ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

ഹരിത ഇന്ധന ബദലുകൾക്ക് ലോക വാഹന വിപണി ഊന്നൽകൊടുക്കുമ്പോൾ ഏവരും അധികം കേട്ടിട്ടുണ്ടാവുക ഇലക്‌ട്രിക് കാറുകളെ കുറിച്ചോ അല്ലെങ്കിൽ സിഎൻജി മോഡലുകളെ കുറിച്ചോ ആവും.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

അതുപോലെ തന്നെയാണ് അടുത്തിടെ പ്രശക്തിയാർജിച്ച ഒരു ഇന്ധനതരമാണ് ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ. മറ്റ് ഗ്രീൻ പ്രൊപ്പൽഷൻ സാങ്കേതികവിദ്യയ്‌ക്കൊപ്പം ഇലക്ട്രിക് വാഹനങ്ങൾ, പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യ എന്നിവയ്‌ക്കൊപ്പം ശക്തമായ സാന്നിധ്യം കണ്ടെത്തുകയാണ് ഇവയിപ്പോൾ.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

ഹൈഡ്രജൻ കാറുകൾ ഇലക്ട്രിക് കാറുകളേക്കാൾ മലിനീകരണം കുറവുള്ളതാണോ? ഇലക്ട്രിക് കാറുകളെ അപേക്ഷിച്ച് ഹൈഡ്രജൻ കാറുകളാണോ ഗതാഗതത്തിന്റെ ഭാവിയിലെ ഏറ്റവും മികച്ച മൊബിലിറ്റി ബദൽ? ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരുമുണ്ട് നമുക്കിടയിൽ.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

ഇവികളെക്കാൾ മലിനീകരണം കുറവുള്ളതാണ് ഹൈഡ്രജൻ വാഹനങ്ങൾ എന്ന സത്യം ലോകജനതയുടെ ഭൂരിപക്ഷത്തിനു ബോധ്യപ്പെടുകയും ഹൈഡ്രജൻ ഒരു ഇന്ധനമെന്ന നിലയ്ക്ക് ഉപയോഗിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുകയും ചെയ്യുന്ന പക്ഷം വാഹന വിപണി ഹൈഡ്രജൻ ഫ്യുവൽസെൽ സാങ്കേതികവിദ്യ ഭാവിയിൽ കൂടുതൽ ആളുകളിലേക്ക് എത്തുമെന്ന് തന്നെയാണ് ഇതിനെ പിന്തുണയ്ക്കുന്നവരുടെ പ്രതീക്ഷ.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്ന്​ ജലം മാത്രമാണ്​ പുറന്തള്ളപ്പെടുന്നത്​. അതിനാൽ വായു മലിനീകരണവും ഹാനികരമായ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതും കുറയ്‌ക്കുന്നതിന് സഹായിക്കും. ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയും ബാറ്ററി ഇലക്ട്രിക് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമെന്ന് പരിചയപ്പെടുത്തി തരാം. ഇതിനായി രണ്ട് തരം വെഹിക്കിൾ പ്രൊപ്പൽഷൻ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

ഹൈഡ്രജനും ഇലക്ട്രിക് കാറുകളും എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിലേക്ക് ആദ്യം കടക്കാം. ഹൈഡ്രജൻ കാറുകൾ ഒരു ഇലക്ട്രിക് മോട്ടോറോടെയാണ് വരുന്നത്. ഇത് ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളാൽ പ്രവർത്തിക്കുന്ന ഹൈഡ്രജനെ ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് വൈദ്യുതിയുടെയും ജല നീരാവിയുടെയും രാസ ഉത്പാദനം സൃഷ്ടിക്കാൻ അനുവദിക്കുന്നു. ഇസക്ട്രിക് ചാർജുകൾ ഹൈഡ്രജനിലൂടെ നടക്കുന്നതിനാൽ തന്നെ ഈ പ്രക്രിയയില്‍ താപവും വെള്ളവും മാത്രമാണ് പുറന്തള്ളുന്നത്.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

