പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ പരീക്ഷണ ഓട്ടത്തില്‍ ദില്ലി മെട്രോ പാളം തെറ്റി

By Dijo Jackson

ഡിസംബര്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെ ദില്ലി മെട്രോ ട്രെയിന്‍ പാളം തെറ്റി. മജന്ത ലൈനില്‍ പരീക്ഷണ ഓട്ടത്തിനിടെയാണ് ട്രെയിന്‍ പാളം തെറ്റിയത്.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ പരീക്ഷണ ഓട്ടത്തില്‍ ദില്ലി മെട്രോ പാളം തെറ്റി

കാളിന്ദി കുഞ്ജ് ഡിപ്പോയില്‍ വെച്ച് പവര്‍ ബ്രേക്കിംഗ് സംവിധാനം നിലച്ചതാണ് അപകട കാരണം. ബോട്ടാണിക്കല്‍ ഗാര്‍ഡന്‍-കല്‍ക്കാജി മന്ദ്രിര്‍ പാതയുടെ ഭാഗമായ ഡ്രൈവറില്ലാ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ പരീക്ഷണ ഓട്ടത്തില്‍ ദില്ലി മെട്രോ പാളം തെറ്റി

സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി. നിയന്ത്രണം നഷ്ടപ്പെട്ട ട്രെയിന്‍ കാളിന്ദി കുഞ്ജ് ഡിപ്പോയുടെ ഭിത്തിയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ പരീക്ഷണ ഓട്ടത്തില്‍ ദില്ലി മെട്രോ പാളം തെറ്റി

കുറഞ്ഞ വേഗതയില്‍ പരീക്ഷണയോട്ടം നടത്തിയതിനാല്‍ അപകടത്തില്‍ വലിയ ആഘാതങ്ങള്‍ സംഭവിച്ചില്ല. മെട്രോ ട്രെയിനിന്റെ മുന്‍ഭാഗം അപകടത്തില്‍ തകര്‍ന്നതായി പുറത്ത് വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ പരീക്ഷണ ഓട്ടത്തില്‍ ദില്ലി മെട്രോ പാളം തെറ്റി

ഭിത്തിയില്‍ ഇടിച്ചതിനാല്‍ ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡിസംബര്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെ മെട്രോ ട്രെയിന്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

Recommended Video

Horrifying Footage Of A Cargo Truck Going In Reverse, Without A Driver - DriveSpark
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ പരീക്ഷണ ഓട്ടത്തില്‍ ദില്ലി മെട്രോ പാളം തെറ്റി

സാങ്കേതിക വിദഗ്ധരുടെ അശ്രദ്ധ മൂലമാണ് ഡ്രൈവര്‍ ആവശ്യമില്ലാത്ത ട്രെയിന്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിമര്‍ശനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ദില്ലി മെട്രോ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ പരീക്ഷണ ഓട്ടത്തില്‍ ദില്ലി മെട്രോ പാളം തെറ്റി

ഡ്രൈവര്‍ ആവശ്യമില്ലാത്ത പുതുതലമുറ ട്രെയിനുകള്‍ക്ക് വേണ്ടി പ്രത്യേകം ഒരുക്കുന്നതാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍-കല്‍ക്കാജി മന്ദിര്‍ പാത. സമീപ ഭാവിയില്‍ തന്നെ ഡ്രൈവറില്ലാ ട്രെയിനുകള്‍ ഈ പാതയില്‍ സര്‍വീസ് അനുഷ്ടിക്കും.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ പരീക്ഷണ ഓട്ടത്തില്‍ ദില്ലി മെട്രോ പാളം തെറ്റി

എന്നാല്‍ ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മൂന്ന് വര്‍ഷം സുരക്ഷാ മുന്‍കരുതലായി ഡ്രൈവര്‍മാര്‍ ട്രെയിനിലുണ്ടാകും. 12.61 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ പാതയ്ക്ക് കഴിഞ്ഞ മാസമാണ് മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ സുരക്ഷാ അനുമതി നല്‍കിയത്.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ പരീക്ഷണ ഓട്ടത്തില്‍ ദില്ലി മെട്രോ പാളം തെറ്റി

കഴിഞ്ഞ നവംബര്‍ അഞ്ചിനും മെട്രോ അപകടത്തില്‍പ്പെട്ടിരുന്നു.

Trending On DriveSpark Malayalam:

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Wednesday, December 20, 2017, 15:54 [IST]
English summary
Delhi Metro Train On Trial Run Breaks Through Wall. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X