ഇനി ബൊലേറോയിൽ മാത്രമല്ല, അഡ്വഞ്ചർ ബൈക്കിലും പൊലീസ് വരും; പ്രത്യേകം നിർമിച്ച മോഡലുമായി സുസുക്കി

പൊലീസ് വണ്ടിയെന്ന് കേൾക്കുമ്പോൾ പെട്ടെന്ന് ബൊലേറോയും പണ്ടത്തെ ജീപ്പുമെല്ലാമാണ് ഓർമ വരികയെങ്കിലും പട്രോളിംഗിനും മറ്റ് ആവശ്യങ്ങൾക്കുമെല്ലാമായി ബൈക്കിലും കാക്കിയിട്ടവരെ നാം കാണാറുണ്ട്. ഒരുകാലത്ത് ബുള്ളറ്റ് വരെ പൊലീസുകാരുടെ ഇഷ്‌ടപ്പെട്ട വാഹനമായിരുന്നു. പിന്നീട് ഹീറോ കരിസ്‌മ വരെ സേനയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴിതാ പൊലീസിലേക്ക് ഇന്ത്യൻ വിപണിയിലെ ജനപ്രിയ ഓഫ്-റോഡ് സ്റ്റൈൽ ബൈക്കുകളിൽ ഒന്ന് എത്തിയിരിക്കുകയാണ്. പട്രോളിംഗ് ആവശ്യങ്ങൾക്കായി പ്രത്യേകം കസ്റ്റമൈസ്‌സ് ചെയ്‌ത വി-സ്ട്രോം SX 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ സുസുക്കി മോട്ടോർസൈക്കിൾസ് ഗുഡ്ഗാവ് പൊലീസിന് കൈമാറി.

റോഡ്, റൈഡർ സുരക്ഷ എന്നിവയെ സഹായിക്കുന്നതിനുള്ള ജാപ്പനീസ് ഇരുചക്ര വാഹന നിർമാക്കളായ സുസുക്കിയുടെ CSR സംരംഭത്തിൻ്റെ ഭാഗമായാണ് 40 വി-സ്ട്രോം SX 250 അഡ്വഞ്ചർ ബൈക്കുകൾ കൈമാറിയിരിക്കുന്നത്. ഗുരുഗ്രാം പൊലീസ് കമ്മീഷണർ വികാസ് അറോറയും സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ എംഡി കെനിച്ചി ഉമേദയും ചേർന്ന് ഈ സംരംഭം ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്‌തു.

gurgaon police suzuki v-strom sx 250

പൊലീസ് സേനക്കായി പ്രത്യേകം കസ്റ്റമൈസ് ചെയ്‌ത വി-സ്ട്രോം 250 ബൈക്കുകൾ സാധാരണക്കാർക്ക് വാങ്ങാനാവുന്നതിൽ നിന്നും നിരവധി വ്യത്യാസങ്ങളുമായാണ് വരുന്നത്. ഇനി പ്രധാന മാറ്റങ്ങൾ എന്തെല്ലാമെന്ന് ചോദിച്ചാൽ. കസ്റ്റമൈസ് ചെയ്‌ത ഉയരം കൂടിയ വിൻഡ്‌സ്‌ക്രീൻ, കസ്റ്റം വൈറ്റ് കളർ ഓപ്ഷനുകൾ, മുന്നിലും ഫ്യുവൽ ടാങ്കിലും 'പൊലീസ്' എന്ന എഴുത്തും. ചുവപ്പും നീലയും ഉൾപ്പെടുന്ന ബീക്കൺ ലൈറ്റുകൾ എന്നിവയെല്ലാം പ്രത്യേകം ഫിറ്റ് ചെയ്‌താണ് സേനയിലേക്ക് എത്തുന്നത്.

മോട്ടോർസൈക്കിളിൽ റിട്രോഫിറ്റഡ് സൈറണും ഉണ്ടെന്നാണ് കമ്പനി പറയുന്നത്. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ 249 സിസി സിംഗിൾ-സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിനാണ് സുസുക്കി വി-സ്ട്രോം SX 250 അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ഹൃദയം. ഇത് 9,300 ആർപിഎമ്മിൽ 25 bhp പവറും 7,300 ആർപിഎമ്മിൽ 22 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

gurgaon police suzuki v-strom sx 250

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ എഡിവി ബൈക്കിന് മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ 7-സ്റ്റെപ്പ് പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് സുസുക്കി ഒരുക്കിയിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള ഡിസ്ക് ബ്രേക്കുകളാണ് രണ്ടറ്റത്തും ബ്രേക്കിംഗിനായി നിയമിച്ചിരിക്കുന്നത്. മുന്നിൽ 19 ഇഞ്ച് വീലും പിന്നിൽ 17 ഇഞ്ച് വീലുമുള്ള ഡ്യുവൽ പർപ്പസ് ടയറിലാണ് ബൈക്ക് നിരത്തിലേക്ക് എത്തുന്നത്.

വി-സ്ട്രോം SX 250 മോഡലിന്റെ മറ്റ് ഫീച്ചറുകളിലേക്ക് വന്നാൽ ടൂറിംഗ് അധിഷ്ഠിത ബൈക്കായതിനാൽ തന്നെ മോഡേൺ സവിശേഷതകളെല്ലാം കമ്പനി കൊടുത്തിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, യുഎസ്ബി ചാർജിംഗ് എന്നിവയെല്ലാം മോടിയേകുന്ന കാര്യമാണ്. 167 കിലോഗ്രാമാണ് മോട്ടോർസൈക്കിളിന്റെ കർബ് ഭാരം. സ്റ്റാൻഡേർഡ് പതിപ്പ് ചാമ്പ്യൻ യെല്ലോ നമ്പർ രണ്ട്, പേൾ ബ്ലേസ് ഓറഞ്ച്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.

gurgaon police suzuki v-strom sx 250

മിസ്‌ഡ് കോൾ അലേർട്ടുകൾ, കോളർ ഐഡി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ അലേർട്ടുകൾ, ETA അപ്‌ഡേറ്റുകൾ, സ്പീഡ് എക്സീഡിംഗ് അലർട്ടുകൾ തുടങ്ങിയ സവിശേഷതകൾ കൊണ്ടുവരുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സുസുക്കിയുടെ അഡ്വഞ്ചർ സ്റ്റൈൽ മോട്ടോർസൈക്കിളായ വി-സ്ട്രോം 250 SX മോഡലിന് ലഭിക്കുന്നുണ്ട്. 2.12 ലക്ഷം രൂപയാണ് ഇതിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 22, 2024, 15:01 [IST]
English summary
Customised suzuki v strom sx 250 bike added to gurgaon police check out the details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X