ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

എത്ര എസ്‌യുവികൾ വന്നാലും ഒരു സാധാരണക്കാരൻ കാർ വാങ്ങാൻ പദ്ധതിയിടുമ്പോൾ ആദ്യം പരിഗണിക്കുക അല്ലെങ്കിൽ ചിന്തകൾ കടന്നുചെല്ലുന്നത് ഹാച്ച്ബാക്ക് മോഡലുകളിലേക്കാവും. കുറഞ്ഞ ബജറ്റിൽ കാർ വാങ്ങാനെത്തുന്നവനെ തൃപ്‌തിപ്പെടുന്നുന്ന എല്ലാക്കാര്യങ്ങളും ഈ മോഡുകളിലുണ്ട് താനും.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

ഏകദേശം 7 ലക്ഷം രൂപയ്ക്ക് സ്റ്റൈലിഷ്, ഫീച്ചർ ലോഡഡ് കോംപാക്‌ട് ഹാച്ച്ബാക്ക് തിരയുന്നയാളാണെങ്കിൽ തെരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകൾ ഉണ്ട് ഇന്ന് വിപണിയിൽ. എന്നാൽ ഈ ബജറ്റിലെ രണ്ട് സിംഹകുട്ടികളാണ് മാരുതി സുസുക്കി സെലേറിയോയും ടാറ്റ ടിഗായോയും.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

സമാന വലിപ്പവും സവിശേഷതകളും വ്യത്യസ്‌തമായ തികച്ചും പ്രായോഗികമായ എഞ്ചിൻ ഓപ്ഷനുകളും ഉള്ളതിനാൽ രണ്ടും വിപണിയിലെ നേരിട്ടുള്ള എതിരാളികളാണ്. കൂടാതെ രണ്ട് ഹാച്ച്ബാക്കുകളും ഇപ്പോൾ സിഎൻജി ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് പ്രത്യേകത.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

ടിയാഗോയ്ക്ക് ഉടൻ തന്നെ ഒരു ഇലക്ട്രിക് പതിപ്പ് കൂടി എത്തുമെന്നതിനാൽ ടാറ്റയുടെ ഹാച്ച്ബാക്ക് അൽപം കൂടി പ്രായോഗികമാകുമെന്ന് പറയാം. ഇപ്പോൾ പ്രധാന ചോദ്യം, രണ്ടിൽ ഏതാണ് ഒരാൾക്ക് മികച്ചതും കൂടുതൽ അനുയോജ്യവുമായ മോഡൽ എന്നൊന്നു താരതമ്യം ചെയ്‌തു നോക്കിയാലോ? സ്പേസ്, പ്രായോഗികത, സവിശേഷതകൾ, സൗകര്യങ്ങൾ എന്നീ കാര്യങ്ങളെല്ലാം വെച്ച് സെലേറിയോയും ടിയാഗോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

ഡിസൈൻ

രണ്ട് ഹാച്ച്ബാക്കുകളും അവരുടെ സെഗ്‌മെന്റിൽ മികച്ചതായി കാണപ്പെടുന്ന ഓപ്ഷനുകളാണ്. സെലേറിയോ ലളിതവും വൃത്തിയുള്ളതുമായ രൂപം വഹിക്കുന്നുണ്ടെങ്കിലും അത് വാഗൺആറിനേക്കാൾ കൂടുതൽ സ്റ്റൈലിഷ് ആണെന്ന് പറയാതെ വയ്യ. ഡിസൈൻ ഹൈലൈറ്റുകളെ കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ ആദ്യം തന്നെ കാറിലെ ബ്ലാക്ക് അലോയ് വീലുകളുടെ കാര്യം എടുത്തു പറയേണ്ട ഒന്നാണ്.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

മറുവശത്ത് ടിയാഗോയുമായി വന്നാൽ കൂടുതൽ സ്റ്റൈലിഷും സ്പോർട്ടിയറുമായാണ് ടാറ്റയുടെ ഹാച്ച്ബാക്ക് എത്തുന്നത്. കൂടാതെ നിരവധി യുണീക് ഘടകങ്ങൾ ഉപയോഗിച്ച് വാഹനത്തെ മനോഹരമാക്കിയെടുക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, അലോയ് വീലുകൾ, ക്രോം ടച്ചുകൾ എന്നിവ ടിയാഗോയെ കുറച്ചുകൂടി പ്രീമിയം ആക്കുന്നു.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

