പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

രാജ്യ തലസ്ഥാനത്തേക്ക് പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി സർക്കാർ. നവംബർ 27 മുതൽ ഡിസംബർ 3 വരെയാണ് നിരോധനം പ്രാബല്യത്തിൽ വരിക. ഈ സമയത്ത് മേഖലയിലെ വായൂ മലിനീകരണത്തിന്റെ തോത് നിയന്ത്രിക്കുന്നതിനായി സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ ഡൽഹിയിൽ പ്രവേശിക്കാൻ സാധ്യമാവുകയുള്ളൂ.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

സിഎൻജി വാഹനങ്ങൾക്കും ഇവികൾക്കും മാത്രമേ ഡൽഹിയിൽ പ്രവേശനം അനുവദിക്കൂവെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വാർത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. എന്നാൽ അവശ്യ സർവീസുകളിൽ ഏർപ്പെട്ടിരിക്കുന്ന വാഹനങ്ങളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

സ്‌കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവ നവംബർ 29 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു. സർക്കാർ ജീവനക്കാരോട് പൊതുഗതാഗതം ഉപയോഗിക്കാൻ റായ് അഭ്യർത്ഥിക്കുകയും ചെയ്‌തിട്ടുണ്ട്. സർക്കാർ കോളനികളിൽ നിന്നുള്ള ആളുകളെ കടത്തിവിടാൻ സിഎൻജി ബസുകൾ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

ഡൽഹി സെക്രട്ടേറിയറ്റിൽ നിന്ന് ഐടിഒയിലേക്കും ഇന്ദ്രപ്രസ്ഥത്തിലേക്കും ജീവനക്കാർക്കായി ഷട്ടിൽ ബസ് സർവീസ് ഡൽഹി സർക്കാർ ആരംഭിക്കും. നവംബർ 13 മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ എടുക്കാൻ ഉത്തരവിടുകയും സർക്കാർ ജീവനക്കാരോട് ഡൽഹിയിൽ വർക്കം ഫ്രം ഹോം ചെയ്യാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

കൂടാതെ തലസ്ഥാനത്തെ എല്ലാ നിർമാണ, പൊളിക്കൽ ജോലികളും നിർത്തിവെക്കുകയും ചെയ്യും. എന്നാൽ ഈ നിരോധനത്തിന് ശേഷം പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള അനുമതിയും സർക്കാർ നൽകിയിട്ടുണ്ട്. വർധിച്ചുവരുന്ന ഡൽഹിയിലെ വായു മലിനീകരണം തടയുന്നതിനാണ് ഈ നീക്കം. ഉത്തരവ് വാണിജ്യ വാഹനങ്ങളുടെ സഞ്ചാരത്തെ ബാധിക്കുമെങ്കിലും സ്വകാര്യ വാഹനങ്ങളെയും ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തുമോയെന്ന് കണ്ടറിയണം.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

നവംബർ 17 മുതൽ അവശ്യസാധനങ്ങളുമായി വരുന്ന ട്രക്കുകൾ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു. തൽഫലമായി തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക മെച്ചപ്പെടുത്താൻ സഹായിച്ചുവെന്നും മന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഡൽഹിയുടെ ലിനീകരണ തോത് "ദീപാവലിക്ക് മുമ്പുള്ള ദിവസങ്ങൾക്ക് സമാനമാണ്"

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

എന്നിരുന്നാലും, സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് & റിസർച്ച് (SAFAR) അനുസരിച്ച്, മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരം ഇപ്പോഴും മോശമായ സ്ഥിതിയിലാണുള്ളത്. മലിനീകരണ പ്രശ്‌നം നേരിടാൻ ദീർഘകാല ശാസ്ത്രീയ തന്ത്രം രൂപപ്പെടുത്താൻ നവംബർ 24-ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

