ജാപ്പനീസ് സൌന്ദര്യം ജിടിആറിന്റെ കണ്ണുകളില്‍

ജിടിആറിന്റെ ഔദ്യോഗിക ആഗോള വെബ്‌സൈറ്റില്‍ നിസ്സാന്‍ എന്‍ജിനീയറായ കസുതോഷി മിസുനോ ജിടിആറിനെ വിശേഷിപ്പിക്കുന്നത് 'വൈകാരികതയുടെയും അഭിനിവേശത്തിന്റെയും നിര്‍മിതി' എന്നാണ്. ജിടിആറിനു പിന്നിലെ ഈ തത്വം തീര്‍ച്ചയായും വാഹനത്തില്‍ പ്രതിഫലിക്കുന്നത് കാണാം. ലോകത്തിലെ ഏറ്റവും സെക്‌സിയായ പത്ത് കാറുകളുടെ ലിസ്റ്റെടുക്കാന്‍ എന്നോട് ആവശ്യപ്പെടുകയാണെങ്കില്‍ അവയില്‍ അഞ്ച് സ്ഥാനങ്ങളിലൊന്ന് ജിടിആറിന് തീര്‍ച്ചയായും നല്‍കും. ആരെയും വശീകരിക്കുന്ന ജാപ്പനീസ് സൗന്ദര്യത്തെ ഇത്രമേല്‍ ആവാഹിച്ചിട്ടുള്ള മറ്റൊരു കാറില്ല.

ജിടിആറില്‍ എന്താണ് ഇല്ലാത്തത് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. പോഷെ 911, ബുഗാട്ടി വെയ്‌റോണ്‍ എന്നിവയെപ്പോലുള്ള കാറുകളില്‍ നിന്ന് ജിടിആറിനെ ഒരല്‍പം അപകര്‍ഷത്തിലാക്കുന്നത് ഡിസൈനിന്റെ അങ്ങേയറ്റത്തെ സമകാലികതയാണ്. ഏറ്റവും സമകാലികമാവുന്ന ഡിസൈനുകള്‍ ആളുകളുടെ മനസ്സില്‍ താല്‍ക്കാലികമായ ഇടം മാത്രം നേടുന്നത് സാധാരണമാണ് ഓട്ടോമൊബൈല്‍ ചരിത്രത്തില്‍. പോഷെ 911 എന്ന ക്ലാസിക് കാറിനോട് ജിടിആറിനെ താരതമ്യം ചെയ്യേണ്ടതില്ല എന്ന ന്യായം മാത്രമേ നമുക്ക് പറയുവാനാവൂ.

Nissan GT R

3.8 ലിറ്റര്‍ ശേഷിയുള്ള ട്വിന്‍ ടര്‍ബോ വി6 എന്‍ജിനാണ് ജിടിആറിലുള്ളത്. ഇത് 545 കുതിരശക്തി പകരുന്നതാണ്. 627 എന്‍എം എന്ന കിടിലന്‍ ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നുണ്ട്.

Nissan GT R

നിസ്സാന്‍ ജിടിആറിന്റെ 2014 പതിപ്പില്‍ മുന്‍ പതിപ്പില്‍ നിന്ന് വലിയ സാങ്കേതിക വ്യതിയാനമൊന്നും സംഭവിച്ചിട്ടില്ല.

Nissan GT R

രണ്ട് ഡോര്‍ മാത്രമുള്ള കൂപെ നിര്‍മിതിയാണ് ഈ വാഹനം. നാല് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടിതില്‍.

Nissan GT R

2 ഡോര്‍ കൂപെ ബ്ലാക് എഡിഷന്‍, 2 ഡോര്‍ കൂപെ പ്രീമിയം എഡിഷന്‍, 2 ഡോര്‍ കൂപെ ട്രാക് എഡിഷന്‍ എന്നിങ്ങമെയാണ് വേരിയന്റുകള്‍. എന്‍ജിന്‍ സവിശേഷതകളില്‍ മാറ്റമൊന്നുമില്ല.

നിറങ്ങള്‍

നിറങ്ങള്‍

  • സോളിഡ് റെഡ്
  • ജെറ്റ് ബ്ലാക് പേള്‍
  • ഗണ്‍ മെറ്റാലിക്
  • നിറങ്ങള്‍

    നിറങ്ങള്‍

    ഡീപ് ബ്ലൂ പേള്‍

    പേള്‍ വൈറ്റ്

    സൂപ്പര്‍ സില്‍വര്‍ 3 കോട്ട് മെറ്റാലിക്

    Nissan GT R

    വെറും മൂന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ ജിടിആറിന് സാധിക്കും.

    Nissan GT R

    എല്ലാ എഡിഷനുകളും തുകല്‍ ഇന്റീരിയറിലാണ് വരുന്നത്.

    Nissan GT R

    പവര്‍ വിന്‍ഡോകള്‍, തല്‍സമയ ട്രാഫിക് നില കാണിക്കുന്ന ഒരു നേവിഗേഷന്‍ സിസ്റ്റം, ബോസ് ഓഡിയോ സിസ്റ്റം എന്നിവ എല്ലാ പതിപ്പുകളിലുമുണ്ട്.

    Nissan GT R

    ബ്ലാക് എഡിഷനില്‍ 20 ഇഞ്ച് റേ വീലുകളാണ് നല്‍കിയിട്ടുള്ളത്. ബ്ലാക് ഫിനിഷ് നല്‍കിയിരിക്കുന്നു ഇതിന്.

    Nissan GT R

    വാഹനത്തിന്റെ സ്‌പോയ്‌ലര്‍ കാര്‍ബണ്‍ ഫൈബറിലാണ് വരുന്നത്.

More from DriveSpark

Article Published On: Tuesday, July 2, 2013, 14:57 [IST]
English summary
Nissan GT R is a contemporary styled one among the sports cars in the world.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X