725 കോടി ആസ്‌തിയുള്ള പവർ കപ്പിൾസ്; മകൾക്കൊപ്പം യാത്ര ചെയ്യാൻ കോടികൾ വിലയുള്ള കാർ വാങ്ങി ദീപികയും രൺവീറും
ബോളിവുഡിലെ സൂപ്പര്‍ താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവരുടെയും പ്രണയവും വിവാഹവും വലിയ രീതിയിൽ കൊണ്ടാടിയവരാണ് ആരാധകരും മാധ്യമങ്ങളും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളായി ഇരുവരും ലൈംലൈറ്റിൽ തിളങ്ങി നിൽക്കുകയാണ്. ഒരു സിനിമയ്ക്ക് 20 കോടിയോളം രൂപയാണ് നടി പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രൺവീർ ആവട്ടെ 30 കോടി മുതൽ 50 കോടി രൂപ വരെയാണ് ഒരു സിനിമയിൽ അഭിനയിക്കാൻ വാങ്ങുന്നതെന്നാണ് കണക്കുകൾ. ഈയടുത്താണ് ഇരുവർക്കും പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞ് പിറന്നതിന് ശേഷം മാതൃത്വം ആഘോഷിക്കുന്ന ദീപികയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധ നേടിയിരുന്നു.
സിമ്പയെന്നാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞുപിറന്നതിന് പിന്നാലെ ഇരുവരുടേയും ജീവിതത്തിലേക്ക് മറ്റൊരു അതിഥി കൂടി കടന്നുവന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മറ്റൊന്നുമല്ല, കുഞ്ഞുമായുള്ള യാത്രകൾക്ക് കൂട്ടായി താരദമ്പതികൾ കോടികൾ മുടക്കി പുത്തനൊരു ആഡംബര വാഹനം സ്വന്തമാക്കിയതാണ് സംഗതി. ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് സെലിബ്രിറ്റികളുടെ ഗരാജുകളിൽ റേഞ്ച് റോവർ എസ്‌യുവികൾ ഇടംപിടിക്കുന്ന തിരക്കാണ്.

ടാറ്റ മോട്ടോർസിന് ഓഹരിയുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ ഇന്ത്യയിൽ റേഞ്ച് റോവർ എസ്‌യുവികളുടെ അസംബ്ലി ആരംഭിച്ചതോടെ വില ഗണ്യമായി കുറഞ്ഞിരുന്നു. ഇതാണ് സെലിബ്രിറ്റികളുടെ തള്ളിക്കയറ്റത്തിന് കാരണമായിരിക്കുന്നതെന്നാണ് വിവരം. ദീപികയുടേയും രണ്‍വീറീന്റെയും മുറ്റത്തേക്ക് എത്തിയിരിക്കുന്നത് റേഞ്ച് റോവർ എസ്‌യുവിയാണ്.
ബോളിവുഡിലെ വിലപിടിപ്പുള്ള താരങ്ങൾ സ്വന്തമാക്കിയ ഏറ്റവും പുതിയ റേഞ്ച് റോവറിൻ്റെ വീഡിയോ വൈറൽ ഭയാനി എന്ന ഇൻസ്റ്റാഗ്രാം പേജാണ് പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ, ദമ്പതികളുടെ വസതിയുടെ പോർച്ചിൽ വാഹനം പാർക്ക് ചെയ്തിരിക്കുന്നത് കാണാം. ആഡംബര എസ്‌യുവിയുടെ ഗ്രീൻ നിറമാണ് ദീപികയും രൺവീറും തെരഞ്ഞെടുത്തിരിക്കുന്നത്. വസ്ത്രധാരണത്തിൽ എപ്പോഴും വെറൈറ്റി പിടിക്കുന്ന ബോളിവുഡ് നടനാനിയിരിക്കും വാഹനത്തിന് ഈ പ്രത്യേക നിറം കസ്റ്റമൈസ് ചെയ്‌തിരിക്കുന്നത്.

റേഞ്ച് റോവറിന്റെ ലോംഗ് വീൽബേസ് (LWB) വേരിയന്റാണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. നിലവിലെ തലമുറയിലെ റേഞ്ച് റോവർ മുൻ മോഡലിനെ അപേക്ഷിച്ച് പവറിൻ്റെ കാര്യത്തിലും ഫീച്ചറുകളിലും മികച്ചതാണ്. 35-സ്പീക്കർ മെറിഡിയൻ സൗണ്ട് സിസ്റ്റം പോലുള്ള സവിശേഷതകളുമായാണ് റേഞ്ച് റോവർ വരുന്നത്. വീൽ വൈബ്രേഷനുകൾ, ടയർ നോയ്സ്, കൗണ്ടർ ക്യാൻസലിംഗ് സിഗ്നലുകൾ ഉപയോഗിച്ച് എഞ്ചിൻ ശബ്ദങ്ങൾ ഫിൽട്ടറും ചെയ്യുന്നതിനാൽ രാജകീയമായ യാത്രയാവും അകത്ത് ലഭിക്കുക.
പുതിയ 13.1 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഫോർ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, റിയർസീറ്റ് എൻ്റർടെയ്ൻമെൻ്റ് സ്‌ക്രീൻ എന്നിവയാണ് ലക്ഷ്വറി എസ്‌യുവിയിലെ മറ്റ് സവിശേഷതകൾ. ആദ്യമായി റേഞ്ച് റോവർ മൂന്നാം നിര സീറ്റ് വാഗ്ദാനം ചെയ്യുന്നതിലാണ് LWB പതിപ്പിനൊപ്പം വിപണനം ചെയ്യുന്നത്.
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് റേഞ്ച് റോവർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് കരുത്തേകുന്നത് 3.0 ലിറ്റർ, 6-സിലിണ്ടർ ടർബോചാർജ്ഡ് മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ്. ഇത് 394 bhp പവറിൽ പരമാവധി 550 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. റേഞ്ച് റോവറിൻ്റെ ഡീസൽ പതിപ്പിൽ 346 bhp കരുത്തിൽ 700 Nm torque നൽകുന്ന 3.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് MHEV എഞ്ചിനാണ് ഉപയോഗിക്കുന്നത്.
ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വിപണനത്തിന് എത്തുന്നത്. ഒപ്പം ഫോർവീൽ ഡ്രൈവ് സംവിധാനത്തിന്റെ അകമ്പടിയും ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വാങ്ങിയിരിക്കുന്ന മോഡലിനുണ്ട്. ഒരു പുതിയ റേഞ്ച് റോവർ എസ്‌യുവിക്ക് 2.36 കോടി രൂപ മുതൽ 4.98 കോടി രൂപ വരെയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ഓൺ-റോഡിലിറങ്ങുമ്പോൾ ടാക്‌സും ഇൻഷുറൻസുമെല്ലാമായി തുക ഇനിയും ഉയരും.
പുതിയ റേഞ്ച് റോവർ കൂടാതെ രണ്ട് മെർസിഡീസ് മെയ്ബാക്ക് GLS600 എസ്‌യുവികൾ സ്വന്തമാക്കിയ ബോളിവുഡിൽ നിന്നുള്ള ഏക താരദമ്പതികൾ കൂടിയാണ് ഇവർ. മെർസിഡീസ് ബെൻസ് GLS350d, ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് S, ലംബോർഗിനി ഉറൂസ്, മെർസിഡീസ് ബെൻസ് മെയ്ബാക്ക് S500 തുടങ്ങിയ ഹൈ-എൻഡ് കാറുകളുടെ ഉടമകൾ കൂടിയാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും.


Click it and Unblock the Notifications








