ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

മിഡിൽ-വെയ്‌റ്റ് മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് മിക്ക നിർമാണ കമ്പനികളും കണ്ണുവെക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്തുതലകുത്തി നിന്നിട്ടും ഈ വിഭാഗത്തിൽ റോയൽ എൻഫീൽഡിനുള്ള ആധിപത്യം മാത്രം ആർക്കും കൈയ്യടക്കാനായില്ല.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

ജാവയും ഹോണ്ടയുമെല്ലാം പയറ്റി മടുത്തിരിക്കുന്നവരാണ്. എന്നാൽ ക്ലാസിക് ലെജൻഡ്‌സിനു കീഴിലുള്ള മറ്റൊരു ഐതിഹാസിക ബ്രാൻഡായ യെസ്‌ഡിയെ കൂടി തിരികെ കൊണ്ടുവന്നിരിക്കുകയാണിപ്പോൾ. അതും അഡ്വഞ്ചർ, സ്‌ക്രാബ്ലർ, റോഡ്‌സ്റ്റർ എന്നീ മൂന്ന് വ്യത്യസ്‌ത മോഡലുകളുമായാണ് കമ്പനി കളംനിറയാൻ തയാറെടുത്തു വന്നിരിക്കുന്നത്.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

ഈ ത്രിമൂർത്തികൾ വിവിധ സെഗ്‌മെന്റുകളിലുള്ള റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾക്ക് കടുത്ത മത്സരം നൽകാനാവും ശ്രമിക്കുക. ഇതിനോടകം തന്നെ വളരെയധികം ഹൈപ്പ് സൃഷ്ടിക്കാൻ യെസ്‌ഡിക്ക് കഴിഞ്ഞിട്ടുമുണ്ട്. എന്നിരുന്നാലും ബൈക്കുകൾ നിരത്തിലെത്തുമ്പോൾ ഈ ഘടകം നിലനിർത്താനാവുമോ എന്നാണ് വാഹനം ലോകം കാത്തിരിക്കുന്നത്.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

ഇന്നലെ അവതരിപ്പിച്ചതിൽ ഏറ്റവും ശ്രദ്ധയാകർഷിക്കപ്പെട്ട യെസ്‌ഡി ബൈക്കായിരുന്നു അഡ്വഞ്ചർ. റോയൽ എൻഫീൽഡ് ഹിമാലയന്റെ അപരൻ എന്ന നിലയിലാണ് മോഡൽ ഇത്രയധികം ആകർഷിക്കുന്നത്. ഒറ്റനോട്ടത്തിൽ ചിലപ്പോൾ മോഡലുകൾ തമ്മിൽ മാറിപോവാൻ വരെ സാധ്യതയുണ്ട്.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

അത്രയും സമാനതകളോടെയാണ് ഐതിഹാസിക ബ്രാൻഡ് തങ്ങളുടെ അഡ്വഞ്ചർ മോട്ടോർസൈക്കിളിനെ ഒരുക്കിയിരിക്കുന്നത്. യെസ്‌ഡി അഡ്വഞ്ചറും ഇന്ത്യയിലെ ഏറ്റവും വലിയ എതിരാളിയായ റോയൽ എൻഫീൽഡ് ഹിമാലയനും തമ്മിലുള്ള വിശദമായ താരതമ്യം ഒന്നുനോക്കിയാലോ?

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

ഡിസൈൻ

മുകളിൽ സൂചിപ്പിച്ച പോലെ തന്നെ ഹിമാലയനിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് യെസ്‌ഡി തങ്ങളുടെ അഡ്വഞ്ചർ മോഡലിനെ ഒരുക്കിയിരിക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ കോപ്പിയടി തന്നെയാണിത്! ഇതിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, കൊക്ക് പോലുള്ള ഫ്രണ്ട് ഫെൻഡർ, സ്പ്ലിറ്റ് സീറ്റ് സെറ്റപ്പ്, ടോപ്പ് ബോക്‌സ് മൗണ്ട് മുതലായവ ലഭിക്കുന്നു.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

