ഡീസല്‍ കാറുകളുടെ ശബ്ദം കുറയ്ക്കുന്നതിനുള്ള അഞ്ച് മാര്‍ഗങ്ങൾ
ഉയര്‍ന്ന ശബ്ദമാണ് ഡീസല്‍ കാറുകളുടെ പ്രധാന വെല്ലുവിളി. പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഡീസല്‍ കാറുകള്‍ക്ക് ശബ്ദം കൂടുതലാണ്. ഉയര്‍ന്ന ശബ്ദത്തിന്റെ പേരില്‍ ഡീസല്‍ കാറുകളെ തെരഞ്ഞെടുക്കാന്‍ മടിച്ച് നില്‍ക്കുന്ന ഉപഭോക്തൃസമൂഹവും ഇന്ന് ഇന്ത്യയിലുണ്ട്.

ഉയര്‍ന്ന കംപ്രഷന്‍ നിരക്കാണ് ഡീസല്‍ എഞ്ചിനുകളുടെ ശബ്ദത്തിനുള്ള പ്രധാന കാരണം. പെട്രോളിനെ അപേക്ഷിച്ച് ഡീസലിലുള്ള ഇന്ധന തന്മാത്രകള്‍ താരതമ്യേന വലുപ്പമേറിയതുമാണ്.

അതിനാല്‍ ഇന്ധനം കത്തുമ്പോള്‍ കൂടുതല്‍ ശബ്ദം സൃഷ്ടിക്കപ്പെടും. ഡീസല്‍ എഞ്ചിന്‍ കാറുകളുടെ ശബ്ദം കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍ —
Trending On DriveSpark Malayalam:
ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

എഞ്ചിന്‍ ഓയില്‍
സാധാരണ എഞ്ചിന്‍ ഓയിലുകള്‍ക്ക് പകരം സിന്തറ്റിക് എഞ്ചിന്‍ ഓയില്‍ ഉപയോഗിച്ച് ഡീസല്‍ എഞ്ചിന്‍ ശബ്ദം ഒരുപരിധി വരെ കുറയ്ക്കാം. അതേസമയം സിന്തറ്റിക് എഞ്ചിന്‍ ഓയിലുകള്‍ക്ക് ചെലവ് ഒരല്‍പം കൂടുതലാണ്.

എന്നാല്‍ മികവേറിയ ലൂബ്രിക്കേഷന്‍ പ്രദാനം ചെയ്യാന്‍ സിന്തറ്റിക് എഞ്ചിന്‍ ഓയിലുകള്‍ക്ക് സാധിക്കും. ചില സിന്തറ്റിക് ഓയിലുകളില്‍ ടെഫ്‌ലോണും (Teflon) ഉള്ളടങ്ങിയിട്ടുണ്ട്.

എഞ്ചിന്റെ എല്ലാ ചലിക്കുന്ന ഭാഗങ്ങളിലും കോട്ടിംഗ് ഒരുക്കി ഘര്‍ഷണം (Friction) കുറയ്ക്കുകയാണ് ടെഫ്‌ലോണിന്റെ ദൗത്യം. ഇതും എഞ്ചിന്‍ ശബ്ദം കുറയ്ക്കുന്നതിന് കാരണമാകുന്നു.

അഡിറ്റീവുകള്‍
ഇനി സിന്തറ്റിക് എഞ്ചിന്‍ ഓയിലുകള്‍ക്ക് ചെലവ് ഏറെ കൂടുതലാണെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ ഓയില്‍ അഡിറ്റീവുകളെ പ്രയോഗിക്കാം.

എഞ്ചിന്റെ ചലിക്കുന്ന ഭാഗങ്ങളില്‍ കോട്ടിംഗ് ഒരുക്കുകയാണ് അഡിറ്റീവുകളുടെ ലക്ഷ്യം. തത്ഫലമായി ഘര്‍ഷണം കുറയുകയും ഇത് എഞ്ചിന്‍ ശബ്ദം ഗണ്യമായി കുറയ്ക്കുന്നതിലേക്കും വഴിതെളിക്കും.

പാഡിങ്ങ്
ഡീസല്‍ എഞ്ചിന്‍ ശബ്ദം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഫലപ്രദമായ മാര്‍ഗങ്ങളില്‍ ഒന്നാണ് പാഡിങ്ങ്. ഇതിനും ചെലവ് ഒരല്‍പം കൂടുതലാണ്. എന്നാല്‍ ചെലവ് കുറഞ്ഞ പോളിയൂറിഥീന്‍ യോഗ മാറ്റുകളും എഞ്ചിന്‍ ശബ്ദം കുറയ്ക്കുന്നതിന് വേണ്ടി പ്രചാരത്തിലുണ്ട്.
Recommended Video


ബോണറ്റിന് കീഴെയും, എഞ്ചിന്‍ ബേയുടെ വശങ്ങളിലും, പാസഞ്ചര്‍ ക്യാബിനും എഞ്ചിന്‍ ബേയ്ക്കും ഇടയിലുള്ള ഫയര്‍വാളിന് പിന്നിലും അഡസീവിന്റെ സഹായത്തോടെ യോഗ മാറ്റിനെ ഒട്ടിക്കുകയാണ് രീതി.

ഇതിന് പുറമെ ഡോര്‍ പാഡുകള്‍ക്ക് ഉള്ളിലും യോഗ മാറ്റിനെ നല്‍കി വരുന്നുണ്ട്.
Trending On DriveSpark Malayalam:
പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍
ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്‍ കവര്‍
നിങ്ങളുടെ വാഹനത്തിന് എഞ്ചിന്‍ കവറില്ലെങ്കില്‍ ഭാരം കുറഞ്ഞ അലൂമിനിയം ഉപയോഗിച്ച് കവര്‍ ഒരുക്കാവുന്നതാണ്. ശേഷം അലൂമിനിയം കവറിന് അടിഭാഗത്ത് പാഡിംഗുകളും റിഫ്‌ളക്ടീവ് ഷീറ്റും (ചൂട് കുറയ്ക്കുന്നതിന് വേണ്ടി) നല്‍കി എഞ്ചിന്‍ ശബ്ദം കുറയ്ക്കാം.

ഇനി വാഹനത്തില്‍ എഞ്ചിന്‍ കവറുണ്ടെങ്കില്‍ പാഡിംഗ് മാത്രം നല്‍കിയാല്‍ മതി.

അണ്ടര്‍ബോഡി കോട്ടിംഗ്
ഒരുപരിധി വരെ അണ്ടര്‍ബോഡി കോട്ടിംഗ് എഞ്ചിന്‍ ശബ്ദം കുറയ്ക്കും.

തുരുമ്പും മറ്റ് തകരാറും പ്രതിരോധിക്കുന്നതിന് ഒപ്പം റോഡ്-എഞ്ചിന്‍ ശബ്ദങ്ങള്‍ ക്യാബിനിലേക്ക് കടന്നുവരുന്നതും അണ്ടര്‍ബോഡി കോട്ടിംഗ് തടയും.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








