ഡാകാര്‍ റാലി: പോളണ്ട് റൈഡറെ മരിച്ചനിലയില്‍ കണ്ടെത്തി

By Santheep

ഡാകാര്‍ റാലിയില്‍ പങ്കെടുക്കുന്ന പോളിഷ് റൈഡര്‍ മൈക്കേല്‍ ഹെര്‍നിക് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇത്തവണത്തെ ഡാകാര്‍ റാലിയില്‍ ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. റാലിയുടെ നാലാംഘട്ടമാണ്‌ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. മൈക്കേലിന്റെ മരണം സംഭവിച്ചത് ഇന്നലെ മൂന്നാംഘട്ട മത്സരത്തിനിടെയാണ്.

ഡക്കാര്‍ റാലിയിലെ അപകടമരണങ്ങള്‍

എങ്ങനെയാണ് മൈക്കേലിന്റെ മരണം സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. മൂന്നാം ഘട്ടത്തില്‍ 220 കിലോമീറ്ററാണ് മറികടക്കേണ്ടിയിരുന്നത്. സാന്‍ ജുവാനില്‍ നിന്ന് ചിലെസിറ്റോ വരെയുള്ള പാതയില്‍ ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. ആക്‌സിഡണ്ട് നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലില്ലെന്ന് അറിയുന്നു.

ഇദ്ദോഹത്തിന്റെ വാഹനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ വരാതിരുന്നതിനെത്തുടര്‍ന്നാണ് ഡാകാര്‍ സംഘാടകര്‍ തെരച്ചില്‍ നടത്തിയത്. ആംബുലന്‍സ് ഹെലികോപ്റ്ററുകല്‍ നടത്തിയ തെരച്ചിലില്‍ മൈക്കേലിനെ പാതയില്‍ നിന്നുമാറി 300 മീറ്റര്‍ അകലത്തില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

Michal Hernik

39കാരനായ ഹെര്‍നിക്കിന്റെ ആദ്യ ഡാകാര്‍ റാലിയാണിത്. ഇദ്ദേഹം നേരത്തെ നിരവധി ക്രോസ് കണ്‍ട്രി റാലികളില്‍ പങ്കെടുത്തിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഡാകാര്‍ റാലി റൈഡര്‍ സിഎസ് സന്തോഷ് തന്റെ മുന്നേറ്റം തുടരുകയാണ്. മത്സരത്തില്‍ ആദ്യത്തെ അമ്പത് സ്ഥാനങ്ങളിലെത്താന്‍ സന്തോഷിന് സാധിച്ചിട്ടുണ്ട്. അങ്ങേയറ്റം ദുര്‍ഘടം പിടിച്ച പാതകളിലൂടെയാണ് റൈഡിങ്. ക്രോസ് കണ്‍ട്രി റൈഡിങ്ങില്‍ ഉയര്‍ന്ന പരിചയസമ്പത്തും പരിശീലനമികവുമെല്ലാം ഈ മത്സരത്തില്‍ വിജയിക്കാന്‍ അത്യാവശ്യമായ കാര്യങ്ങളാണ്.

More from DriveSpark

Article Published On: Wednesday, January 7, 2015, 13:10 [IST]
English summary
Michal Hernik, 39 year old polish rider, found dead during third stage in Dakar Rally 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X