Just In
- 12 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം
കാറില്‍ ഇന്‍ഡിക്കേറ്റര്‍ (ടേണ്‍ സിഗ്നല്‍) പ്രവര്‍ത്തിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ മിന്നിത്തെളിയുന്ന ഇന്‍ഡിക്കേറ്റര്‍ ചിഹ്നത്തിന് ഒപ്പമുള്ള 'ക്ലിക്ക്-ക്ലിക്ക്' ശബ്ദം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

കാറുകളില്‍ ശബ്ദം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്ന നിര്‍മ്മാതാക്കള്‍ എന്തേ ഈ ഇന്‍ഡിക്കേറ്റര്‍ ശബ്ദം മാത്രം കേള്‍ക്കാതെ പോയി എന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്.

ഇന്ഡിക്കേറ്ററിടുമ്പോള് നിങ്ങള്‍ കേള്‍ക്കുന്ന ക്ലിക്ക്-ക്ലിക്ക് ശബ്ദം രൂപം കൊണ്ടത് 1930 കളുടെ തുടക്കത്തിലാണ്. എന്നാല്‍ 1920 കളുടെ ആരംഭത്തില്‍ തന്നെ കാറുകളില്‍ വ്യത്യസ്ത തരത്തിലുള്ള മെക്കാനിക്കല്‍ ഇന്‍ഡിക്കേറ്റര്‍ സിഗ്നലുകള്‍ ഒരുങ്ങിയിരുന്നു.

1920 കളിൽ തന്നെ ബള്‍ബുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഇന്‍ഡിക്കേറ്റര്‍ സിഗ്നലുകള്‍ കാറുകളില്‍ ഇടംപിടിച്ചിരുന്നെങ്കിലും, ഇപ്പോഴുള്ള ഈ ക്ലിക്ക്-ക്ലിക്ക് ശബ്ദത്തിനുള്ള തുടക്കം 1930 കള്‍ മുതലാണ്.
Trending On DriveSpark Malayalam:
കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം
കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

ജോസഫ് ബെല്ലാണ് കാറുകളില്‍ മിന്നിത്തെളിയുന്ന ഫ്ളാഷറുകളെ ഉപയോഗിക്കാമെന്ന ആശയം മുന്നോട്ട് വെച്ചത്. 1930 കളുടെ അവസാനത്തോടെ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ബ്യൂയിക്ക്, തങ്ങളുടെ കാറുകളില്‍ ഫ്ളാഷിംഗ് ടേണ്‍ സിഗ്നലുകളെ പതിവായി നല്കി തുടങ്ങി.

ബ്യൂയിക്കിന് പിന്നാലെ മറ്റ് കാര്‍ നിര്‍മ്മാതാക്കളും ഇതേ രീതി പിന്തുടരുകയായിരുന്നു. തുടര്‍ന്ന് 1950 ഓടെ ഇന്‍ഡിക്കേറ്റര്‍/ടേണ്‍ സിഗ്നലുകള്‍ കാറുകളില്‍ നിര്‍ബന്ധമായി മാറി. അന്ന് മുതല്‍ ഇന്ന് വരെ ഇന്‍ഡിക്കേറ്ററുകള്‍ക്ക് ഈ 'ക്ലിക്ക്-ക്ലിക്ക്' ശബ്ദം കൂട്ടായുണ്ട്.


തെര്‍മല്‍ സ്റ്റൈല്‍ ഫ്ളാഷറുകള്‍
ഇന്‍ഡിക്കേറ്റര്‍ ബള്‍ബുകളിലേക്ക് വൈദ്യുതി കടത്തി വിടുന്നതിനായി തെര്‍മല്‍ സ്റ്റൈല്‍ ഫ്ളാഷറുകളെയാണ് തുടക്കകാലത്ത് കാറുകളില്‍ ഉപയോഗിച്ചിരുന്നത്.

ബള്‍ബിലേക്ക് ചെറിയ ഇടവേളകളില്‍ വൈദ്യുതി കടത്തി വിടാന്‍ ഫ്ളാഷറില് ബൈ-മെറ്റാലിക് സ്പ്രിങ്ങാണ് ഒരുങ്ങിയിരുന്നതും. സ്പ്രിങ്ങ് ചൂടാവുകയും തണുക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഇന്‍ഡിക്കേറ്ററില്‍ ക്ലിക്ക്-ക്ലിക്ക് ശബ്ദം കേള്‍ക്കുന്നത്.

ഇലക്ട്രോണിക് സ്റ്റൈല്‍ ഫ്ളാഷറുകള്‍
എന്നാല്‍ തെര്‍മല്‍ സ്റ്റൈല്‍ ഫ്ളാഷറുകളില്‍ നിന്നും ഇലക്ട്രോണിക് സ്റ്റൈല്‍ ഫ്ളാഷറുകളിലേക്ക് കാര്‍ നിര്‍മ്മാതാക്കള്‍ അതിവേഗം ചുവട് മാറി.

നിങ്ങള്‍ ഇന്ന് കേട്ട് വരുന്ന ഈ ക്ലിക്ക്-ക്ലിക്ക് ശബ്ദത്തിന് കാരണം ഇലക്ട്രോണിക് സ്റ്റൈല്‍ ഫ്ളാഷറുകളാണ്. ചെറിയ ചിപ്പ് മുഖേനയാണ് ഈ ഫ്ളാഷറുകള്‍ പ്രവര്‍ത്തിക്കുന്നത്.

അതേസമയം ഇന്നത്തെ ആധുനിക കാറുകളില്‍ ഈ ശബ്ദം ഒഴിവാക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് നിമിഷനേരം മതി. പക്ഷെ, ജനതയുടെ മനസില്‍ പതിഞ്ഞ ഈ 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തെ ഉപേക്ഷിക്കാന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഒരുക്കമല്ലെന്ന് മാത്രം.
Trending On DriveSpark Malayalam:
ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍
കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here