ബൂട്ട് സ്പേസിന്റെ കാര്യത്തിലേക്ക് നോക്കിയാൽ സെലേറിയോ കൂടുതൽ മിടുക്കനാണ്. എന്നിരുന്നാലും രണ്ട് കാറുകൾക്കും ഇടുങ്ങിയ ബൂട്ട് ലിപ് ഉള്ളതിനാൽ ലഗേജുകൾ ലോഡുചെയ്യാനും ഇറക്കാനും അൽപം പാടുപെട്ടേക്കാം.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

സേഫ്റ്റി

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ ടാറ്റ ടിയാഗോയ്ക്ക് 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഇത് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായി മാറ്റുന്നുവെന്നതാണ് ടാറ്റയുടെ വിജയം. സെലേറിയോ ഇതുവരെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ല.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

രണ്ട് കാറുകൾക്കും ഇരട്ട ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ സ്റ്റാൻഡേർഡായി തന്നെ ലഭിക്കുന്നുണ്ട്. റിയർ പാർക്കിംഗ് ക്യാമറയും ടയർ പഞ്ചർ റിപ്പയർ കിറ്റുമായി ടിയാഗോ കുറച്ച് മേൽകൈ നേടുന്നുവെന്നത് ഇവിടെ സെലേറിയോയ്ക്ക് ക്ഷീണമുണ്ടാക്കുന്നു.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

ഇന്റീരിയർ

മാരുതി സുസുക്കിയുടെ ബജറ്റ് കാറാണ് സെലേറിയോ എന്നതിനാൽ വളരെ ലളിതമായ ശൈലിയാണ് ഹാച്ച്ബാക്ക് ഇന്റീരിയറിൽ പിന്തുടരുന്നത്. അതേസമയം ടിയാഗോയുടെ ഇന്റീരിയർ കൂടുതൽ സ്റ്റൈലിഷ് ആയി കാണപ്പെടുന്നു.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

സെലേറിയോയുടെ ഓൾ-ബ്ലാക്ക് തീമുമായി താരതമ്യം ചെയ്യുമ്പോൾ ടിയാഗോയുടെ ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ലൈറ്റ്-ഗ്രേ ക്യാബിൻ കൂടുതൽ പ്രീമിയം ഫിനിഷ് നൽകുന്നുണ്ട്. എന്നാൽ രണ്ടിലും സ്ക്രാച്ചി പ്ലാസ്റ്റിക്കുകളാണ് ഇരുകമ്പനികളും അവതരിപ്പിക്കുന്നത്. എന്നാൽ ടിയാഗോയുടെ ക്യാബിനിൽ പാനൽ വിടവുകൾ കാണാൻ കഴിയുന്നതിനാൽ സെലേരിയോയിൽ ഫിറ്റും ഫിനിഷും മികച്ചതാണ്.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

ക്യാബിൻ പ്രായോഗികത

മാരുതി സെലേറിയോയ്ക്കും ടാറ്റ ടിയാഗോയ്ക്കും ഫോൺ സ്റ്റോറേജ് സ്പേസ്, 12V സോക്കറ്റ്, മുൻവശത്തുള്ള യുഎസ്ബി പോർട്ട്, കപ്പ് ഹോൾഡറുകൾ എന്നിവയെല്ലാം സമാനമായി ലഭിക്കുന്ന കാര്യങ്ങളാണ്. അതേസമയം ടാറ്റ ഡോർ ബോട്ടിൽ ഹോൾഡറുകൾക്ക് 500 മില്ലി കുപ്പികൾ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

അതേസമയം സെലേറിയോയിൽ 1 ലിറ്റർ കുപ്പികൾ വരെ സൂക്ഷിക്കാം. എന്നിരുന്നാലും ടിയാഗോയിൽ കേന്ദ്രീകൃതമായി സ്ഥാപിച്ചിട്ടുള്ള 1-ലിറ്റർ ബോട്ടിൽ ഹോൾഡർ ഉണ്ട്. അവിടെ മാരുതിക്ക് പവർ വിൻഡോ സ്വിച്ചുകൾ നൽകിയിരിക്കുന്നതിനാൽ ഇവിടെ ഈ സ്പേസ് കാറിന് നഷ്‌ടമായി.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

വലിയ സ്‌മാർട്ട്‌ഫോണുകളൊന്നും ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ സെലേറിയോയിൽ ഫോൺ ഡോക്കിംഗ് സ്‌പേസ് വളരെ കുറവാണ്. സെലേറിയോയിൽ ഒരു വലിയ ഗ്ലോവ് ബോക്സും ഉണ്ട്. എന്നാൽ ടിയാഗോയിൽ ഇവിടെ കൂളിംഗ് സവിശേഷതയുണ്ട്. ഹാച്ച്ബാക്കുകൾക്ക് അടിസ്ഥാന ക്യൂബി ഹോളുകളും സ്റ്റോറേജ് സ്പേസുകളും ഉണ്ടായിരുന്നെങ്കിൽ കൂടുതൽ വിലമതിക്കപ്പെടുമായിരുന്നു.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

