എയര്‍ കണ്ടീഷണിംഗും ക്ലൈമറ്റ് കണ്‍ട്രോളും തമ്മിലുള്ള വ്യത്യാസമെന്താണ്?

Written By:

ഇന്ന് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഭൂരിപക്ഷം കാറുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് എയര്‍ കണ്ടീഷണിംഗ് സിസ്റ്റം ഇടംപിടിക്കുന്നത്. അതേസമയം, യൂറോപ്യന്‍ അമേരിക്കന്‍ കാറുകളില്‍ ഇടംപിടിക്കുന്നതോ, ക്ലൈമറ്റ് കണ്‍ട്രോളും.

ശരിക്കും എയര്‍ കണ്ടീഷണിംഗും ക്ലൈമറ്റ് കണ്‍ട്രോളും ഒന്നല്ലേ? അതോ ഇവ രണ്ടും തമ്മില്‍ വ്യത്യാസമുണ്ടോ? പരിശോധിക്കാം-

എയര്‍ കണ്ടീഷണിംഗ്:

കാര്‍ ഇന്റീരിയര്‍ തണുപ്പിക്കുകയാണ് എയര്‍ കണ്ടീഷണിംഗ് സിസ്റ്റത്തിന്റെ പ്രധാന ദൗത്യം. കംമ്പ്രസറില്‍ നിന്നുള്ള തണുത്ത വായുവിനെ ഇന്റീരിയറിന് ഉള്ളിലേക്ക് കടത്തി ക്യാബിനുള്ളിലെ താപം കുറയ്ക്കുകയാണ് എയര്‍ കണ്ടീഷണിംഗ് സംവിധാനം ചെയ്യുന്നത്.

താപം കുറയ്ക്കുന്നതിന് ഒപ്പം, വായുവിലെ ഇര്‍പ്പവും എയര്‍ കണ്ടീഷണിംഗ് സംവിധാനം നിയന്ത്രിക്കുന്നു. എയര്‍ കണ്ടീഷണിംഗ് സംവിധാനമുള്ള എല്ലാ കാറുകളിലും, നിയന്ത്രണത്തിനായി ഡയല്‍/സ്ലൈഡര്‍ സ്റ്റൈലില്‍ ഒരുങ്ങിയ കണ്‍ട്രോള്‍ പാനല്‍ ഇടംപിടിക്കും. 

താപം, ബ്ലോവര്‍ സ്പീഡ്, എയര്‍ കണ്ടീഷണറില്‍ നിന്നുമുള്ള വായുദിശ എന്നിവ നിയന്ത്രിക്കാന്‍ കണ്‍ട്രോള്‍ പാനല്‍ അവസരം നല്‍കുന്നു. ഇതിന് പുറമെ, എയര്‍ കണ്ടീഷണിംഗ് ഓഫ് ചെയ്യാനുള്ള ബട്ടണും ഇതിലുണ്ടാകും.

മോഡല്‍ ഭേദമന്യെ, എയര്‍ കണ്ടീഷണിംഗ് സിസ്റ്റം എല്ലാ കാറിലും ഒരുപോലെയായിരിക്കും. മാനുവലായാണ് എയര്‍ കണ്ടീഷണിംഗ് സംവിധാനത്തെ നാം നിയന്ത്രിക്കുക. ഉദ്ദാഹരണത്തിന്, ചൂടേറുമ്പോള്‍ എസി പൂര്‍ണ തോതില്‍ ഉപയോഗിക്കുകയും, തണുപ്പേറുമ്പോള്‍ എസി കുറച്ചുമാണ് നാം യാത്ര ചെയ്യുന്നത്.

ക്ലൈമറ്റ് കണ്‍ട്രോള്‍:

എയര്‍ കണ്ടീഷണിംഗിന്റെ അടിസ്ഥാന തത്വം പിന്തുടര്‍ന്നാണ് ക്ലൈമറ്റ് കണ്‍ട്രോളും എത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ ഇപ്പോഴും ഒരു ആഢംബരമാണ്.

സാധാരണ എയര്‍ കണ്ടീഷണിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കണ്‍ട്രോളുകളാണ് ക്ലൈമറ്റ് കണ്‍ട്രോളും ഉപയോഗിക്കുന്നത്. എന്നാല്‍ 'ഓട്ടോ', 'ടെമ്പറേച്ചര്‍ സെറ്റിംഗ്' എന്നിങ്ങനെ രണ്ട് ബട്ടണുകള്‍ കൂടുതല്‍ ഉണ്ടാകുമെന്ന് മാത്രം.

സാധാരണ എയര്‍ കണ്ടീഷണിംഗ് സിസ്റ്റത്തില്‍ യാത്രക്കാരോ, ഡ്രൈവറോ താപം അനുയോജിതമായി നിയന്ത്രിക്കുമ്പോള്‍, ക്ലൈമറ്റ് കണ്‍ട്രോളില്‍ ഇത് ഓട്ടോമറ്റിക്കായി നിയന്ത്രിക്കപ്പെടുന്നു. 

ആവശ്യമായ താപം രേഖപ്പെടുത്തുക മാത്രമാണ് ക്ലൈമറ്റ് കണ്‍ട്രോളില്‍ ചെയ്യേണ്ടതായുള്ളു.

ഏത് കാലാവസ്ഥയിലും രേഖപ്പെടുത്തിയ താപം ഇന്റീരിയറില്‍ പകരുകയാണ് ക്ലൈമറ്റ് കണ്‍ട്രോള്‍ ചെയ്യുന്നത്. ഇന്ന് സോണല്‍ ക്ലൈമറ്റ് കണ്‍ട്രോളുകളെ വരെ നിര്‍മ്മാതാക്കള്‍ മോഡലില്‍ നല്‍കുന്നുണ്ട്. 

തത്ഫലമായി, കാറിന്റെ മുന്‍വശത്ത് ഒരു താപം, പിന്‍വശത്ത് മറ്റൊരു താപം എന്നിങ്ങനെ നിശ്ചയിക്കാന്‍ സാധിക്കും. സ്റ്റാന്‍ഡേര്‍ഡ് എയര്‍ കണ്ടീഷനിംഗ് സംവിധാനത്തിന് സമാനമായ പ്രവര്‍ത്തനമാണ് ക്ലൈമറ്റ് കണ്‍ട്രോളും കാഴ്ചവെക്കുന്നത്.

ലളിതമായി പറഞ്ഞാല്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ ഒരല്‍പം 'ഇന്റലിജന്റ്' ആണെന്ന് മാത്രം!

കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
Air Conditioning Vs Climate Control — The Subtle Difference Explained. Read in Malayalam.
Story first published: Tuesday, June 27, 2017, 14:46 [IST]
Please Wait while comments are loading...

Latest Photos