'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

'കാര്‍ വഴിക്കായി' എന്ന് പ്രയോഗം നാം കേട്ടിട്ടുണ്ടാകും, ഒരുപക്ഷെ അനുഭവിച്ചിട്ടുമുണ്ടാകും. ഉപയോഗിച്ച് നിര്‍ത്തിയ കാര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്റ്റാര്‍ട്ട് ആവാതിരിക്കുന്നതാണ് കാര്‍ 'വഴിക്കാവുക'.

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

സഞ്ചരിച്ച് കൊണ്ടിരുന്ന കാര്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രശ്‌നകാരണങ്ങള്‍ പലതാകാം. കാര്‍ സ്റ്റാര്‍ട്ടാകാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍ പരിശോധിക്കാം —

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

ബാറ്ററി സംബന്ധമായ പ്രശ്‌നങ്ങള്‍

ചാര്‍ജ്ജിറങ്ങിയ അല്ലെങ്കില്‍ ചത്ത ബാറ്ററിയാണ് കാര്‍ സ്റ്റാര്‍ട്ടാകാതിരിക്കാനുള്ള പതിവ് കാരണങ്ങളില്‍ ഒന്ന്. ബാറ്ററി പഴക്കം ചെല്ലുക, ലൈറ്റ് അണയ്ക്കാന്‍ വിട്ടുപോവുക എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ട് ബാറ്ററിയില്‍ നിന്നും ചാര്‍ജ്ജ് നഷ്ടപ്പെടാം.

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

പഴക്കം ചെന്ന ബാറ്ററിയാണെങ്കില്‍ പുതിയ ബാറ്ററി വാങ്ങുന്നതാണ് അനിവാര്യമായ നടപടി. ഇനി ബാറ്ററിയില്‍ നിന്നും ചാര്‍ജ്ജിറങ്ങിയതാണെങ്കില്‍ പുഷ് സ്റ്റാര്‍ട്ട്/ജംപ് സ്റ്റാര്‍ട്ട് ചെയ്ത് ബാറ്ററി ചാര്‍ജ്ജ് വീണ്ടെടുക്കും.

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

എഞ്ചിന്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ ആള്‍ട്ടര്‍നേറ്റര്‍ മുഖേന ബാറ്ററി സാധാരണ ഗതിയിലേക്ക് മടങ്ങും. കാര്‍ സ്റ്റാര്‍ട്ടാകാത്ത സാഹചര്യത്തില്‍ ബാറ്ററി ടെര്‍മിനലില്‍ കാര്‍ബണ്‍ അടിഞ്ഞ് കൂടിയിട്ടുണ്ടോ എന്നും പരിശോധിക്കണം.

Recommended Video

Horrifying Footage Of A Cargo Truck Going In Reverse, Without A Driver - DriveSpark
'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

ടെര്‍മിനല്‍ ക്ലാവെടുത്ത നിലയിലാണെങ്കില്‍ അവ വൃത്തിയാക്കാൻ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പ് പ്രത്യേകം ശ്രദ്ധിക്കുക.

Trending On DriveSpark Malayalam:

ബാറ്ററി പണിമുടക്കുന്നോ? കാര്‍ ബാറ്ററി സംരക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍

എസിയും ക്ലൈമറ്റ് കണ്‍ട്രോളും തമ്മിലുള്ള വ്യത്യാസമെന്താണ്?

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

ഫ്യൂസുകള്‍

ബാറ്ററിയ്ക്ക് കുഴപ്പമില്ലെങ്കില്‍ ഫ്യൂസുകളാണ് അടുത്ത നടപടിയായി പരിശോധിക്കേണ്ടത്. ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറികള്‍ ഒരുപാടുണ്ടെങ്കില്‍ കാറിന്റെ ഇലക്ട്രിക് സംവിധാനത്തില്‍ സമ്മര്‍ദ്ദം വര്‍ധിക്കും.

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

തത്ഫലമായി ഫ്യൂസുകള്‍ തകരാറിലാവുകയും കാര്‍ സ്റ്റാര്‍ട്ടാകാതിരിക്കുന്നതിന് ഇത് വഴിതെളിക്കുകയും ചെയ്യും. അതിനാല്‍ കാര്‍ സ്റ്റാര്‍ട്ടാകാത്ത സാഹചര്യത്തില്‍ ഫ്യൂസുകള്‍ പരിശോധിക്കേണ്ടതും അനിവാര്യമാണ്.

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

ഇന്ധന സംബന്ധമായ പ്രശ്‌നങ്ങള്‍

കുറഞ്ഞ ഇന്ധനമാകാം കാര്‍ പ്രവര്‍ത്തിക്കാതിരിക്കാനുള്ള മറ്റൊരു കാരണം. ഇന്ധനം കുറഞ്ഞതാണ് പ്രശ്‌നമെങ്കില്‍ ടാങ്കില്‍ ആവശ്യമായ ഇന്ധനം നിറച്ച് കാര്‍ പ്രവര്‍ത്തിപ്പിക്കാം.