ഫീച്ചറുകൾ

ഈ വിലയ്ക്ക് രണ്ട് ഹാച്ച്ബാക്കുകളും മികച്ച ഫീച്ചറുകളാൽ സജ്ജീകരിച്ചിരിക്കുന്നുവെന്ന് ആദ്യം മനസിലാക്കുക. കീലെസ് എൻട്രി, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നാല് പവർ വിൻഡോകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആർവിഎമ്മുകൾ എന്നിവയാണ് പൊതുവായ സവിശേഷതകൾ.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

ടിയാഗോയ്‌ക്കൊപ്പം ഓട്ടോമാറ്റിക് എസി, 8-സ്പീക്കർ സൗണ്ട് സിസ്റ്റം (സെലേറിയോയ്ക്ക് നാല് സ്പീക്കറുകൾ മാത്രം), കൂടാതെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ലഭിക്കും. അവ കൂടുതൽ സൗകര്യപ്രദമായ കൂട്ടിച്ചേർക്കലുകളാണ്.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

സെലേറിയോയുടെ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിക്കാൻ സുഗമമാണ്. അതേസമയം ടിയാഗോയുടെ ഇന്റർഫേസ് അത്ര മികച്ചതല്ലെന്നതാണ് യാഥാർഥ്യം. ടിയാഗോയുടെ വിചിത്രമായ ഒരു കാര്യം കീലെസ് എൻട്രി ഉള്ളപ്പോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് ഇല്ല എന്നതാണ്.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

പോക്കറ്റിൽ നിന്ന് കീ പുറത്തെടുക്കുന്ന പ്രക്രിയ പൂർണമായും ഒഴിവാക്കാൻ പാസീവ് കീലെസ് എൻട്രിയും എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടണും മാരുതിയിൽ നിങ്ങൾക്ക് ലഭിക്കുമെന്നത് കൂടുതൽ സൗകര്യപ്രദമായ സവിശേഷതയാണ്.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

പിൻസീറ്റ് പ്രായോഗികത

ഇരു ഡോറുകളിലെയും യാത്രക്കാർക്ക് സൗകര്യപ്രദമായ സവിശേഷതകളൊന്നും രണ്ട് മോഡലുകളിലും ലഭ്യമല്ല. രണ്ട് ഹാച്ച്ബാക്കുകളും പിൻ എസി വെന്റുകൾ, ഒരു പിൻ 12V സോക്കറ്റ് അല്ലെങ്കിൽ യുഎസ്ബി ചാർജർ എന്നീ ഫീച്ചറുകളൊന്നും പരിചയപ്പെടുത്തുന്നില്ലെന്ന് വേണം പറയാൻ.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

സെലേറിയോ മുൻ പാസഞ്ചറിന് പിന്നിൽ ഒരു സീറ്റ് പോക്കറ്റ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് സ്വാഗതാർഹമായ കാര്യമാണ്. അതേസമയം ടിയാഗോയ്ക്ക് ഇതൊന്നും ലഭിക്കുന്നില്ല.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

റൈഡും കംഫർട്ടും

ടാറ്റ ടിയാഗോ അതിന്റെ റൈഡ് നിലവാരം കൊണ്ട് ആരെയും ആകർഷിക്കുന്ന കാര്യമാണ്. റോഡുകളിലെ കുഴികളും വെള്ളക്കെട്ടുകളും എല്ലാം നന്നായി കൈകാര്യം ചെയ്യാൻ ഹാച്ച്ബാക്കിന് സാധിക്കുന്നുണ്ട്. അത് കുറഞ്ഞ വേഗതയിലായാലും ഉയർന്ന വേഗതയിലായാലും ഒരേപോലെയാണ്.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

സെലേറിയോയുടെ കാര്യത്തിൽ, കുറഞ്ഞ വേഗതയിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും മോശം റോഡുകളിൽ കുലുക്കവും മറ്റും അനുഭവപ്പെട്ടേക്കാം. അതിനാൽ റൈഡ് ക്വാളിറ്റിയിൽ ടിയാഗോ വേറെ ലെവലാണെന്ന് പറയാം.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

