ബാറ്ററി പണിമുടക്കുന്നോ? കാര്‍ ബാറ്ററി സംരക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍

Written By:

'ഇന്നലെ എന്റെ കാര്‍ വഴിക്കായി, വരുന്ന വഴി കാര്‍ പെട്ടുപോയി' - ഇത്തരം പ്രയോഗങ്ങള്‍ നാം എന്നും കേള്‍ക്കാറുണ്ട്. യാത്രാമധ്യേ, കാര്‍ പണിമുടക്കുന്നത് അത്ര നല്ല അനുഭവമല്ല നല്‍കുക.

ബാറ്ററി പണിമുടക്കുന്നോ? കാര്‍ ബാറ്ററി സംരക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍

കാര്‍ പണിമുടക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ബാറ്ററിയാണ്. ആയുര്‍ദൈര്‍ഘ്യം കുറഞ്ഞ പ്രശ്‌നങ്ങളേറിയ ബാറ്ററികളാണ് മിക്കപ്പോഴും വാഹനങ്ങള്‍ പണിമുടക്കാന്‍ ഇടവരുത്തുന്നത്.

ബാറ്ററി പ്രശ്‌നങ്ങളെ എങ്ങനെ കണ്ടെത്താം? ബാറ്ററിയുടെ ആയുസ് എങ്ങനെ വര്‍ധിപ്പിക്കാം? പരിശോധിക്കാം-

ബാറ്ററി പണിമുടക്കുന്നോ? കാര്‍ ബാറ്ററി സംരക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍

പ്രശ്‌നം കണ്ടെത്തുക

എഞ്ചിന്‍ സ്റ്റാര്‍ട്ടാകാൻ എടുക്കുന്ന കാലതാമസവും, ഡാഷ്‌ബോര്‍ഡിലെ മങ്ങിയ ലൈറ്റുമാണ് ബാറ്ററി പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ആദ്യ സൂചിക. ഇന്ന് മിക്ക വാഹനങ്ങളിലും ബാറ്ററി ഇന്‍ഡിക്കേറ്ററുകള്‍ ഇടംപിടിക്കുന്നു. തത്ഫലമായി ബാറ്ററിയിലെ നേരിയ വ്യതിയാനങ്ങള്‍ പോലും എളുപ്പം മനസിലാക്കാന്‍ സാധിക്കും.

ബാറ്ററി പണിമുടക്കുന്നോ? കാര്‍ ബാറ്ററി സംരക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍

പ്രശ്‌നമുണ്ടെന്ന് വ്യക്തമായാല്‍ ആദ്യം ബോണറ്റ് തുറന്ന് ബാറ്ററി പരിശോധിക്കുക. 'വിങ്ങി വീര്‍ത്ത' ബാറ്ററി കെയ്‌സ്, തുരുമ്പെടുത്ത് നില്‍ക്കുന്ന ടെർമിനലുകൾ എന്നിവയെല്ലാം ബാറ്ററിയിലെ പ്രശ്‌നങ്ങളാണ് വെളിപ്പെടുത്തുന്നത്.

ബാറ്ററി പണിമുടക്കുന്നോ? കാര്‍ ബാറ്ററി സംരക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍

ബാറ്ററി മാറ്റുന്നതിന്/ റീചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പ് പ്രശ്‌ന കാരണം വിലയിരുത്തുക

എഞ്ചിന്‍ ഓഫായിരിക്കുമ്പോള്‍ അനാവശ്യമായി ഉപയോഗിക്കുന്ന ഹെഡ്‌ലൈറ്റുകള്‍, ഇന്റീരിയര്‍ ലൈറ്റുകള്‍, ഫ്‌ളാഷറുകള്‍, ഇലക്ട്രോണിക് ചാര്‍ജ്ജറുകള്‍, റേഡിയോ എന്നിവയാണ് ബാറ്ററി പ്രശ്‌നങ്ങള്‍ക്ക് കാരണം.

