Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

വിലകൂടിയ ആഡംബര വാഹനങ്ങളിൽ മാത്രം ലഭ്യമാകുന്ന ഒരു ഉയർന്ന സവിശേഷതയാണെന്ന് ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ എന്നു വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള കാറിന് നല്ല മൈലേജ് ലഭിക്കില്ല എന്ന തെറ്റിദ്ധാരണയും പയ്യെ ഇല്ലാതായി.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

ശരിക്കും പറഞ്ഞാൽ ഇന്ന് മാനുവൽ ഓപ്ഷനേക്കാൾ കൂടുതൽ മൈലേജാണ് പല ഓട്ടോമാറ്റിക് കാറുകളും നൽകുന്നത് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. അതിനാൽ തന്നെ ഇന്ന് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുകൾ വാഗ്ദാനം ചെയ്യുന്ന കാർ മോഡലുകളാൽ ഇന്ത്യൻ വിപണി നിറഞ്ഞിരിക്കുന്നു.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

ഉപഭോക്തൃ മുൻഗണനകളും മാറുമ്പോൾ മാനുവൽ ഗിയർ ഷിഫ്റ്ററുകളുള്ള കാറുകൾ ഇപ്പോഴും ഓട്ടോമാറ്റിക് എതിരാളികളെക്കാൾ കൂടുതലാണ് എന്നത് സത്യമാണെങ്കിലും ഈ വിടവ് പൂർണമായും മാറികൊണ്ടിരിക്കുകയാണ്. ശരിക്കും ഇതൊരു നല്ല മാറ്റമാണെന്ന് പറയാതെ വയ്യ.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

കാരണം മിക്ക നഗരങ്ങളിലും ഗതാഗതക്കുരുക്കുകൾ ഉള്ള നമ്മുടേത് പോലെ തിരക്കേറിയ ഒരു രാജ്യത്ത് ഓട്ടോമാറ്റിക് കാറുകൾ ഡ്രൈവിംഗ് കൂടുതൽ സൗകര്യപ്രദമാക്കുകയാണ് ചെയ്യുന്നത്. മാനുവൽ കാറുകളും ഓട്ടോമാറ്റിക് കാറുകളും തമ്മിലുള്ള വില അന്തരം ഒരു കാലത്ത് ഉണ്ടായിരുന്നു. എന്നാൽ ഈ പോരായ്‌മയും മറികടന്നിട്ടുണ്ട് വിപണി.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

ഇപ്പോൾ കൂടുതൽ ആളുകളും ക്ലച്ച്-ലെസ് ഡ്രൈവ് തന്നെയാണ് തെരഞ്ഞെടുക്കുന്നത്. ബജറ്റ് വലിച്ചുനീട്ടാതെയും കൂടുതൽ താങ്ങാനാവുന്ന വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ഒരു ഓട്ടോമാറ്റിക് കാർ നിങ്ങൾ തെരയുകയാണോ? നമ്മുടെ രാജ്യത്ത് ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുള്ള മോഡലുകളെ ഒന്നു പരിചയപ്പെട്ടാലോ?

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

ഡാറ്റ്സൻ റെഡി-ഗോ

നിസാന്റെ ബജറ്റ് കാർ വിഭാഗമാണ് ഡാറ്റ്സൻ. എങ്കിലും ഇന്നേ വരെ ഈ ബ്രാൻഡിനെ പൂർണമായും സ്വീകരിക്കാൻ ഇന്ത്യ തയാറായിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇന്നും റോഡുകളിൽ അപൂർവമായി മാത്രം കാണാൻ സാധിക്കുന്ന വാഹനമാണ് എൻട്രി ലെവൽ ഹാച്ച്ബാക്കായ റെഡി-ഗോ.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

എന്നാൽ മുടക്കുന്ന പണത്തിന് ഡാറ്റ്സൻ റെഡി-ഗോ മൂല്യവത്തായ തെരഞ്ഞെടുപ്പു തന്നെയാണ്. നിലവിൽ ഈ ഇത്തിരി കുഞ്ഞൻ ഹാച്ച്ബാക്ക് ആറ് വേരിയന്റുകളിൽ ലഭ്യമാണ്. എഎംടി 1.0 T ഓപ്‌ഷൻ വാങ്ങുകയാണെങ്കിൽ 5 ലക്ഷത്തിൽ താഴെ മാത്രമാകും വില മുടക്കേണ്ടി വരിക.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

ഗംഭീരമായ ഓവർടേക്കിംഗ് കഴിവുകളുള്ള ഓട്ടോമാറ്റിക് കാർ അല്ലെങ്കിലും മിക്ക ഭാഗങ്ങളിലും, പ്രത്യേകിച്ച് സിറ്റി ട്രാഫിക് സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അത്യുത്തമമായ കാറാണ് ഡാറ്റ്സൻ റെഡി-ഗോയുടെ എഎംടി 1.0 ലിറ്റർ T ഓപ്‌ഷൻ.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

