ഡക്കാര്‍ റാലിയിലെ അപകടമരണങ്ങള്‍

Posted By:

മരണത്തെ എപ്പോഴും മുന്നില്‍ക്കണ്ട് ജീവിക്കുന്നത് ചിലര്‍ക്കൊരു ത്രില്ലാണ്. അത്തരക്കാരില്‍ ചിലരാണ് പണവും പ്രയത്‌നവും ചെലവാക്കി ഡകാര്‍ റാലിയിലെത്തുന്നത്. 1978 മുതല്‍ക്കുള്ള ഡകാര്‍ റാലിയുടെ ചരിത്രത്തില്‍ 27 ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും മറ്റുമായി പത്തുനാല്‍പതു പേര്‍ വെറെയും അപകടങ്ങളില്‍ പെട്ട് തീര്‍ന്നു. വഴിയാത്രക്കാരായ ആളുകളെയും റാലിവാഹനങ്ങള്‍ വെറുതെ വിടാറില്ല എന്നത് ഡകാര്‍ റാലിയെ വലിയ വിവാദങ്ങളില്‍ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്.

ഈ മരണങ്ങള്‍ തീര്‍ത്ത കുപ്രസിദ്ധി കൂടിയാണ് ഡകാര്‍ റാലിയെ ആകര്‍ഷകമാക്കുന്നത്. അപകടസാധ്യതകള്‍ ഏറെയുള്ളതിനാല്‍ നമ്മുടെ നാട്ടിലെ ജല്ലിക്കെട്ട് വീരന്മാര്‍ക്ക് കിട്ടുന്നതിന് സമാനമായ പരിഗണനകള്‍ ഡകാര്‍ റാലി ഡ്രൈവര്‍മാര്‍ക്ക് കിട്ടാറുണ്ട്.

ഡകാര്‍ റാലിയിലെ അപകടമരണങ്ങള്‍

മരുഭൂമിയിലൂടെ 8,500 കിലോമീറ്റര്‍ നീണ്ട യാത്രയാണ് ഡകാര്‍ റാലിയുടേത്. ജനുവരി അഞ്ചിന് തുടങ്ങിയ ഇത്തവണത്തെ ഡകാര്‍ റാലി 13 ഘട്ടങ്ങള്‍ പിന്നിട്ട് ജനുവരി പതിനെട്ടിന് ലക്ഷ്യസ്ഥാനത്തെത്തും. 2014 റാലിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങള്‍ മൂന്നാണ്.

ഡകാർ റാലിയിലെ അപകടമരണങ്ങൾ

ലാറ്റിന്‍ അമേരിക്കയുടെ വിശാലവും ദുര്‍ഘടവുമായ ഭൂപ്രദേശത്താണ് ഡകാര്‍ റാലി നടക്കുന്നത്. 1978ല്‍ ഈ റാലി നടന്നിരുന്നത് പാരിസില്‍ നിന്ന് സിനഗലിലെ ഡകാര്‍ വരെയായിരുന്നു. ചില സുരക്ഷാപ്രശ്‌നങ്ങളുയര്‍ന്നപ്പോള്‍ റാലി പിന്നീട് ദക്ഷിണ അമേരിക്കയിലേക്ക് മാറ്റുകയായിരുന്നു. 2009 മുതല്‍ റാലി നടക്കുന്നത് ദക്ഷിണ അമേരിക്കയിലാണ്.

ഡകാർ റാലിയിലെ അപകടമരണങ്ങൾ

ഇപ്പോള്‍ നടന്നുവരുന്നത് ഡകാര്‍ റാലിയുടെ മുപ്പത്തഞ്ചാം എഡിഷനാണ്. ജനുവരി അഞ്ചിന് തുടങ്ങിയ റാലി ഇതുവരെയായി മൂന്ന് ജീവനുകള്‍ എടുത്തു.