വാഹനങ്ങളില്‍ കാണപ്പെടുന്ന പരമ്പരാഗത ബാറ്ററികള്‍ക്ക് സമാനമായ രീതിയില്‍ ഇന്ധന സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു, എന്നാല്‍ അവയുടെ ചാര്‍ജ് തീരുന്നില്ല, വൈദ്യുതി ഉപയോഗിച്ച് റീചാര്‍ജ് ചെയ്യേണ്ടതില്ല. ഇത് ഒരു യഥാർഥ സീറോ CO2 എമിഷൻ പ്രൊപ്പൽഷൻ സാങ്കേതികവിദ്യയായി വരുന്നു.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

ഹൈഡ്രജൻ ഫ്യൂവൽ സെൽ കാറുകളെ ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ അല്ലെങ്കിൽ FCEV എന്നും വിളിക്കാറുണ്ട്. പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി FCEV-കൾ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളിൽ നിന്നാണ് ഹൈഡ്രജനും റീഫിൽ ചെയ്യുന്നത്.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

നേരെമറിച്ച് ഒരു ഇലക്ട്രിക് കാർ, ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഒരു ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഉപയോഗിച്ചാണ് പ്രവർത്തിക്കുക. വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഊർജം പകരാൻ ബാറ്ററി പായ്ക്ക് മോട്ടോറിലേക്ക് ജോടിയാക്കിയിരിക്കുന്നു. ഇലക്‌ട്രിസിറ്റി ഗ്രിഡിലേക്ക് പ്ലഗ് ചെയ്‌ത് ബാറ്ററി പായ്ക്ക് റീചാർജ് ചെയ്യുന്ന രീതിയാണ് ഇവ പിന്തുടരുന്നതും.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

മറ്റേതൊരു ഇലക്ട്രിക്കൽ ഉപകരണത്തെയും പോലെ മിക്ക ഇവികളും ബ്രേക്ക് എനർജി റിക്കപ്പറേഷൻ സാങ്കേതികവിദ്യയോടെയാണ് വരുന്നത്. ഇത് ബ്രേക്കിംഗ് സമയത്ത് ബാറ്ററി ചെറുതായി റീചാർജ് ചെയ്യാൻ അനുവദിക്കുന്നു. ഈ സാഹചര്യത്തിൽ, ബ്രേക്ക് പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന താപം ഊർജമായി പരിവർത്തനം ചെയ്യപ്പെടുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

ഇനി റേഞ്ച്, ഫ്യുവൽ ഫില്ലിംഗ്, സുരക്ഷ, മലിനീകരണം, ഉടമസ്ഥാവകാശം തുടങ്ങിയ ചില ഘടകങ്ങൾ അടിസ്ഥാനമാക്കി ഹൈഡ്രജനും ഇലക്ട്രിക് കാറുകളും താരതമ്യം ചെയ്തു നോക്കാം.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

റേഞ്ച്

ഹൈഡ്രജൻ ഫ്യുവൽ കാറുകൾ ഇവികളേക്കാൾ വലിയ റേഞ്ചാണ് ശരിക്കും വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും വേഗത്തിൽ ഇന്ധനം നിറയ്ക്കുന്നതിനുള്ള സംവിധാനവും ഹൈഡ്രജൻ കാറുകളുടെ മേൻമയാണ്. ഇലക്ട്രിക് കാറുകളാകട്ടെ, ഉപഭോക്താവ് ഏത് വാഹനമാണ് വാങ്ങുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇക്കാര്യങ്ങളെല്ലാം. വിലകുറഞ്ഞ മോഡലുകളേക്കാൾ കൂടുതൽ വിലകൂടിയ ഇവികൾ മികച്ച റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇവയുടെ മറ്റൊരു വലിയ പോരായ്‌മ.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