വാഹനങ്ങളെ അടിസ്ഥാനമാക്കിയുള്ള മലിനീകരണം കുറയ്ക്കുന്നതിന് എൻസിആർ മേഖലയിൽ സമ്പൂർണ അടച്ചുപൂട്ടാൻ പോലും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ അതിനെ അവസാന ആശ്രയമായാണ് കാണുന്നത്.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുന്നത് തടയാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണ് ഈ നിരോധനമെന്നതും ശ്രദ്ധേയമായ കാര്യമാണ്. ദീർഘകാലമായി ഡൽഹി നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് വായു മലിനീകരണം.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും തലസ്ഥാനത്തെ റോഡുകളിൽ ഓടുന്നത് ഇതിനോടകം വിലക്കിയിട്ടുള്ള കാര്യമാണ്. ഇലക്‌ട്രിക് കാറുകൾക്കുള്ള സബ്‌സിഡി അടുത്തിടെ അവസാനിപ്പിച്ചെങ്കിലും ഡൽഹി സർക്കാരും ഇവി നയം ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

ഇലക്ട്രിക് വാഹനങ്ങൾക്കും കാര്യമായ ജനപ്രീതി ലഭിക്കുന്നതിനു പുറമെ ഇന്ത്യയിലെ സിഎൻജി കാറുകളുടെ വിൽപ്പന അടുത്ത കാലത്തായി പാസഞ്ചർ സെഗ്‌മെന്റിലും വാണിജ്യ വിഭാഗത്തിലും കുതിച്ചുയരുന്നു എന്ന വസ്‌തുതയും മറച്ചുവെക്കാനാവില്ല.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

എന്നാൽ മൊത്തത്തിലുള്ള വിൽപ്പന എണ്ണം കുറവാണ്. പ്രധാനമായും പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയർന്ന ചെലവ് കാരണം തന്നെയാണ് ഇതിന്റെ പിന്നിലെ പോരായ്‌മ. എന്നിരുന്നാലും, ഭാവിയിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ നിർമാണ ചെലവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജ്ജിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി സർക്കാർ ഒരു ഗൈഡ്ബുക്ക് തയാറാക്കുകയാണ് നിലവിൽ. നവംബർ 29-ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഗൈഡ്ബുക്ക് ജോലിസ്ഥലങ്ങളിൽ ആവശ്യമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുകയും കോർപ്പറേറ്റുകളെ അതിന്റെ വ്യാപ്തി വിലയിരുത്താൻ സഹായിക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

ഡൽഹി സർക്കാരിന്റെ ഡയലോഗ് ആൻഡ് ഡെവലപ്‌മെന്റ് കമ്മീഷനും (DDC) വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടും (WRI) സംയുക്തമായാണ് 'വർക്ക്പ്ലേസ് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് ഗൈഡ്ബുക്ക് ഫോർ കോർപ്പറേറ്റ്‌സ് ഫോർ ഡൽഹി' എന്ന പേരിലുള്ള ഗൈഡ് ബുക്ക് തയാറാക്കുന്നത്.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

ഇലക്‌ട്രിക് വാഹനങ്ങളുടെ വികസനവുമായി കൈകോർക്കാൻ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജോലിസ്ഥലങ്ങളിൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നടപടിക്രമം ഗൈഡ്ബുക്ക് നൽകും. അടുത്തിടെ പത്ത് വർഷത്തിൽ ഏറെ പഴക്കമുള്ള ഡീസൽ കാറുകൾ ഇനിയും ജനങ്ങൾക്ക് ഉപയോഗിക്കാമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് ഡൽഹി; കാരണം ഇതാ

എന്നാൽ ഈ കാർ റിട്രോഫിറ്റിംഗ് കിറ്റുകളുടെ ഇലക്ട്രിക് എഞ്ചിനിലേക്ക് മാറ്റുകയാണെങ്കിൽ മാത്രമേ ഇത് സാധ്യമാവൂ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വാഹനത്തിൽ ഇത്തരത്തിൽ ഇലക്ട്രിക് കിറ്റ് ഘടിപ്പിച്ചാൽ 10 വർഷത്തിനപ്പുറവും രാജ്യതലസ്ഥാനത്തെ റോഡുകളിൽ അവയ്ക്ക് തുടരാനാകുമെന്നാണ് ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് അറിയിച്ചത്.

Most Read Articles

Malayalam
English summary
Delhi government announced ban on the entry of petrol diesel vehicles details
Story first published: Thursday, November 25, 2021, 16:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X