റെനോ ക്വിഡ്

റെനോയുടെ ഇന്ത്യയിലെ ഏറ്റവും വിജയകരമായ മോഡലുകളിലൊന്നാണ് ക്വിഡ്. ഇത് ആരംഭിക്കുന്ന താങ്ങാനാവുന്ന വില, അതിന്റെ എസ്‌യുവി സ്റ്റൈലിലുള്ള ഡിസൈൻ, അഞ്ച് സ്പീഡ് എഎംടി ഗിയർബോക്‌സ് എന്നിവയെല്ലാമാണ് ക്വിഡിനെ പ്രിയങ്കരമാക്കിയത്.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ക്വിഡ് RXL വേരിയന്റിന് വെറും 5 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ക്ലൈംബർ എഎംടി Opt DT വേരിയന്റിന് ഏകദേശം 5.80 ലക്ഷം രൂപയും എക്സ്ഷോറൂം വില വരും. കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന ഓട്ടോമാറ്റിക് എൻട്രി ലെവൽ ഹാച്ച്ബാക്കുകളിൽ ഒന്നാണിത്.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

മാരുതി സുസുക്കി എസ്-പ്രെസോ

68 bhp പവർ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ എഞ്ചിൻ നൽകുന്ന എസ്-പ്രെസോയ്ക്ക് അഞ്ച് സ്പീഡ് എഎംടിയും ലഭിക്കുന്നുണ്ട്. ഇത് മികച്ച ഓപ്ഷനായി മാറുന്നുണ്ട്. കൂടാതെ ഇതൊരു മാരുതി സുസുക്കി കാറാണെന്നതും അതിന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഘടകമാണ്.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

എസ്-പ്രെസോ VXI ഓട്ടോമാറ്റിക്കിന് ഏകദേശം 5.05 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം കുറച്ചു കൂടി അധിക ഫീച്ചറുകൾ വേണമെങ്കിൽ VXI പ്ലസ് ഓട്ടോമാറ്റിക് വേരിയന്റിന് 5.21 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

ഹ്യുണ്ടായി സാൻട്രോ

ഏറ്റവും പുതിയ സാൻട്രോയും തുടക്കക്കാർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുള്ള മോഡലുകളിൽ ഒന്നാണ്. എഎംടി ഗിയർബോക്‌സാണ് കൊറിയൻ ബ്രാൻഡ് ഇവിടെയും അണിനിരത്തിയിരിക്കുന്നത്.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

മാത്രമല്ല അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും സുഗമമായ ഒന്നാണ് സാൻട്രോയുടെ എഞ്ചിൻ. 69 എച്ച്‌പി ഉത്പാദിപ്പിക്കുന്ന 1.1 ലിറ്റർ പെട്രോൾ എഞ്ചിനുമായി ജോടിയാക്കിയ ഗിയർബോക്‌സിന് സിറ്റി സാഹചര്യങ്ങൾക്കുള്ളിൽ ന്യായമായും മികച്ച പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

എന്നിരുന്നാലും മുകളിൽ സൂചിപ്പിച്ച മോഡലുകളേക്കാൾ വില അൽപം കൂടുതലാണ്. സാൻട്രോയുടെ മാഗ്ന എഎംടി പതിപ്പിന് ഏകദേശം 5.80 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. അതേസമയം അൽപം ഉയർന്ന ആസ്റ്റ എഎംടിയുടെ വില 6.50 ലക്ഷം രൂപയുമാണ്.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

മാരുതി സുസുക്കി വാഗൺആർ

സ്ഥിരമായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇന്ത്യൻ കാറുകളിലൊന്നാണ് വാഗൺആർ. കൂടാതെ അഞ്ച് സ്പീഡ് എഎംടി യൂണിറ്റ് സജ്ജീകരിക്കാനുള്ള മികച്ച നീക്കമാണ് കമ്പനിയിൽ നിന്നും ഉണ്ടായിരിക്കുന്നതും. ഗിയർബോക്‌സ് ഏറ്റവും ഉത്സാഹമുള്ളതായിരിക്കില്ലെന്ന് ഓർമിക്കേണം.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

എന്നാൽ ഉത്സാഹത്തിന്റെ കാര്യത്തിൽ അതിനില്ലാത്തത് സൗകര്യത്തിന്റെയും മൈലേജിന്റെയും രൂപത്തിൽ വാഗൺആർ ഓട്ടോമാറ്റിത് നികത്തുന്നുണ്ട്. വാഗൺആറിന്റെ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് ഏകദേശം 6 ലക്ഷം രൂപ മുതൽ 6.25 ലക്ഷം രൂപ വരെയുമാണ് ചെലവഴിക്കേണ്ടി വരിക.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