ഡകാർ റാലിയിലെ അപകടമരണങ്ങൾ

വഴിയാത്രക്കാരുടെ കൂടി ജീവന്‍ അപകടത്തിലാക്കിയാണ് ഈ റാലി നടക്കാറുള്ളത്. ഇതുവരെ കൊല്ലപ്പെട്ടവരില്‍ വലിയൊരു വിഭാഗം പേര്‍ വഴിയാത്രക്കാരാണ്. ഇത്തരം സംഭവങ്ങള്‍ റാലിയെ വിവാദത്തിലെത്തിക്കാറുണ്ട്. ഇത്തരം വിവാദങ്ങള്‍ റാലി സംഘാടകര്‍ ഇഷ്ടപ്പെടുന്നു എന്നതാണ് സത്യം. കുപ്രസിദ്ധി കൂടുന്തോറും റാലിയിലെ പങ്കാളിത്തം വര്‍ധിക്കുന്ന പ്രതിഭാസമുണ്ട്.

ഡകാർ റാലിയിലെ അപകടമരണങ്ങൾ

ബൈക്ക്, കാര്‍, ക്വാഡ്രിസൈക്കിള്‍, ട്രക്ക് എന്നിങ്ങനെയുള്ള വാഹനങ്ങള്‍ക്ക് ഡകാര്‍ റാലിയില്‍ പങ്കെടുക്കാം. 800-900 കിലോമീറ്റര്‍ നീളുന്നതാണ് മത്സരത്തിന്റെ ഓരോ ഘട്ടവും. മരുഭൂമിയുടെ വിവിധങ്ങളായ ദുര്‍ഘടങ്ങളെ മറികടന്നുവേണം ഓരോ ഡ്രൈവറും ലക്ഷ്യസ്ഥാനത്തെത്താന്‍. ഇതിനിടയില്‍ പലരും അപകടം പറ്റി നിലംപറ്റും. ആദ്യത്തെ ഘട്ടം കഴിയുമ്പോള്‍ത്തന്നെ പകുതിയിലധികം പേരും റാലിയില്‍ നിന്ന് പിന്‍മാറുന്ന പതിവ് ഇത്തവണയും തെറ്റിയിട്ടില്ല.

ഡകാർ റാലിയിലെ അപകടമരണങ്ങൾ

അര്‍ജന്റീനയിലെ റൊസാരിയോവില്‍ നിന്ന് തുടങ്ങുന്ന റാലി അവസാനിക്കുക ചിലിയിലെ വലാപരൈസോവിലാണ്. ഇത്തവണത്തെ റാലിയില്‍ ആദ്യം കൊല്ലപ്പെട്ടത് ഒരു മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ ഡ്രൈവറുമാണ്. റാലിയെ അതിവേഗത്തില്‍ പിന്തുടരാന്‍ ശ്രമിക്കവേ ദുര്‍ഘടമായ പാതയില്‍ അപകടം സംഭവിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡകാർ റാലിയിലെ അപകടമരണങ്ങൾ

പ്രശസ്തനായ മോട്ടോര്‍സൈക്കിള്‍ റൈഡര്‍ എറിക് പാലന്റെയുടെ മരണമാണ് റാലി ആരാധകരെ സങ്കടത്തില്‍, ശരിയായ ഭാഷയില്‍ പറഞ്ഞാല്‍, 'ആഘോഷ'ത്തിലാക്കിയത്. റാലിയിലെ ഓരോ മരണവും ഒരുതരത്തില്‍ ഒരാഘോഷമാണ്. ഇത് റാലിയില്‍ പങ്കെടുക്കുന്ന ഓരോ റൈഡര്‍ക്കും അറിയാം. 'പോരാടി മരിച്ചാല്‍ തറവാട്ടേക്ക് മാനം തന്നെ' എന്ന അതേ ചാവേര്‍ തിയറിയാണ് ഇവരെയും നയിക്കുന്നത്.

ഡകാർ റാലിയിലെ അപകടമരണങ്ങൾ

51കാരനായ എറിക്ക് ഇത് പതിനൊന്നാമത്തെ തവണയാണ് ഡകാര്‍ റാലിയില്‍ പങ്കെടുക്കുന്നത്.

English summary
Motorcycle rider Eric Palante from Belgium lost his life this friday, at the Dakar rally event. Organizers of the event went looking for Palante after he failed to finish the fifth stage, which was completed by most riders on Thursday.
Story first published: Wednesday, January 15, 2014, 16:22 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more