വിവാഹ മോചനത്തിന് വാങ്ങിയത് 4.20 കോടി, ആഡംബര കാറിൽ കോടതിലെത്തിയ സെലിബ്രിറ്റിയെ കണ്ടോ

ഇന്ത്യൻ ക്രിക്കറ്റർ യുസ്‌വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വർമയും (Dhanashree Verma) ബന്ധം വേർപിരിയുന്ന വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിലാകെ നിറഞ്ഞുനിൽക്കുന്നത്. ഇരുവര്‍ക്കും മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗുമായുള്ള ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പ്രതിബദ്ധത കണക്കിലെടുത്താണ് വേർപിരിയലിന് അതിവേഗം വഴിതെളിഞ്ഞത്. വിവാഹ മോചനത്തിന് 4.75 കോടി രൂപയാണ് ജീവനാംശമായി നൽകേണ്ടി വരുന്നത് എന്ന റിപ്പോർട്ടുകളുമുണ്ട്. 2020-ലായിരുന്നു ചഹലും ധനശ്രീയും വിവാഹിതരാവുന്നത്. സന്തോഷപരമായി മുമ്പോട്ട് പോയ ദാമ്പത്യത്തിൽ പിന്നീട് വിള്ളലുണ്ടാവുകയായിരുന്നു.

എന്തായാലും ഇന്നലെ ഇരുവരും ഔദ്യോഗികമായി വേർപിരിയാനായി മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിട്ടുണ്ട്. ധനശ്രീ തന്റെ സ്വന്തം മെർസിഡീസ് ബെൻസ് സി-ക്ലാസിലാണ് കോടതി വളപ്പിലെത്തിയത്. ക്യാഷ്വൽ വേഷമണിഞ്ഞ് മുഖത്തൊരു മാസ്ക്കും ധരിച്ചാണ് കോടതിയിലെത്തിയത്. മാധ്യമങ്ങളെ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും റിപ്പോർട്ടർമാർ താരത്തെ വളയുന്നത് കാണാം.

Yuzvendra Chahal Divorce Dhanashree Verma Spotted In Mercedes-Benz C-Class

ഇതാദ്യമായല്ല ധനശ്രീ വർമ മെർസിഡീസ് ബെൻസ് സി-ക്ലാസിൽ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്. തന്റെ നാട്ടിലെ കറക്കത്തിനായി വാങ്ങിയ അത്യാഡംബര കാർ താരത്തെ പോലെ തന്നെ ഗ്ലാമറസാണ്. എന്തായാലും വണ്ടിഭ്രാന്തൻമാരുടെ കണ്ണ് ധനശ്രീയുടെ കാറിലേക്ക് എത്തിയിട്ടുണ്ടെന്ന് വേണം പറയാൻ. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ബെന്‍സ് കാറുകളില്‍ ഒന്നാണ് സി-ക്ലാസ്.

നിലവിൽ ബെൻസ് സി-ക്ലാസിന്റെ പ്രാരംഭ വില 59.40 ലക്ഷം രൂപയാണ്. മോഡലിന്റെ എൻട്രി ലെവൽ C200 വേരിയന്റാണ് ധനശ്രീയുടെ പക്കലുള്ളത്. ഇതുകൂടാതെ 60.30 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വരുന്ന C 220d, 66.25 ലക്ഷം രൂപ വില വരുന്ന C300 എന്നിങ്ങനെ മറ്റ് രണ്ട് വേരിയന്റുകൾ കൂടി ഈ ആഡംബര സെഡാനിലുണ്ട്. ഇന്ത്യൻ വിപണിയിൽ ഔഡി A4, ബിഎംഡബ്ല്യു 3 സീരീസ് തുടങ്ങിയ കാറുകളോടാണ് ബെൻസിന്റെ സി-ക്ലാസ് മത്സരിക്കുന്നത്.

Yuzvendra Chahal Divorce Dhanashree Verma Spotted In Mercedes-Benz C-Class

ഈ കാറിന്റെ C200 വേരിയന്റിന് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. മറുവശത്ത് സെഡാന്റെ C 220d വേരിയന്റിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം സി-ക്ലാസിന്റെ C 300 വേരിയന്റിൽ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുമുണ്ട്. ഈ മൂന്ന് എഞ്ചിനുകളിലും 48V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും സ്റ്റാൻഡേർഡായി തന്നെ ഒരുക്കിയിട്ടുമുണ്ട്.

കൂടാതെ മൂന്ന് എഞ്ചിനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 204 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പെട്രോള്‍ പതിപ്പുകള്‍ വെറും 7.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും പ്രാപ്‌തമാണെന്നും ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു.

Yuzvendra Chahal Divorce Dhanashree Verma Spotted In Mercedes-Benz C-Class

അതേസമയം സി-ക്ലാസിന്റെ C220d വേരിയന്റിൽ ഡീസല്‍ എഞ്ചിന്‍ 200 bhp പവറിൽ 440 Nm ടോര്‍ക്ക് നല്‍കും. ആഡംബര സെഡാന്റെ C300d വേരിയന്റിലേക്ക് നോക്കിയാൽ 265 bhp കരുത്തിൽ പരമാവധി 550 Nm torque നൽകുന്ന വിധത്തിലാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്. ഡീസല്‍ പതിപ്പ് വെറും 5.7 സെക്കന്‍ഡില്‍ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത.

ഇതൊരു വിലയേറിയ ആഡംബര കാറായതിനാൽ അത്യാധുനിക സൗകര്യങ്ങൾക്ക് യാതൊരുവിധ കുറവുമില്ല. 11.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയെല്ലാം മെർസിഡീസ് ബെൻസ് സി-ക്ലാസിന്റെ പ്രധാന സവിശേഷതകളാണ്. ഇതിനെല്ലാം പുറമേ 710W 15-സ്പീക്കർ ബർമെസ്റ്റർ പ്രീമിയം സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് 100W ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി പോർട്ടുകൾ തുടങ്ങിയ ഫീച്ചറുകളും കാറിൽ കുത്തിനിറച്ചിട്ടുണ്ട്.

Yuzvendra Chahal Divorce Dhanashree Verma Spotted In Mercedes-Benz C-Class

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാലും ഒന്നാന്തരം നിലവാരം കാത്തുസൂക്ഷിക്കാൻ ബെൻസിന്റെ സി-ക്ലാസിനായിട്ടുണ്ട്. ഒന്നിലധികം എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ് എന്നിവയെല്ലാം ആഡംബര സെഡാന്റെ പ്രധാന സുരക്ഷാ സവിശേഷതകളാണ്. ആയതിനാൽ ഈ സെഗ്മെന്റിലെ ഏറ്റവും നല്ല കാറുകളിലൊന്നായി പേരെടുക്കാനും ഇതിനായിട്ടുണ്ട്.

More from DriveSpark

Article Published On: Friday, March 21, 2025, 16:18 [IST]
English summary
Dhanashree verma spotted in mercedes benz c class amid divorce with yuzvendra chahal
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X