സൈഡ് പാനലുകൾ പോലും ഹിമാലയനിലുള്ളവയോട് സമാനമാണ്. കൂടാതെ യെസ്‌ഡി അഡ്വഞ്ചറിൽ ഫ്രണ്ട് സബ്‌ഫ്രെയിം ഒരു ആക്സസറിയായി ലഭ്യമാണ്. എന്നിരുന്നാലും വൃത്താകൃതിയിലുള്ള ടെയിൽലൈറ്റ്, ഷാർപ്പർ ടെയിൽ സെക്ഷൻ, ബ്ലോക്ക് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക് എന്നിങ്ങനെ നിരവധി വ്യത്യാസങ്ങളും ഹിമാലയനിൽ നിന്നും യെസ്‌ഡിയുടെ പുതിയ ബൈക്കിന് അവകാശപ്പെടാനുമുണ്ട്.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

എഞ്ചിൻ കവറിന് വ്യാജ കൂളിംഗ് ഫിനുകൾ ലഭിക്കുന്നതും ശ്രദ്ധേയമാണ്. ക്രാങ്കകേസ് കവർ പഴയകാലത്തെ യെസ്ഡിസിനോട് സാമ്യമുള്ളതാണ്. റെട്രോ, മോഡേൺ ശൈലികൾ തമ്മിലുള്ള മിശ്രണമാണ് ക്ലാസിക് ലെജൻഡ്‌സിന് തങ്ങളുടെ ബൈക്കുകൾക്കൊപ്പം മുന്നോട്ടുകൊണ്ടുപോവാനായിരിക്കുന്നത്.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

റോയൽ എൻഫീൽഡ് ഹിമാലയൻ വർഷങ്ങളായി നിരത്തിലെ നിറസാന്നിധ്യമാണ്. പരിചിതമായ യൂണീക് ഡിസൈനും ആരേയും ആകർഷിക്കാൻ പ്രാപ്‌തമാണ്. ഫ്രണ്ട് സബ്‌ഫ്രെയിമിൽ ഘടിപ്പിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, കർവി ഫ്യുവൽ ടാങ്ക്, ഉയരമുള്ള സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, ടെയിലിലെ ടോപ്പ് ബോക്‌സ് മൗണ്ട് എന്നിവയെല്ലാം ഇതിന് പരുക്കൻ ഫീലാണ് നൽകുന്നത്.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

റോയൽ എൻഫീൽഡ് ഹിമാലയൻ പോലെ യെസ്‌ഡി അഡ്വഞ്ചർ വയർ-സ്‌പോക്ക്ഡ് വീലുകളോടെയാണ് വരുന്നത് (രണ്ട് ബൈക്കുകളിലും 21 ഇഞ്ച് മുന്നിലും 17 ഇഞ്ച് പിന്നിലും). എന്നിരുന്നാലും റോയൽ എൻഫീൽഡിന് കൂടുതൽ ഓൾഡ് സ്കൂൾ ഫീൽ ഉണ്ടെന്നു പറയാം. കൂടാതെ അതിന്റെ സ്റ്റൈലിംഗ് യെസ്ഡിയെക്കാൾ കുറച്ചുകൂടി ലളിതമാണ്. ഡിസൈനിന്റെ കാര്യത്തിൽ ഇരുവർക്കും ഇടയിൽ വ്യക്തമായ വിജയി ഇല്ലെന്ന് സാരം.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