മാരുതി സെലേറിയോ

പുതുക്കിയ സെലേറിയോ 2021 നവംബറിലാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ എന്ന ഖ്യാതിയോടെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നതും. ഭാരം കുറഞ്ഞ ഹാർട്‌ടെക്‌റ്റ് പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്നതിനാൽ മികച്ച ഡ്രൈവിംഗ് അനുഭവമാണ് സെലേറിയോയിൽ ലഭിക്കുന്നത്.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

എഎംടി ഓട്ടോമാറ്റിക്കുള്ള സെലേറിയോ വേറെ തലമാണ് സമ്മാനിക്കുക. ഈ മോഡൽ സ്വന്തമാക്കണേൽ 6.15 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. മാത്രമല്ല ഏറ്റവും കൂടുതൽ മൈലേജും കാറിന്റെ ഭാഗമാണ്.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

ഡാറ്റ്സൻ ഗോ

എഎംടി ഗിയർബോക്‌സ് മികച്ചതാണെങ്കിലും ഒരു സിവിടി ഓപ്ഷൻ ലഭിച്ചാൽ അതുതന്നെയാകും ഏറ്റവും മികച്ച കാര്യം. അതാണ് ഡാറ്റ്‌സൻ ഗോയെ അതിന്റെ വിലയിൽ വേറിട്ട് നിർത്തുന്നത്.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

സിവിടി ട്രാൻസ്മിഷൻ ഗിയർ ഷിഫ്റ്റുകൾ മികച്ച രീതിയിലാണ് ഗോയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. പൊതുവെ എഎംടികളേക്കാൾ സുഗമവുമാണ് ഇവ. ഡാറ്റ്‌സൻ ഗോയിൽ ഓട്ടോമാറ്റിക്കിന് വില 6.30 ലക്ഷം മുതൽ 6.50 ലക്ഷം വരെയാണ്.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

ടാറ്റ ടിയാഗോ

ടാറ്റ മോട്ടോർസിൽ നിന്നുള്ള ടിയാഗോ ഇതുവരെ സൂചിപ്പിച്ച മോഡലുകളേക്കാൾ അൽപ്പം കൂടുതൽ ശേഷിയുള്ള 1.2 ലിറ്റർ എഞ്ചിനിൽ നിന്ന് അൽപ്പം കൂടുതൽ പവർ വാഗ്ദാനം ചെയ്യുന്നു. അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സുമായാണ് വാഹനം ജോടിയാക്കിയിരിക്കുന്നതും.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

ടിയാഗോയുടെ മൂന്ന് ഓട്ടോമാറ്റിക് വേരിയന്റുകളിൽ നിന്ന് തെരഞ്ഞെടുക്കാം. ഇതിൽ XTA AMT, XZA AMT, XZA AMT എന്നിവയ്ക്ക് 6.30 ലക്ഷം മുതൽ 7.20 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

മാരുതി സുസുക്കി ഇഗ്നിസ്

ഇന്ത്യൻ കാർ വിപണിയിൽ ഇഗ്‌നിസിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന് അകത്ത് നിരവധി സവിശേഷതകളും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്. എന്നാൽ 1.2 ലിറ്റർ എഞ്ചിനുമായി ജോടിയാക്കിയ അഞ്ച് സ്പീഡ് എഎംടി ഉപയോഗിച്ച് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ 6.50 ലക്ഷം മുതൽ 7.60 ലക്ഷം രൂപ വരെ വേരിയന്റിനെ ആശ്രയിച്ച് മുടക്കേണ്ടി വരും.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

റെനോ ട്രൈബർ

ഈ ലിസ്റ്റിലെ മൂന്ന് നിരകളുള്ള ഒരേയൊരു വാഹനമാണ് ട്രൈബർ. 2019 ഓഗസ്റ്റിൽ അവതരിപ്പിച്ചതു മുതൽ രാജ്യത്ത് റെനോയ്‌ക്കായി അതിവേഗം വിൽക്കാൻ കഴിയുന്ന മോഡലായി ഈ കോംപാക്‌ട് എംപിവി മാറികഴിഞ്ഞിട്ടുണ്ട്.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

അഞ്ച് സ്പീഡ് എഎംടിയുമായി ജോടിയാക്കിയ 72 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ട്രൈബർ വരുന്നത്. RXT EASY-R AMT വേരിയന്റിന്റെ വില 7.50 ലക്ഷം മുതൽ ഏകദേശം 8.25 ലക്ഷം രൂപ വരെയാണ്.

Kwid മുതൽ Triber വരെ; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകൾ

ടാറ്റ ടിഗോർ, പുതുതായി പുറത്തിറക്കിയ ടാറ്റ പഞ്ച്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ഡാറ്റ്‌സൻ ഗോ പ്ലസ് എന്നിവയും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് വരുന്ന താങ്ങാനാവുന്ന കാറുകളാണ്.

More from DriveSpark

Article Published On: Monday, February 14, 2022, 9:58 [IST]
English summary
Datsun ready go to renault triber the best ten affordable automatic cars in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X