ഫ്യുവൽ ഫില്ലിംഗ്

ഹൈഡ്രജൻ ഫ്യൂവൽ സെൽ കാറുകൾക്ക് അവയുടെ ഇലക്‌ട്രിക് എതിരാളികളേക്കാൾ ഇന്ധനം നിറയ്ക്കാൻ വളരെ ചെലവേറിയതാണ്. ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിനെ അപേക്ഷിച്ച് ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും വളരെ കുറവാണ്. 15 ആംപ് ഹോം ചാർജറുകൾ ഉപയോഗിച്ച് ചാർജ് ചെയ്യാം എന്നതാണ് ഇവികളുടെ പ്രധാന നേട്ടം.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

സേഫ്റ്റി

ഹൈഡ്രജൻ വാതകത്തിന് വളരെയധികം ജ്വലനശേഷിയുള്ളതാണ്. ഇത് ഈ വാഹനങ്ങളുടെ സുരക്ഷയെ ഒരു പ്രധാന ആശങ്കയാക്കുന്നു. നാല് മുതൽ 75 ശതമാനം വരെ സാന്ദ്രതയിൽ ഹൈഡ്രജൻ വാതകം വായുവിൽ കത്തുന്നു. അതേസമയം മറുവശക്ക് ഇലക്ട്രിക് കാറുകൾ അവയുടെ സ്വന്തം സുരക്ഷാ ആശങ്കകളും വെല്ലുവിളികളുമായാണ് വരുന്നത്.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

ലിഥിയം-അയൺ ബാറ്ററികൾ തീയുടെ അപകടസാധ്യതകളിൽ നിന്ന് ഗണ്യമായി സുരക്ഷിതമാണ്. എന്നാൽ ഒരിക്കൽ തീപിടുത്തമുണ്ടായാൽ, അവ സൃഷ്ടിക്കുന്ന തീവ്രമായ താപം കാരണം അത് ഇല്ലാതാക്കാൻ കഴിയില്ല.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

മലിനീകരണം

ഹൈഡ്രജനും ഇലക്ട്രിക് കാറുകളും അവയുടെ എക്‌സ്‌ഹോസ്റ്റുകളിൽ നിന്ന് CO2 ഉദ്‌വമനം ഉണ്ടാക്കുന്നില്ല. എന്നാൽ വാഹനങ്ങളുടെയും ഇന്ധനത്തിന്റെയും നിർമാണ പ്രക്രിയയിൽ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന CO2 കണക്കിലെടുക്കുമ്പോൾ അവയൊന്നും സീറോ എമിഷൻ ഉൽപ്പന്നമല്ലെന്നു വേണം പറയാൻ.

ഹൈഡ്രജൻ ഫ്യുവൽസെൽ കാറും ഇലക്ട്രിക് കാറുകളും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമോ

ചെലവ്

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങൽ സാധാരണ കാറുകളേക്കാൾ ചെലവേറിയതായിരിക്കുമെന്ന് നമുക്ക് ഏവർക്കും ഇപ്പോൾ അറിയാം. എന്നാൽ അവയുടെ തുടർച്ചയായ ഉടമസ്ഥാവകാശം ആന്തരിക ജ്വലന വാഹനങ്ങളെക്കാളും ഹൈഡ്രജൻ വാഹനങ്ങളെക്കാളും വളരെ കുറവാണ്. മറുവശത്ത്, ഹൈഡ്രജൻ വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളേക്കാൾ ചെലവേറിയതാണ്. നിലവിൽ വിപണിയിൽ ബജറ്റ് ഓപ്ഷനുകളൊന്നുമില്ലെന്നതാണ് ഇവയുടെ ഒരു വലിയ പോരാ‌യ്‌മ.

Article Published On: Wednesday, October 12, 2022, 10:08 [IST]
English summary
Detailed comparison between hydrogen fuel cell and electric cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X