സവിശേഷതകളും ഉപകരണങ്ങളും

മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമായാണ് യെസ്‌ഡിയുടെ എഡിവി മോട്ടോർസൈക്കിൾ വരുന്നത്. ഇൻസ്ട്രുമെന്റ് കൺസോൾ പൂർണമായും ഡിജിറ്റൽ എൽസിഡി യൂണിറ്റാണ്. ഇത് ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഇൻസ്ട്രുമെന്റ് കൺസോൾ ടിൽറ്റ്-അഡ്ജസ്റ്റബിൾ ആണ്. അതിനാൽ ഇരിക്കുന്നതും നിൽക്കുന്നതുമായ റൈഡിംഗ് പൊസിഷനുകൾക്ക് ഇവ അനുയോജ്യമാണ്.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ അറിയിപ്പുകൾ, യാത്രാ വിശദാംശങ്ങൾ, റൈഡർ പ്രൊഫൈൽ എന്നിവ ബൈക്കിന്റെ കണക്റ്റഡ് സവിശേഷതകളിൽ ഉൾപ്പെടുന്നു. രണ്ട് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ഡ്യുവൽ-ചാനൽ എബിഎസ് (മൂന്ന് മോഡുകൾ - റോഡ്, ഓഫ്-റോഡ്, റെയിൻ), ഓൾ-എൽഇഡി ലൈറ്റിംഗ്, നക്കിൾ ഗാർഡുകൾ, ജെറി കാൻ മൗണ്ടുകൾ, പാനിയർ മൗണ്ടുകൾ എന്നിവയാണ് യെസ്‌ഡി അഡ്വഞ്ചറിന്റെ മറ്റ് സവിശേഷതകൾ.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

ബ്രാൻഡിന്റെ ട്രിപ്പർ നാവിഗേഷൻ ഡിസ്പ്ലേ ഉൾപ്പെടുന്ന ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളാണ് റോയൽ എൻഫീൽഡ് ഹിമാലയനിൽ വാഗ്ദാനം ചെയ്യുന്നത്. ഗൂഗിളിൽ പ്രവർത്തിക്കുന്ന ഈ സിസ്റ്റം ടേൺ-ബൈ-ടേൺ ഡയറക്ഷൻസ് മാത്രമാണ് പ്രദർശിപ്പിക്കുന്നത്. എന്നാൽ ഇതിന് മറ്റ് കണക്റ്റഡ് സവിശേഷതകൾ ഒന്നും തന്നെ ലഭിക്കുന്നില്ല.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

സ്വിച്ചബിൾ ഡ്യുവൽ-ചാനൽ എബിഎസ്, എൽഇഡി ടെയിൽലൈറ്റ് (ഹെഡ്‌ലാമ്പും ടേൺ ഇൻഡിക്കേറ്ററുകളും ഹാലൊജനാണ്), ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, മോണോഷോക്ക് റിയർ സസ്‌പെൻഷൻ എന്നിവയും എൻഫീൽഡ് എഡിവിക്ക് ലഭിക്കുന്നു. കൂടാതെ, അതിന്റെ ഫ്യുവൽ ടാങ്കിന് 15 ലിറ്റർ (കൂടാതെ 0.5-ലിറ്റർ കരുതൽ) ശേഷിയുണ്ട്.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

ഇത് യെസ്ഡി അഡ്വഞ്ചറിന്റെ 15.5 ലിറ്റർ ഇന്ധന ടാങ്കിന് സമാനമാണ്. ഫീച്ചറുകളുടെ കാര്യത്തിൽ വിപണിയിലെത്തിയ പുത്തൻ മോഡലാണ് മുന്നിട്ടു നിൽക്കുന്നതെന്ന് നിസംശയം പറയാം.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

എഞ്ചിൻ സവിശേഷതകൾ

യെസ്ഡി അഡ്വഞ്ചറിന്റെ ലിക്വിഡ്-കൂൾഡ്, DOHC എഞ്ചിൻ വലിപ്പത്തിൽ ചെറുതാണെങ്കിലും ഹിമാലയനേക്കാൾ ഗണ്യമായി കൂടുതൽ പവർ കണക്കുകളാണ് വാഹനം വാഗ്‌ദാനം ചെയ്യുന്നത്. എന്നിരുന്നാലും റോയൽ എൻഫീൽഡിന് കൂടുതൽ ടോർഖുണ്ടെന്നത് മേൽകൈയാണ്.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