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

അതേസമയം പഴയ ഡീസല്‍ കാറാണ് ഇന്ധനമില്ലാത്തതിനാല്‍ നിന്നുപോയതെങ്കില്‍ ടാങ്കിലുള്ള വായു പുറന്തള്ളുന്നതിന് വേണ്ടി ധാരാളം ഇന്ധനം നിറയ്‌ക്കേണ്ടതായി വരും. പുതിയ ഡീസല്‍ കാറുകളില്‍ ഈ പ്രശ്‌നമില്ല.

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

ഫ്യൂവല്‍ പമ്പില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും കാറിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. ടാങ്കില്‍ നിന്നും എഞ്ചിനിലേക്ക് ഇന്ധനമെത്തിക്കുകയാണ് ഫ്യൂവല്‍ പമ്പിന്റെ ദൗത്യം.

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

അതിനാല്‍ ഫ്യൂവല്‍ പമ്പില്‍ പ്രശ്‌നമുണ്ടായാല്‍ എഞ്ചിനിലേക്ക് ഇന്ധനമെത്തില്ല. ഈ സാഹചര്യത്തില്‍ കാര്‍ സര്‍വീസ് സെന്ററില്‍ നിന്നും റിപ്പയര്‍ ചെയ്യുന്നതാണ് ഉത്തമം.

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

നിലവാരം കുറഞ്ഞ ഇന്ധനമാണ് ഉപയോഗിച്ച് വരുന്നതെങ്കില്‍ ഫ്യൂവല്‍ പമ്പില്‍ അസംസ്‌കൃത മാലിന്യങ്ങള്‍ അടിഞ്ഞുകൂടും. ഇതും കാര്‍ സ്റ്റാര്‍ട്ടാകാതിരിക്കാനുള്ള കാരണമാണ്.

Trending On DriveSpark Malayalam:

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

ഇന്‍ഡിക്കേറ്ററിലുള്ള 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന്റെ കാരണം

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

പെട്രോള്‍ എഞ്ചിനിലെ സ്പാര്‍ക്ക് പ്ലഗ്

പെട്രോള്‍ കാറില്‍ സ്പാര്‍ക്ക് പ്ലഗ് മുഖേനയാണ് എഞ്ചിനില്‍ ജ്വലനപ്രക്രിയ നടക്കുന്നത്. എഞ്ചിനില്‍ സിലിണ്ടറിന്റെ അടച്ച അഗ്രഭാഗത്തുള്ള വാല്‍വിലുടെ ഇന്ധനവും വായുവും കലര്‍ന്ന മിശ്രിതം സിലിണ്ടറിനും പിസ്റ്റണിനും ഇടയിലുള്ള ഭാഗത്തേക്ക് എത്തുന്നു.

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

സ്പാര്‍ക്ക് പ്ലഗാണ് ഈ മിശ്രിതത്തെ കത്തിക്കുന്നത്. അതിനാല്‍ സ്പാര്‍ക്ക് പ്ലഗിലുണ്ടാകും തകരാര്‍ കാറിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. സ്പാര്‍ക്ക് പ്ലഗുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ പൊടുന്നനെ താളം നഷ്ടപ്പെടുന്നതായി അനുഭവപ്പെടും.

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

സ്റ്റാര്‍ട്ടര്‍ മോട്ടര്‍, ആള്‍ട്ടര്‍നേറ്റര്‍ പ്രശ്‌നങ്ങള്‍

ആള്‍ട്ടര്‍നേറ്റര്‍ അല്ലെങ്കില്‍ സ്റ്റാര്‍ട്ടര്‍ മോട്ടറിലുണ്ടാകുന്ന പ്രശ്‌നങ്ങളും കാര്‍ പ്രവര്‍ത്തിക്കാതിരിക്കാനുള്ള കാരണമാണ്. ജംപ് സ്റ്റാര്‍ട്ട് ചെയ്ത കാര്‍ ഒരല്‍പം ദൂരം സഞ്ചരിക്കുമ്പോള്‍ തന്നെ ആള്‍ട്ടര്‍നേറ്റര്‍ മുഖേന ബാറ്ററി ചാര്‍ജ്ജ് ചെയ്യപ്പെടേണ്ടതാണ്.

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

ബാറ്ററി ചാര്‍ജ്ജ് ചെയ്യപ്പെടാത്തത് ആള്‍ട്ടര്‍നേറ്ററില്‍ പ്രശ്‌നമുള്ളതിന്റെ സൂചനയാണ്. ഇനി ബാറ്ററി ചാര്‍ജ്ജ് ചെയ്തിട്ടും കാര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സ്റ്റാർട്ടർ മോട്ടറിന്റെ തകരാറാണ് സൂചിപ്പിക്കുന്നത്.

Trending On DriveSpark Malayalam:

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ?

ഡീസല്‍ കാറുകളുടെ ശബ്ദം കുറയ്ക്കുന്നതിനുള്ള അഞ്ച് മാര്‍ഗങ്ങൾ

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Wednesday, December 20, 2017, 13:49 [IST]
English summary
Reason Why Your Car Won't Start. Read in Malayalam.
കൂടുതല്‍... #auto tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X