Just In
- 13 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 16 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 18 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
മൂവാറ്റുപുഴ നീന്തിക്കയറാന്‍ കോണ്‍ഗ്രസ്, ജോസഫ് വാഴയ്ക്കനോ ജെയ്സണ്‍ ജോസഫോ ഇറങ്ങും?
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഓഫ്റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ഓണ്‍ റോഡ് ഡ്രൈവിംഗിനെക്കാള് മികവേറിയതാണോ ഓഫ്റോഡിംഗ്? തുടര്‍ച്ചയായി കണ്ടും കേട്ടും വരുന്ന ഓഫ്റോഡിംഗ് ചരിതങ്ങള്‍ വാഹനപ്രേമികള്‍ക്ക് എന്നും ഹരമാണ്. ഒരിക്കല്ലെങ്കിലും ഓഫ്റോഡിംഗ് നടത്തണമെന്ന് ആഗ്രഹിക്കാത്തവരും ഇന്ന് ചുരുക്കമായിരിക്കും.

എന്നാല്‍ എന്താണ് ഓഫ്റോഡിംഗ്? കല്ല്, പാറ, ചെളി, മഞ്ഞ് ഉള്‍പ്പെടുന്ന ദുര്‍ഘട പ്രതലങ്ങളിലൂടെ വാഹനത്തെ ഡ്രൈവ് ചെയ്യുന്നതിനാണ് നാം ഓഫ്റോഡിംഗ് എന്ന് വിശേഷിപ്പിക്കുന്നത്.

എടിവികള്‍, ഹെവി-ഡ്യൂട്ടി പിക്കപ് ട്രക്കുകള്‍, എസ്യുവികള്, മോട്ടോര്‍സൈക്കിളുകള്‍, മൗണ്ടെയ്ന് ബൈക്കുകള്‍ എന്നിവയാണ് മിക്കപ്പോഴും ഓഫ്റോഡിംഗിന് കൂട്ടെത്താറുള്ളതും.

വേറിട്ട ഡ്രൈവിംഗ് അനുഭൂതിയാണ് ഓഫ്റോഡിംഗ് പ്രദാനം ചെയ്യുക. സുരക്ഷിതമായ അഡ്വഞ്ചറസ് ഓഫ്റോഡിംഗില്‍ ശ്രദ്ധിക്കേണ്ട ലളിതമായ ചില കാര്യങ്ങള്‍-

— ഓഫ്റോഡിംഗ് യാത്രയ്ക്ക് മുമ്പ്, നിങ്ങളുടെ വാഹനം മികച്ച കണ്ടീഷനിലാണോ എന്ന് പരിശോധിക്കണം. ഓഫ്റോഡിംഗിന് മുമ്പുള്ള സര്‍വീസ് അനിവാര്യം

— പ്രതലം കഠിനമാണെന്ന് തോന്നുന്ന പക്ഷം, 4WD ലോ റെയ്ഞ്ച് സ്വീകരിക്കുക. തുടര്‍ന്ന് മാത്രം മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുക
— മണല്‍, ചെളി മുതലായ പ്രതലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍, സംവേഗശക്തി പൂര്‍ണമായും പ്രയോഗിക്കുക

— ദുര്‍ഘടമായ പ്രതലങ്ങള്‍ കീഴടക്കുന്നതിന് മുമ്പ്, ചെറിയ ഓഫ്റോഡിംഗ് കടമ്പകള്‍ കടന്ന് വാഹനത്തിന്റെ ശേഷി ഉറപ്പ് വരുത്തേണ്ടത് അനിവാര്യം

— കുത്തനെയുള്ള കയറ്റിറക്കങ്ങളെ കുറുകെ ഡ്രൈവ് ചെയ്ത് മറികടക്കാന്‍ ശ്രമിക്കരുത്. കുന്നുകളെ അഭിമുഖീകരിക്കുമ്പോള്‍, വാഹനത്തെ നേരെ മുകളിലേക്കോ, താഴേക്കോ ഡ്രൈവ് ചെയ്യുക

— സ്പോക്കുകള്‍ക്ക് പകരം, റിമ്മില് പിടിമുറുക്കി സ്റ്റീയറിംഗ് നിയന്ത്രിക്കുക. കാരണം, ഓഫ്റോഡിംഗില്‍ സ്റ്റിയറിംഗ് ശക്തമായി തിരിച്ച് കറങ്ങാന്‍ സാധ്യതയുണ്ട്. സ്പോക്കില്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേല്ക്കാം

— അരുവി പോലുള്ള ജലപ്രദേശങ്ങള്‍ കടക്കേണ്ട സാഹചര്യത്തില്‍, ആദ്യം വാഹനത്തില്‍ നിന്നുമിറങ്ങി ബന്ധപ്പെട്ട പ്രതലത്തിന്റെ ആഴം കമ്പ് ഉപയോഗിച്ച് മനസിലാക്കുക. ഇത്തരത്തില്‍ ആഴം കൂടിയ പ്രദേശങ്ങള്‍ മനസിലാക്കി സുരക്ഷിതമായി ഡ്രൈവ് ചെയ്യാം

— ഓഫ്റോഡിംഗിനിടെ ടയറുകള്‍ ചെളിയിലും പാറകള്‍ക്കിടയിലും കുടങ്ങാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ വാഹനത്തില്‍ മണ്വെട്ടികള് ഉള്‍പ്പെടുന്ന അവശ്യഘടകങ്ങള്‍ ഉറപ്പ് വരുത്തുക

— ഓഫ്റോഡിംഗിനിടെ പരുക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ അടിസ്ഥാന മെഡിക്കല്‍ കിറ്റും വാഹനത്തില്‍ അനിവാര്യം

— വീല്സ്പിനുകള് പരമാവധി പ്രതിരോധിക്കുക. കാരണം വാഹനം കുടുങ്ങുന്നതിലേക്ക് വീല്‍സ്പിന്‍ നയിക്കാം. തുടര്‍ച്ചയായി ടയര്‍ കറങ്ങി കുഴി രൂപപ്പെടാം. ഇത് വാഹനം കുടങ്ങുന്നതിലേക്ക് വഴിതെളിക്കും