ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളാണ് മാരുതി സുസുക്കി ബലേനോയും ടാറ്റ ആൾട്രോസും. ഇരുവരും ഏറ്റുമുട്ടുന്നതും പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റുകളിലുമാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. മുഖംമിനുക്കി പുത്തൻ മാറ്റങ്ങളുമായി ബലേനോ നിരത്തിലെത്തി കഴിഞ്ഞിരിക്കുകയാണ്.

ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ മുൻഗാമിയെപ്പോലെ തന്നെ മാരുതി സുസുക്കിയുടെ സമർപ്പിത പ്രീമിയം റീട്ടെയിൽ നെറ്റ്‌വർക്കായ നെക്‌സ വഴിയാണ് വിൽക്കുന്നത്. ഹ്യുണ്ടായി i20 മോഡലിന് പുറമെ ഏറ്റവും മത്സരം കാഴ്ച്ചവെക്കുന്ന രണ്ട് കാറുകളാണ് ആൾട്രോസും ബലേനോയും.

ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

മാരുതിയുടെ വിശ്വാസ്യവും പാരമ്പര്യവും ഒത്തുചേർന്നെത്തുന്നതാണ് ബലേനോയുടെ വിജയം. അതേസമയം ക്രാഷ് ടെസ്റ്റിലെ 5-സ്റ്റാർ റേറ്റിംഗ് ടാറ്റ ബ്രാൻഡിഗും ആൾട്രോസിനും മാറ്റുകൂട്ടുന്നുണ്ട്. ഇതിൽ ആരാകും കേമൻ എന്നറിയാൻ പുതുതായി പുറത്തിറക്കിയ 2022 മാരുതി സുസുക്കി ബലേനോയും ടാറ്റ ആൾട്രോസും തമ്മിൽ ഒന്നു മാറ്റുരച്ചു നോക്കിയാലോ?

ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

വില

സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ വേരിയന്റുകളിൽ വ്യത്യസ്‌തമായ പതിപ്പുകളിലാണ് പുതുതായി ഇറങ്ങിയ 2022 മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് തെരഞ്ഞെടുക്കാനാവുന്നത്. 6.35 ലക്ഷം രൂപ മുതൽ 9.49 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

രസകരമെന്നു പറയാവുന്ന മറ്റൊരു വസ്‌തുത 13,999 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ സബ്‌സ്ക്രിപ്ഷനിൽ മാരുതി സുസുക്കി ബലേനോ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

മറുവശത്ത് ടാറ്റ ആൾട്രോസിന്റെ എക്സ്ഷോറൂം വില 5.99 ലക്ഷം രൂപയ്ക്കും 9.99 ലക്ഷം രൂപയ്ക്കും ഇടയിലാണ് XE, XE+, XM+, XT, XZ, XZ (O), XZ+ തുടങ്ങിയ നിരവധി വേരിയന്റ് ഓപ്ഷനുകളിൽ ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ലഭ്യമാണ്.

ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

ഫീച്ചറുകൾ

2022 മോഡൽ മാരുതി സുസുക്കി ബലേനോ അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് നിരവധി സവിശേഷതകളുമായാണ് വരുന്നത്. പുതിയ ബലേനോയ്ക്ക് കളർ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), 360-ഡിഗ്രി ക്യാമറ സിസ്റ്റം പോലുള്ള ചില സെഗ്‌മെന്റ്-ലീഡിംഗ് ഫീച്ചറുകൾ ലഭിക്കുന്നു.

ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

ഇതിനു പുറമെ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റിവിറ്റി ഫീച്ചറുകൾ, റിമോട്ട് ആക്‌സസിബിലിറ്റി മുതലായവയും കമ്പനി കാറിൽ ഒരുക്കിയിട്ടുണ്ട്. പുറംമോടിയിലേക്ക് നോക്കിയാൽ സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, സ്‌പോർട്ടി അലോയ് വീലുകൾ എന്നിവയ്‌ക്കൊപ്പം എൽഇഡി ഹെഡ്‌ലാമ്പുകളും പുത്തൻ ബലേനോയ്ക്ക് ലഭിക്കുന്നുണ്ട്.

ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

ഏഴ് ഇഞ്ച് ഫ്ലോട്ടിംഗ് ഐലൻഡ് പാറ്റേൺ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹർമൻ ഓഡിയോ സിസ്റ്റം, സ്‌പോർട്ടി കോക്ക്‌പിറ്റ് പ്രചോദിതമായ ഡ്രൈവിംഗ് കൺസോൾ, ഡിജിറ്റൽ എംഐഡി, ലെതർ പൊതിഞ്ഞ ഗിയർ ഷിഫ്റ്റർ തുടങ്ങിയവയുമായി സജ്ജീകരിച്ചിരിക്കുന്ന ഒരു ഉയർന്ന ക്യാബിനിലാണ് ടാറ്റ ആൾട്രോസ് എത്തുന്നത്.

ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, 16-ഇഞ്ച് അലോയ് വീലുകൾ, റെയിൻ സെൻസിംഗ് വൈപ്പർ, ക്രൂയിസ് കൺട്രോൾ തുടങ്ങിയവ സജ്ജീകരണങ്ങളും ബലേനോയുമായി ഇടിച്ചു നിൽക്കാൻ ആൾട്രോസിലുണ്ട്.

ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

എഞ്ചിൻ സവിശേഷതകൾ

പുതിയ മാരുതി സുസുക്കി ബലേനോ നിലവിലുണ്ടായിരുന്ന മോഡലിന്റെ അതേ എഞ്ചിനാണ് നിലനിർത്തിയിരിക്കുന്നത്. ഈ 1.2 ലിറ്റർ കെ-സീരീസ് ഡ്യുവൽജെറ്റ് വിവിടി പെട്രോൾ യൂണിറ്റിന് 6,000 rpm-ൽ പരമാവധി 89 bhp പവറും 4,400 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും.

ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ഓട്ടോ ഗിയർ ഷിഫ്റ്റ് (എജിഎസ്) ട്രാൻസ്മിഷനും ഈ എഞ്ചിനിൽ ലഭ്യമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. പുത്തൻ ബലേനോയുടെ മാനുവൽ വേരിയന്റ് 22.35 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുമ്പോൾ AGS മോഡലിന് 22.94 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

മറുവശത്ത് ടാറ്റ ആൾട്രോസിന് മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. അതിൽ രണ്ട് പെട്രോളും ഒരു ഡീസൽ യൂണിറ്റുമാണ് ഉൾപ്പെടുന്നത്. ഗിയർബോക്‌സ് നിരയിൽ കാറിന് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭിക്കും. ഓട്ടോമാറ്റിക് ഓപ്ഷൻ ഇല്ലാത്തത് വലിയ പോരായ്‌മ തന്നെയാണ്.

ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

1.2 ലിറ്റർ ത്രീ സിലിണ്ടർ റെവോട്രോൺ പെട്രോൾ എഞ്ചിൻ 6,000 rpm-ൽ പരമാവധി 86 bhp കരുത്തും 3,300 rpm-ൽ 113 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് 18.53 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

1.2 ലിറ്റർ iTurbo പെട്രോൾ എഞ്ചിന് 5,500 rpm-ൽ 110 bhp പവറിൽ 140 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിന് 18.13 കിലോമീറ്റർ മൈലേജാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്.

ആരാകും കേമൻ, പുത്തൻ Maruti Baleno ഫെയ്‌സ്‌ലിഫ്റ്റും Tata Altroz ഹാച്ച്ബാക്കും തമ്മിൽ മാറ്റുരയ്ക്കാം

അതേസമയം കാറിന്റെ ഡീസൽ എഞ്ചിൻ 4,000 rpm-ൽ പരമാവധി 90 bhp കരുത്തും 200 Nm torque ഉം നിർമിക്കാൻ 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ്. ഇത് 23.03 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Thursday, February 24, 2022, 11:47 [IST]
English summary
Detailed comparison between new maruti baleno vs tata altroz
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X