5 സ്പീഡ് ഗിയർബോക്‌സ് ലഭിക്കുന്ന ഹിമാലയനിൽ നിന്ന് വ്യത്യസ്തമായി 6 സ്പീഡ് ഗിയർബോക്സുമായാണ് യെസ്ഡി വരുന്നത്. കടലാസിൽ പുത്തൻ ബൈക്കിന് തീർച്ചയായും നേട്ടമുണ്ടെന്ന് തോന്നുന്നു. എന്നാൽ നിരത്തുകളിൽ എത്തുമ്പോൾ മാത്രമേ യഥാഥ സാഹചര്യങ്ങളിൽ യെസ്‌ഡി മികവ് നേടുമോ എന്നകാര്യം അറിയാനാവൂ.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

ആറു സ്പീഡ് സ്വീക്വൻഷ്യൽ ഗിയർബോക്‌സുമായി ജോടിയാക്കിയ യെസ്‌ഡി അഡ്വഞ്ചറിലെ 334 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ 30.2 bhp കരുത്തിൽ 29.9 Nm torque ആണ് വികസിപ്പിക്കുന്നത്. 188 കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

ഹിമാലയന്റെ 411 സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ് DOHC എഞ്ചിൻ പരമാവധി 24.31 bhp പവറിൽ 32 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ചു സ്പീഡ് സ്വീക്വൻഷ്യൽ ഗിയർബോക്‌സാണ് ഇതിലുള്ളത്.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

വില

യെസ്ഡി അഡ്വഞ്ചറിന് 2.10 ലക്ഷം മുതൽ 2.19 ലക്ഷം രൂപ വരെയാണ് എക്സോഷോറൂം വില. സ്ലിക്ക് സിൽവർ, മാംബോ ബ്ലാക്ക്, റേഞ്ചർ കാമോ എന്നീ മൂന്ന് കളർ ഓപ്‌ഷനുകൾക്കൊപ്പമാണ് എഡിവി മോട്ടോർസൈക്കിൾ വിപണയിൽ എത്തുക.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

ആശ്ചര്യകരമെന്നു പറയട്ടെ യെസ്‌ഡിയേക്കാൾ വിലയേറിയതാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. 2.14 ലക്ഷം മുതൽ രൂപ 2.22 ലക്ഷം രൂപ വരെയാണ് ഈ അഡ്വഞ്ചർ ടൂററിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഗ്രേവൽ ഗ്രേ, മിറാഷ് സിൽവർ, ലേക്ക് ബ്ലൂ, റോക്ക് റെഡ്, ഗ്രാനൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ എൻഫീൽഡ് ബൈക്ക് ലഭ്യമാണ്.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

ഈ രണ്ട് ബൈക്കുകളുടെയും സ്പെസിഫിക്കേഷനുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ യെസ്ഡി അഡ്വഞ്ചർ മികച്ച ഓപ്ഷനാണെന്ന് തോന്നുന്നു. ഇതിന് കൂടുതൽ പവറും സവിശേഷതകളും ഓഫറിൽ ഉണ്ട്. കൂടാതെ കുറച്ചുകൂടി താങ്ങാനാവുന്ന ഘടകവും ഇതിന് സഹായകരമാവും.

ആരാകും കേമൻ? മാറ്റുരയ്ക്കാം Yezdi Adventure VS Royal Enfield Himalayan

എന്നിരുന്നാലും ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയുടെ പ്രീമിയം ശ്രേണിയിൽ റോയൽ എൻഫീൽഡിനുള്ള വിശ്വാസം യെസ്‌ഡിക്ക് തകർക്കാനാവുമോ എന്നകാര്യമാണ് കാത്തിരുന്നു കാണേണ്ടത്.

Most Read Articles

Malayalam
English summary
Detailed comparison between the new yezdi adventure vs royal enfield himalayan
Story first published: Friday, January 14, 2022, 10:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X