ബാറ്ററി പണിമുടക്കുന്നോ? കാര്‍ ബാറ്ററി സംരക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍

നീണ്ട കാലത്തേക്ക്, പ്രത്യേകിച്ച് തണുപ്പ് കാലാവസ്ഥയില്‍ കാര്‍ ഉപയോഗിക്കാതിരിക്കുന്നതും ബാറ്ററി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ശരിയാം വിധമല്ലാത്ത മെയിന്റനന്‍സും കാലപ്പഴക്കവും ബാറ്ററിയുടെ ചാര്‍ജ്ജ് നഷ്ടപ്പെടുത്തുന്നതിന് കാരണമാണ്.

ബാറ്ററി പണിമുടക്കുന്നോ? കാര്‍ ബാറ്ററി സംരക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍

ശരിയാംവിധം ബാറ്ററി ചാര്‍ജ്ജ് ചെയ്യുക

'ജമ്പ് സ്റ്റാര്‍ട്ടിംഗ്' എന്നാണ് ബാറ്ററി റീചാര്‍ജ്ജിംഗ് പ്രക്രിയ വിളിക്കപ്പെടുന്നത്. അടിയന്തര സന്ദര്‍ഭങ്ങളില്‍ ബാറ്ററി റീചാര്‍ജ്ജിംഗ് പരീക്ഷിക്കാവുന്നതാണ്. ചാര്‍ജ്ജുള്ള ബാറ്ററിയോട് കൂടിയ മറ്റൊരു വാഹനമാണ് ഇതിന് ആവശ്യം.

ബാറ്ററി പണിമുടക്കുന്നോ? കാര്‍ ബാറ്ററി സംരക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍

  • രണ്ട് വാഹനങ്ങളും അടുത്തടുത്ത് പാര്‍ക്ക് ചെയ്യുക
  • ചാര്‍ജ്ജുള്ള ബാറ്ററിയുടെ പോസിറ്റീവ് ടെര്‍മിനലിലേക്ക് ചുവപ്പ്/പോസിറ്റീവ് കേബിള്‍ കണക്ട് ചെയ്യുക. പ്രവര്‍ത്തന രഹിതമായ ബാറ്ററിയിലും സമാന രീതിയില്‍ കേബിള്‍ കണക്ട് ചെയ്യുക
  • ചാര്‍ജ്ജുള്ള ബാറ്ററിയുടെ നെഗറ്റീവ് ടെര്‍മിനലിലേക്ക് ബ്ലാക്/നെഗറ്റീവ് കേബിള്‍ ബന്ധിപ്പിക്കുക. പ്രവര്‍ത്തന രഹിതമായ ബാറ്ററിയിലും സമാന രീതിയില്‍ കേബിള്‍ ബന്ധിപ്പിക്കുക

ബാറ്ററി പണിമുടക്കുന്നോ? കാര്‍ ബാറ്ററി സംരക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍

  • പ്രവര്‍ത്തിക്കുന്ന ബാറ്ററിയോടെയുള്ള വാഹനം ആദ്യം സ്റ്റാര്‍ട്ട് ചെയ്യുക
  • ഏതാനും മിനുട്ടുകള്‍ക്ക് ശേഷം പ്രവര്‍ത്തനരഹിതമായ ബാറ്ററിയോടെയുള്ള വാഹനവും സ്റ്റാര്‍ട്ട് ചെയ്യുക
  • തുടര്‍ന്ന് 3-5 മിനുട്ട് വരെ ഇരു വാഹനങ്ങളും സ്റ്റാര്‍ട്ട് ചെയ്ത് തുടരുക
  • ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്തതിന് ശേഷം കേബിളുകള്‍ എതിര്‍ക്രമത്തില്‍ അഴിച്ച് മാറ്റുക

ബാറ്ററി പണിമുടക്കുന്നോ? കാര്‍ ബാറ്ററി സംരക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍

ബാറ്ററി മെയിന്റനന്‍സ്

സമയക്രമമായ മെയിന്റനന്‍സ് ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കും. ഓരോ ഓയില്‍ ചെയ്ഞ്ചിലും ബാറ്ററി പരിശോധിക്കുന്നത് ഉത്തമമാകും.

കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
Tips For Getting The Most From Your Vehicle's Battery. Read in Malayalam.
Story first published: Tuesday, July 11, 2017, 15:20 [IST]
Please Wait while comments are loading...

Latest Photos