ആശിച്ചത് ഒരു ടെസ്‌ല, ഓർഡർ പോയത് 27 എണ്ണത്തിന്; ഉപഭോക്താവിനെ വെട്ടിലാക്കി സാങ്കേതിക തകരാര്‍
കമ്പനിയുടെ വെബ്‌സൈറ്റിലെ സാങ്കേതിക തകരാറിനെത്തുടർന്ന് ജർമ്മനിയിൽ 27 ടെസ്‌ല മോഡൽ 3 സെഡാനുകൾ ഓൺലൈനിൽ ഒരു വ്യക്തി അബദ്ധവശാൽ ഓർഡർ നൽകി.

റെഡ്ഡിറ്റിലെ 'ബാലൺ-മാൻ' എന്ന അപര നാമത്തിൽ പോകുന്ന ഉപഭോക്താവാണ് ഏറ്റവും വിചിത്രമായ സംഭവം മുഴുവൻ ഓൺലൈൻ ചർച്ചാ ഫോറത്തിൽ വെളിപ്പെടുത്തിയത്.

52,000 യൂറോ (44.29 ലക്ഷം) ചിലവാകുന്ന ഓട്ടോപൈലറ്റ് ഫംഗ്ഷൻ ഉൾക്കൊള്ളുന്ന ടെസ്‌ല മോഡൽ 3 -യുടെ അടിസ്ഥാന പതിപ്പിനായി ഒരു ഓൺലൈൻ ഓർഡർ നൽകാനാണ് അദ്ദേഹം തന്റെ പിതാവിനൊപ്പം ശ്രമിച്ചത്.
MOST READ: ഡിഫെൻഡർ എസ്‌യുവിയുടെ ഹാർഡ് ടോപ്പ് പതിപ്പുമായി ലാൻഡ് റോവർ എത്തുന്നു

എന്നിരുന്നാലും, ഓൺലൈൻ ബുക്കിംഗ് തുക അടയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ, പേയ്‌മെന്റ് പ്രശ്‌നം കാരണം ഓർഡർ നൽകാനാവില്ലെന്ന് വെബ്‌സൈറ്റ് പ്രതികരിച്ചു.

പേയ്‌മെന്റ് വിശദാംശങ്ങൾ ശരിയായി പൂരിപ്പിച്ചത് കണക്കിലെടുത്ത് അച്ഛനും-മകനും ഓർഡർ വീണ്ടും നൽകാൻ ശ്രമിച്ചു, വീണ്ടും ഇതേ പ്രതികരണമാണ് അവർക്ക് ലഭിച്ചത്.
MOST READ: ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

ടെസ്ലയുടെ വെബ്‌സൈറ്റിലെ പ്രശ്നങ്ങൾ നോക്കിയ ശേഷം ഇത് തങ്ങളുടെ തെറ്റല്ല, ടെസ്‌ലയുടേതാണെന്ന് വ്യക്തമായി. മറ്റ് ഉപയോക്താക്കൾക്ക് പേജിലും പ്രശ്‌നങ്ങളുണ്ട് എന്ന് വ്യക്തമായി. അതിനാൽ തങ്ങൾ വീണ്ടും വീണ്ടും ശ്രമിച്ചതായി തന്റെ പോസ്റ്റിൽ ഉപയോക്താവ് പറയുന്നു.

അവസാനമായി, 27 ശ്രമങ്ങൾക്ക് ശേഷം ഒരു ഓർഡർ നൽകാനും വെബ്‌സൈറ്റിൽ നിന്ന് സ്ഥിരീകരണം നേടാനും കഴിഞ്ഞു. പക്ഷേ, അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവർ ഒന്നല്ല 27 മോഡൽ 3 സെഡാനുകൾ ഓർഡർ ചെയ്തതായിട്ടാണ് കണ്ടെത്തിയത്. ഇവയ്ക്ക് മൊത്തം ചെലവ് 1.4 ദശലക്ഷം യൂറോ, അതായത് ഏകദേശം 11.90 കോടി രൂപയാണ്.
MOST READ: 2020 ഹോണ്ട WR-V -യുടെ അരങ്ങേറ്റം അറിയിച്ച് ടീസർ വീഡിയോ പുറത്ത്

വെബ്സൈറ്റ് പ്രവർത്തിക്കാത്തതിനാൽ 27 തവണ ശ്രമിച്ചു, ഒരോ ഓർഡറും നൽകി, പക്ഷേ തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചില്ല. തങ്ങളുടെ ടെസ്‌ല അക്കൗണ്ടിൽ അവരുടെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ മാത്രമാണ് തങ്ങൾ 27 ടെസ്‌ല മോഡലുകൾ ഓർഡർ ചെയ്തു എന്ന് കണ്ടെത്തിയത്.

ഇപ്പോൾ, ടെസ്‌ല ഓരോ ഓർഡറിനും റീഫണ്ട് ചെയ്യാത്ത 100 യൂറോ ഓർഡർ ഫീസ് ഈടാക്കുന്നു, അതിനർത്ഥം ഉപഭോക്താക്കൾ ഓഡർ റദ്ദാക്കിയാലും 2700 യൂറോ നൽകേണ്ടതായി വരും, ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 2.30 ലക്ഷം രൂപയ്ക്ക് അടുത്ത് വിലമതിക്കുന്നു.
MOST READ: 125 സിസി സ്കൂട്ടർ ശ്രേണിയിലെ പുത്തൻ താരം സുസുക്കി സാലൂട്ടോ, അറിയാം കൂടുതൽ

അതിനാൽ, പിന്നീട് ഇവർ ടെസ്‌ലയുടെ കസ്റ്റമർ കെയർ ഡിപ്പാർട്ട്മെന്റിനെ വിളിച്ച് സ്ഥിതിഗതികൾ വിശദീകരിച്ചു, അവരുടെ പ്രശ്നം മനസിലാക്കിയ അധികൃതർ മുഴുവൻ ഓർഡറും റദ്ദാക്കുകയും ചെയ്തു, കൂടാതെ മുഴുവൻ നിക്ഷേപ പണവും കമ്പനി അവർക്ക് തിരികെ നൽകി. ഒരു പുതിയ ഓർഡർ നൽകാനുംം അവർക്ക് നിർദ്ദേശം നൽകി.

കാലിഫോർണിയ ആസ്ഥാനമായുള്ള ഇലക്ട്രിക് കാർ നിർമ്മാതാക്കളുടെ നിരയിലെ എൻട്രി ലെവൽ മോഡലാണ് ടെസ്‌ല മോഡൽ 3, ഇത് സ്റ്റാൻഡേർഡ് പ്ലസ്, പെർഫോമൻസ്, ലോംഗ് റേഞ്ച് AWD എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിൽ വരുന്നു.

സ്റ്റാൻഡേർഡ് പ്ലസ് ഓപ്ഷനിൽ 170 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണുള്ളത്. പൂർണ്ണ ചാർജിൽ പരമാവധി 402 കിലോമീറ്റർ ദൂരം ഇത് വാഗ്ദാനം ചെയ്യുന്നു. മറ്റ് രണ്ട് മോഡലുകളും 250 കിലോവാട്ട് മോട്ടോറുമായി വരുന്നു.

ഇവ യഥാക്രമം 481 കിലോമീറ്റർ, 518 കിലോമീറ്റർ ഇലക്ട്രിക് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. നിലവിലെ വിനിമയ നിരക്കനുസരിച്ച് ജർമ്മനിയിൽ 43,990 യൂറോ, അതായത് ഏകദേശം 37.40 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ടെസ്‌ല മോഡൽ 3 എത്തുന്നത്.


Click it and Unblock the Notifications








