും നിരവധി ബൈക്കിംഗ് സംഘങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്നാണ് അറിയുന്നത്.
ജിടിആറിലെ ജാപ്പനീസ് പെൺസൗന്ദര്യം
രാജ്യത്ത് വളര്‍ന്നുവരുന്ന ബൈക്കിംഗ് സംസ്‌കാരത്തെ പരിപോഷിപ്പിക്കുക എന്നതാണ് ക്രൂയിസ് ഇന്ത്യ ടൂര്‍ ബൈക്ക് ഷോയുടെ അടിസ്ഥാന ലക്ഷ്യം. വിവിധയിടങ്ങളിലുള്ള ബൈക്കിംഗ് സംഘങ്ങള്‍ക്ക് ഒത്തുചേരുവാനുള്ള ഇടമാണ് ക്രൂയിസ് ഇന്ത്യ ടൂര്‍ ബൈക്ക് ഷോ ഒരുക്കുന്നത്.

മുംബൈയില്‍ ലോവര്‍ പരേലിലെ ഹൈ സ്ട്രീറ്റ് ഫീനികത്സ് മാളാണ് സംഗമകേന്ദ്രം.
സംഗമകേന്ദ്രത്തില്‍ വിന്റേജ് ബൈക്ക് എക്‌സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. സൂപ്പര്‍ബൈക്കുകളും ആഡംബര ക്രൂയിസറുകളുമെല്ലാം ക്രൂയിസ് ഇന്ത്യ ടൂര്‍ ബൈക്ക് ഷോയില്‍ പ്രദര്‍ശിപ്പിക്കപ്പെടും. മറ്റൊരാകര്‍ഷണം കസ്റ്റം നിര്‍മിത ബൈക്കുകളാണ്.
റോക്ക് ഷോകള്‍, ടാറ്റൂ വര്‍ക്‌ഷോപ്പുകള്‍, സ്റ്റണ്ട് ഷോ തുടങ്ങിയ പരിപാടികളും ക്രൂയിസ് ഇന്ത്യ ടൂര്‍ ബൈക്ക് ഷോയിലുണ്ടായിരിക്കും.
സ്ത്രീകളുടെ ബൈക്ക് റൈഡും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയുള്ളതാണ് ഈ പരിപാടി. ഈ വിഷയത്തെ ആസ്പദിച്ച് ഒരു തെരുവുനാടകവും അവതരിപ്പിക്കപ്പെടും. റേഡിയോ സിറ്റി അവതാരക ആര്‍ജെ അര്‍ച്ചനയാണ് സ്ത്രീകളുടെ ബൈക്ക് റൈഡ് ഫ്‌ലാഗ് ഓഫ് ചെയ്യുക.


Click it and Unblock the Notifications