ഡ്രൈവിംഗ്

ടിയാഗോയുടെ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഡ്രൈവ് ചെയ്യാൻ കൂടുതൽ പവർഫുള്ളാണെന്ന് തോന്നും. എന്നാൽ മറുവശത്ത് സെലേറിയോയുടെ 1.0 ലിറ്റർ എഞ്ചിൻ യഥാർഥത്തിൽ വേഗമേറിയതും ആകർഷകവുമാണ്. രണ്ടും സിറ്റി യാത്രകളിൽ ഒരേപോലെ മിടുക്കുള്ളവരാണ്.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

പക്ഷേ ഹൈവേകളിൽ ഗിയർ ഷിഫ്റ്റുകൾ ശരിയായി പ്ലാൻ ചെയ്യണം. എഞ്ചിൻ പരിഷ്‌ക്കരണം ടിയാഗോയ്ക്ക് കൂടുതൽ മെച്ചപ്പെടാമായിരുന്ന ഒരു കാര്യമാണെന്നാണ് ഇവിടെ പറയേണ്ടി വരുന്ന കാര്യം.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

ഇനി വില

രണ്ട് ഹാച്ച്ബാക്കുകളിലും സിഎൻജി ഓപ്ഷൻ ലഭിക്കുമെന്ന കാര്യം മറക്കരുത്. എന്നാൽ ടിയാഗോയിൽ തെരഞ്ഞെടുക്കാൻ നാല് വേരിയന്റുകളുണ്ട്. സെലേറിയോയുടെ VXI വേരിയന്റിനൊപ്പം മാത്രമാണ് മാരുതി സിഎൻജി വാഗ്ദാനം ചെയ്യുന്നത്.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

ടിയാഗോയുടെ ബേസ് വേരിയന്റിന് 5.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം മാരുതി സെലേറിയോയ്ക്ക് 5.25 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. മിഡ്-വേരിയന്റുകളിലേക്ക് നോക്കിയാൽ 6 മുതൽ 7 ലക്ഷം രൂപ വരെ ടിയാഗോയ്ക്ക് മുടക്കേണ്ടി വരുമ്പോൾ സെലേറിയോയ്ക്ക് ഇത് 5.70 ലക്ഷം മുതൽ 6.50 ലക്ഷം രൂപ വരെയാണ്.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

ടോപ്പ് എൻഡിലേക്ക് വന്നാൽ ടാറ്റ ടിയാഗോയ്ക്ക് 7 മുതൽ 7.5 ലക്ഷം രൂപ വരെ എക്സ്ഷോറും വില വരുമ്പോൾ സെലേറോയ്ക്ക് ഇത് 6.5 മുതൽ 7 ലക്ഷം വരെ ചെലവ് വരുന്നു.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

കൂടുതൽ കേമനാര്?

മികച്ച റൈഡ് നിലവാരവും കൂടുതൽ സുരക്ഷയും മൊത്തത്തിൽ സുഖപ്രദമായ ക്യാബിൻ അനുഭവവും ഉള്ള കൂടുതൽ സ്റ്റൈലിഷ് ഹാച്ച്ബാക്കാണ് ടിയാഗോ. എന്നാൽ മാരുതി സെലേറിയോ അതിന്റെ പെപ്പിയർ എഞ്ചിൻ, മികച്ച ഇന്ധന സമ്പദ്‌വ്യവസ്ഥ, വലിയ ബൂട്ട് സ്പേസ്, പിന്നിൽ മൂന്ന് പേർക്ക് കൂടുതൽ സുഖമായി ഇരിക്കാനുള്ള കഴിവ് എന്നിവയിൽ മുന്നിൽ നിൽക്കുന്നു.

ടാറ്റ ടിയാഗോയോ മാരുതി സെലേറിയോയോ? മാറ്റുരയ്ക്കാം ആരാണ് കേമൻ എന്നറിയാൻ

അതോടൊപ്പം രണ്ട് ഹാച്ച്ബാക്കുകൾക്കും അതിന്റേതായ വിചിത്രതകളുമുണ്ട്. ടിയാഗോയുടെ കാര്യത്തിൽ, പരിഷ്‌ക്കരണവും ടച്ച്‌സ്‌ക്രീൻ അനുഭവവും ഉപയോഗിച്ച് ഇത് മികച്ചതാക്കാമായിരുന്നു. അതേസമയം സെലേറിയോയുടെ റൈഡ് നിലവാരം മെച്ചപ്പെടുത്താമായിരുന്നു.

Most Read Articles

Malayalam
English summary
Deep comparision between tata tiago and maruti suzuki celerio
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X